നിത അംബാനി നയിക്കുന്ന ബിസിനെസ്സുകൾ ഏതൊക്കെയാണെന്ന് അറിയാമോ...
രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ഭാര്യ എന്നതിലുപരി വ്യവസായത്തിൽ തന്റേതായ കാല്പാടുകൾ സൃഷ്‌ടിച്ച വ്യക്തിയാണ് നിത അംബാനി, നിത അംബാനി നയിക്കുന്ന ബിസിനെസ്സുകൾ ഏതൊക്കെയാണെന്ന് അറിയാമോ...
1. റിലയൻസ് ഫൗണ്ടേഷൻ
undefined
റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമാണ് നിത അംബാനി. 56.5 ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ റിലയൻസ് ഫൗണ്ടേഷൻ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, കായികം, കല, സംസ്കാരം, പൈതൃകം, നഗര നവീകരണം എന്നിവയിൽ ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2. മുംബൈ ഇന്ത്യൻസ്:
മുംബൈ ഇന്ത്യൻസ് ഐപിഎൽ ടീമിൻ്റെ സഹ ഉടമയാണ് നിത അംബാനി. ഒന്നിലധികം ചാമ്പ്യൻഷിപ്പുകൾ മുംബൈ ഇന്ത്യൻസ് ടീമിന് ഇപ്പോൾ വനിതാ പ്രീമിയർ ലീഗിലും ഒരു വിങ്ങുണ്ട്
3.ഹെർ സർക്കിൾ
ഇന്ത്യയിലുടനീളമുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി രൂപകൽപ്പന ചെയ്ത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഹെർ സർക്കിൾ നിത അംബാനി നയിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകുന്ന പ്ലാറ്റ്ഫോം രാജ്യത്തെ വിവിധ ഇടങ്ങളിലുള്ള സ്ത്രീകളെ ഒരുമിപ്പിക്കുന്നു.
5. ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്കൂൾ
ധീരുഭായ് അംബാനി ഇൻ്റർനാഷണൽ സ്‌കൂളിൻ്റെ സ്ഥാപകയും ചെയർപേഴ്‌സണും ആണ് നിത അംബാനി. 2003-ൽ സ്ഥാപിതമായ സ്കൂൾ, മുംബൈകാർക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നു. ഈ വിദ്യാലയം ഇന്ത്യയുടെ പ്രധാന അന്തർദേശീയ സ്ഥാപനമായി അംഗീകരിക്കപ്പെടുകയും ആഗോളതലത്തിൽ മികച്ച ഐബി സ്കൂളുകളിൽ ഒന്നായി റാങ്ക് ചെയ്യപ്പെടുകയും ഉണ്ടായി.
6. ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് ലിമിറ്റഡ്
സ്പോർട്സിനോടുള്ള നിത അംബാനിയുടെ താല്പര്യം പലതവണ പ്രകടമായിട്ടുള്ളതാണ്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ആരംഭിച്ച ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെൻ്റ് ലിമിറ്റഡ് (എഫ്എസ്ഡിഎൽ) സ്ഥാപിക്കുന്നതിലേക്കാണ് ഈ താല്പര്യം എത്തിനിന്നത്. ഈ സംരംഭം ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവം സൃഷ്ടിച്ചു എന്നുതന്നെ പറയാം.
7. ജാംനഗർ ടൗൺഷിപ്പ് പദ്ധതി
1997 ലാണ് നിത അംബാനി റിലയൻസിൻ്റെ ജാംനഗർ റിഫൈനറിയിലെ ജീവനക്കാർക്കായി ഒരു കമ്പനി ടൗൺഷിപ്പ് നിർമ്മിക്കുന്നതിൽ നേതൃത്വം വഹിച്ചത്. പരിസ്ഥിതി സൗഹൃദ പ്രൊജക്റ്റായ ഇത് പ്രകാരം 17,000-ലധികം പേർക്ക് പാർപ്പിടം നൽകി.