സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്‌; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി

By Web Team  |  First Published Apr 27, 2023, 2:07 PM IST

അത്യാഡംബരം നിറയുന്ന അടുക്കള, മുകേഷ് അംബാനിയുടെ വീട്ടിലെ ചായക്കപ്പിന്റെ വില കോടികളാണ്. സ്വർണ്ണവും പ്ലാറ്റിനവും പൂശിയ ഓരോ കപ്പിന്റെയും വില അറിയാം 
 


ഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ സമ്പന്നനാണ് മുകേഷ് ധീരുഭായ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ഏറ്റവും വലിയ ഓഹരി ഉടമയുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടനേടിയ ഇന്ത്യൻ വ്യവസായിയാണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് ഭാര്യ നിതാ അംബാനിക്കൊപ്പം മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്.  പ്രശസ്ത സാമൂഹിക പ്രവർത്തക കൂടിയ നിത അംബാനിയുടെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. നിത അംബാനി തന്റെ ദിവസം ആരംഭിക്കുന്നത് ചൂടുള്ള ചായ കുടിച്ചുകൊണ്ടാണ്, എന്നാൽ മറ്റില്ലാവരിൽ നിന്നും അവരെ വ്യത്യസ്തയാക്കുന്നത് അവർ അതാസ്വദിക്കുന്നത് അതിഗംഭീരവും ആഡംബരപൂർണ്ണവുമായ ചായക്കപ്പിലാണ് എന്നുള്ളതാണ്. 

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

Latest Videos

undefined

എന്താണ് ആ ചായക്കപ്പിന്റെ പ്രത്യേകത എന്നല്ലേ ചിന്തിക്കുന്നത്, സമ്പന്നവും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്ന നിത അംബാനിയുടെ ഓരോ കപ്പിനും മൂന്ന് ലക്ഷം രൂപയിലധികം വിലയുണ്ട്! ജപ്പാനിലെ ഏറ്റവും പഴയ ക്രോക്കറി കമ്പനിയായ നോറിടെക് നിർമ്മിച്ച ചായക്കപ്പാണ് ഇത്. പുരാതന ജാപ്പനീസ് ക്രോക്കറി ബ്രാൻഡിന്റെ ക്രോക്കറി സെറ്റിന് ഒന്നര കോടി രൂപയ്ക്ക് മുകളിലാണ് വില. സ്വർണ്ണവും പ്ലാറ്റിനവും പൂശിയതാണ് ഓരോ ചായക്കപ്പും. 

ALSO READ :മുകേഷ് അംബാനിയുടെ 592 കോടിയുടെ ആഡംബര ഭവനം; ബ്രിട്ടനിലെ ചരിത്രപരമായ സ്വത്തുക്കളിലൊന്ന്

നിത അംബാനിയുടെ ആഡംബരപൂർണ്ണമായ ജീവിതശൈലി വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. ചായക്കപ്പ് മാത്രമല്ല 40 ലക്ഷം രൂപ വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ സാരിയുടെ ഉടമ കൂടിയാണ് അവർ. മുകേഷിന്റെയും നിതയുടെയും മകൾ ഇഷ അംബാനി തന്റെ വിവാഹത്തിൽ 90 കോടിയിലധികം വിലയുള്ള ലോകത്തിലെ ഏറ്റവും വിലകൂടിയ ലെഹങ്കയാണ്  ധരിച്ചത്..

click me!