'വർക്ക് ഫ്രം കഫെ' വേണ്ട, ലാപ്ടോപ്പ് പടിക്ക് പുറത്ത്; ധനഷ്ടമെന്ന് ഈ റെസ്റ്റോറന്റ് ഉടമകൾ

By Web Team  |  First Published Sep 11, 2024, 7:01 PM IST

കോവിഡിന് ശേഷമുള്ള വിദൂര ജോലികളിലെ വർദ്ധനവ് കഫെകളിലേക്ക് ചെക്കറിന് ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. സൗജന്യ വൈഫൈയും പവർ ഔട്ട്‌ലെറ്റുകളും ഉപയോഗിച്ച് കഫെകളിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നവർ കൂടുതൽ സമയം ചെലവഴിക്കുന്നു


'വർക്ക് ഫ്രം ഹോം' എന്ന കാര്യം ഇന്ത്യക്കാർക്ക് പരിചിതമായി തുടങ്ങിയത് കോവിഡ് മഹാമാരിക്ക് ശേഷമാണ്. ലാപ്ടോപ്പുമായി എവിടെയിരുന്നും ജോലി ചെയ്യാം എന്നുള്ളത് സൗകര്യവുമാണ്. യുകെയിലെ ഭക്ഷണശാലകൾ ഇത്തരത്തിലുള്ള ജോലിക്കാരെ കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ്. അതുകൊണ്ട് അവർ പുതിയൊരു തീരുമാനവും എടുത്തു. തിരക്കേറിയ സമയങ്ങളിൽ ലാപ്‌ടോപ്പ് ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് അവർ. 

ന്യൂബറിയിലെ മിൽക്ക് ആൻഡ് ബീൻ എന്ന റെസ്റ്റോറന്റ് പ്രവൃത്തിദിവസങ്ങളിൽ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നതിന് ഒരു മണിക്കൂർ പരിധി ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. വാരാന്ത്യങ്ങളിൽ പൂർണ്ണമായും ലാപ്‌ടോപ്പുകൾ നിരോധിച്ചിട്ടുമുണ്ട്. ഇനി പ്രവർത്തി ദിവസങ്ങളിൽ ഉപയോഗിക്കുകയാണെങ്കിൽ 11:30 നും ഉച്ചയ്ക്ക് 1:30 നും ഇടയിൽ അവയുടെ ഉപയോഗം പരിമിതപ്പെടുത്തുകയും ചെയ്തു

Latest Videos

undefined

സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്നാണ് മിൽക്ക് ആൻഡ് ബീൻ ഉടമ ക്രിസ് ചാപ്ലിൻ വ്യക്തമാക്കി. ലാപ്ടോപ്പുമായി എത്തുന്നവരോട് അനാദരമായി പെരുമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാദാരണ ലാപ്ടോപ്പുമായി എത്തുന്നവർ കുറഞ്ഞ ഭക്ഷണങ്ങൾ മാത്രം വാങ്ങിക്കുകയും ധാരാളം സമയം ചെലവിടുകയും ചെയ്യുന്നു. തിരക്കുള്ള സമയങ്ങൾ ടേബിളുകൾ ഇവർ കാരണം ഒഴിവുണ്ടാകാറില്ലെന്നും അതുമൂലം മറ്റ് കസ്റ്റമറെ നഷ്ടപ്പെടുന്നതാണ് ആരോപണങ്ങളുണ്ട്. 

കോവിഡിന് ശേഷമുള്ള വിദൂര ജോലികളിലെ വർദ്ധനവ് കഫെകളിലേക്ക് ചെക്കറിന് ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. സൗജന്യ വൈഫൈയും പവർ ഔട്ട്‌ലെറ്റുകളും ഉപയോഗിച്ച് കഫെകളിൽ ഇത്തരത്തിൽ ജോലി ചെയ്യുന്നവർ കൂടുതൽ സമയം ചെലവഴിക്കുന്നു. ഇത് കട ഉടമകൾക്ക് നഷ്ടം വരുത്തിവെക്കുന്നു എന്നും  ക്രിസ് ചാപ്ലിൻ വ്യക്തമാക്കി.  

click me!