മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ; ഇന്ത്യയിലെ ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി

By Web Team  |  First Published May 3, 2023, 5:43 PM IST

രാജ്യത്ത് സമ്പത്തിൽ മുൻപന്തിയിൽ നിൽക്കുന്നവരുടെ മൊത്തം ആസ്തി എത്രയായിരിക്കുമെന്ന് ഊഹമുണ്ടോ? ഏറ്റവും വലിയ സമ്പന്നനാനായ മുകേഷ് അംബാനിയുടെ ആസ്തി തന്നെ 67 ലക്ഷം കോടിയാണ്  
 


രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. ഏഷ്യയിലെയും ഏറ്റവും വലിയ ശതകോടീശ്വരൻ മുകേഷ് ധിരുഭായ്അംബാനി തന്നെ. എന്നാൽ അംബാനിക്ക് പിറകെ രാജ്യത്തെ സമ്പന്നർ ആരൊക്കെ എന്നറിയാമോ?ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി അറിയാം  

1- മുകേഷ് അംബാനി

Latest Videos

undefined

ആസ്തി - 83.4 ബില്യൺ ഡോളർ

റിലയൻസ് ഗ്രൂപ്പിന്റെ ഉടമ.  മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 1,640,719 കോടി രൂപയാണ്.

2- ഗൗതം അദാനി

ആസ്തി - 47.2 ബില്യൺ ഡോളർ

അദാനി എന്റർപ്രൈസസിന്റെ ഉടമ. ഗൗതം അദാനിയുടെ കമ്പനിയുടെ  വിപണി മൂല്യം 218,766 കോടി രൂപയാണ്. 

ALSO READ: 'മുകേഷ് അംബാനി മത്സരിക്കട്ടെ, ഭയമില്ല ബഹുമാനം മാത്രം'; ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

3- ശിവ് നാടാർ

ആസ്തി - 25.6 ബില്യൺ ഡോളർ

എച്ച്‌സിഎൽ ടെക്‌നോളജിയുടെ ഉടമ. ശിവ് നാടാറിന്റെ കമ്പനിയുടെ വിപണി മൂല്യം 287,675 കോടി രൂപയാണ്. മകൾ റോഷ്‌നി നാടാർ ആണ് അദ്ദേഹത്തിന്റെ പിൻഗാമിയായി വയവസായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

4- സൈറസ് പൂനവല്ല

ആസ്തി - 22.6 ബില്യൺ ഡോളർ

'വാക്സിൻ കിംഗ്' എന്നാണ് സൈറസ് പൂനാവാല അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കമ്പനിയായ 'സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ' കോവിഷീൽഡ് വാക്‌സിൻ നിർമ്മിച്ചു.

5- ലക്ഷ്മി മിത്തൽ

ആസ്തി - 17.7 ബില്യൺ ഡോളർ

സ്റ്റീൽ കിംഗ് എന്നറിയപ്പെടുന്ന ലക്ഷ്മി നിവാസ് മിത്തലാണ് ആർസലർ-മിത്തലിന്റെ ഉടമ. 400 കോടിയിലധികം രൂപയാണ് മകളുടെ വിവാഹത്തിനായി അദ്ദേഹം ചെലവഴിച്ചത്.

ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്‌; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി

6- സാവിത്രി ജിൻഡാൽ

ആസ്തി - 17.5 ബില്യൺ ഡോളർ

ജിൻഡാൽ ഗ്രൂപ്പിന്റെ ഉടമ സാവിത്രി ജിൻഡാലാണ് ഇന്ത്യയിലെ ഏറ്റവും ധനികയായ വനിത. കമ്പനിയായ ജെഎസ്ഡബ്ല്യു സ്റ്റീലിന്റെ വിപണി മൂല്യം 177,182 കോടി രൂപയാണ്.

7- ദിലീപ് ഷാംഗ്‌വി

ആസ്തി - 15.6 ബില്യൺ ഡോളർ

സൺ ഫാർമയുടെ സ്ഥാപകനും എംഡിയുമാണ് ദിലീപ് ഷാംഗ്‌വി. ഈ കമ്പനിയുടെ വിപണി മൂല്യം 230,900 കോടി രൂപയാണ്.

8- രാധാകിഷൻ ദമാനി

ആസ്തി - 15.3 ബില്യൺ ഡോളർ

ഡി-മാർട്ട് സ്ഥാപകൻ രാധാകിഷൻ ദമാനിയുടെ കമ്പനിയായ അവന്യൂ സൂപ്പർമാർട്ട് ലിമിറ്റഡിന്റെ വിപണി മൂല്യം 231,897 കോടി രൂപയാണ്.

ALSO READ: റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ച് സ്വര്‍ണ വില; കാരണം ഇതാണ്

9- കുമാരമംഗലം ബിർള

ആസ്തി - 14.2 ബില്യൺ ഡോളർ

കുമാരമംഗലം ബിർളയാണ് ആദിത്യ ബിർള ഗ്രൂപ്പിന്റെ ചെയർമാൻ. അൾട്രാടെക് സിമന്റ്, ഐഡിയ, ഗ്രാസിം തുടങ്ങി നിരവധി കമ്പനികൾ ഈ ഗ്രൂപ്പിലുണ്ട്.

10- ഉദയ് കൊട്ടക്

ആസ്തി - 12.9 ബില്യൺ ഡോളർ

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ എംഡി ഉദയ് കൊട്ടക് ഇന്ത്യയിലെ സമ്പന്നരിൽ പത്താം സ്ഥാനത്താണ്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ വിപണി മൂല്യം 231,897 കോടി രൂപയാണ്.

click me!