എൻഎംഎസിസി ആർട്‌സ് കഫേയുടെ ഉദ്ഘടന ചടങ്ങിൽ ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കാരണം അതിന്റെ വില തന്നെയാണ്
അംബാനി കുടുംബത്തിന്റെ ആഡംബരം പേരുകേട്ടതാണ്. പലപ്പോഴയായി അംബാനി കുടുംബത്തിലുള്ളവർ വാങ്ങുന്ന കാറുകൾ മുതൽ പ്രൈവറ്റ് ജെറ്റുകളുടെ വരെ വില ഞെട്ടിക്കുന്നതാണ്. മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഭവനങ്ങളിൽ ഒന്നായ ആനറാലിയയിൽ ആണ് മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്നത്. ഇപ്പോഴിതാ മുകേഷ് അംബാനിയുടെ ഭാര്യയായ നിത അംബാനി മുംബൈയിൽ നടന്ന എൻഎംഎസിസി ആർട്‌സ് കഫേയുടെ ഉദ്ഘടന ചടങ്ങിൽ ധരിച്ച വസ്ത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. കാരണം അതിന്റെ വില തന്നെയാണ്.
ബോളിവുഡ് താരങ്ങൾ മുതൽ വ്യവസായ പ്രമുഖർ വരെ പങ്കെടുത്ത ചടങ്ങിൽ നിത അംബാനി വേറിട്ട് നിന്നു. ക്ലാസിക് വെള്ളയും കറുപ്പും കോമ്പോ വസ്ത്രത്തിലാണ് നിത അംബാനി എത്തിയത്. ഒരു ചിക് വൈറ്റ് സിൽക്ക് ഫുൾ സ്ലീവ് ടോപ്പ് ആണ് അവർ ധരിച്ചിരുന്നത്. കൂടെ കറുത്ത സ്‌ട്രെയിറ്റ് ഫിറ്റ് പാന്റും അണിഞ്ഞിരുന്നു.
undefined
സിംപിൾ ലുക്കിൽ ആണ് നിത അംബാനി എത്തിയതെങ്കിലും വസ്ത്രത്തിന്റെ വില അത്ര നിസാരമല്ല. ആഡംബര ബ്രാൻഡായ സെലിൻ്റെ ശേഖരത്തിൽ നിന്നുള്ള വസ്ത്രമാണ് നിത അംബാനി അണിഞ്ഞത്. അവരുടെ വെസ്റ്റെ പ്രകാരം ഈ വസ്ത്രത്തിന്റെ വില 1,395 ഡോളർ ആണ് അതായത് ഏകദേശം 1,18,715 രൂപ.
പലപ്പോഴും നിത അംബാനിയുടെ ഫാഷൻ ലോക്കുകൾ ശ്രദ്ധ നേടാറുണ്ട്. റിലയൻസ് ഫൗണ്ടേഷൻ്റെയും ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൻ്റെയും സ്ഥാപകയായ നിത അംബാനി മനുഷ്യസ്‌നേഹിയുമാണ് നിത അംബാനി. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ഡയറക്ടർ സ്ഥാനവും അവർ വഹിക്കുന്നു