മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും വിരുന്ന്; മധുരപലഹാരത്തിനൊപ്പം 500 രൂപ നോട്ടുകൾ!

By Web Team  |  First Published Apr 3, 2023, 8:12 PM IST

. 500 രൂപ നോട്ടുകൾ നിറച്ച മധുരപലഹാരം! മുകേഷ് അംബാനിയും നിതാ അംബാനിയും അതിഥികൾക്കായി ഒരുക്കിയ ഭക്ഷണം ചർച്തയാകുന്നു



മുംബൈ: വെള്ളിയാഴ്ചയാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ (എൻഎംഎസിസി) ഔദ്യോഗിമായി തുറന്നത്. നിത അംബാനിയുടെ സ്വപ്ന സാഷാത്കാരമാണ് നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ. ബോളിവുഡിലെയും ഹോളിവുഡിലെയും സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖർ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ക്ഷണം സ്വീകരിച്ച് ചടങ്ങിന് എത്തിയിരുന്നു. ചടങ്ങിൽ പങ്കെടുത്ത അതിഥികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതിനിടെ മുകേഷ് അംബാനിയും നിതാ അംബാനിയും അതിഥികൾക്കായി ഒരുക്കിയ ഭക്ഷണത്തെ കുറിച്ചുള്ള വാർത്തകളും ശ്രദ്ധ നേടുകയാണ്. 500 രൂപ നോട്ടുകൾ നിറച്ച മധുരപലഹാരമാണ് നെറ്റിസൺമാരുടെ ശ്രദ്ധ ആകർഷിച്ച വിഭവം. 

Latest Videos

undefined

 

Middle class me: waiting for guests to leave so i can eat leftover snacks & sweets.

Ambani's offering sweets to guests: pic.twitter.com/oCJ1qMlR3q

— Shubh (@kadaipaneeeer)

ഭക്ഷണത്തോടൊപ്പം 500 രൂപ നോട്ടുകൾ നല്കുകയാണോ എന്ന  പലരും സംശയിച്ചു. എന്നാൽ, ഇതിൽ കണ്ട നോട്ടുകൾ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ദൗലത് കി ചാത് എന്ന  പ്രശസ്തമായ വിഭവമാണിത്.

ബാന്ദ്ര-കുർള കോംപ്ലക്‌സിൽ സ്ഥിതി ചെയ്യുന്ന നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഇന്ത്യൻ കലകളെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള വേദി കൂടിയാണ്. 

ALSO READ: മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണത്തിന്റെ വില! തുറന്ന് പറഞ്ഞ് നിത അംബാനി

നിത മുകേഷ് അംബാനി സാംസ്കാരിക കേന്ദ്രത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ 2,000 പേർക്ക് ഇരിക്കാവുന്ന ഗ്രാൻഡ് തിയേറ്റർ, 4 നിലകളുള്ള ആർട്ട് ഹൗസ്, 52,627 ചതുരശ്ര അടി വിസ്തീർണമുള്ള  പവലിയൻ, ഒരു സ്റ്റുഡിയോ തിയേറ്റർ എന്നിവയുണ്ട്. 

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളാണ് ഇതോട് അനുബന്ധിച്ച് അംബാനി കുടുംബം ഒരുക്കിയിരിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷം വൈവിധ്യമാർന്ന പൊതുപരിപാടികളും ഷോകളും ഉണ്ടായിരിക്കും. 

സാംസ്കാരിക കേന്ദ്ര തുറക്കുന്നതിന് മുൻപായി രാമനവമിയിൽ പൂജ നടത്തിയിരുന്നു നിത അംബാനി. പരമ്പരാഗത ഡിസൈനുകൾ, അമൂല്യമായ കല്ലുകൾ, ആഡംബരപൂർണ്ണമായ ആഭരണങ്ങൾ എന്നിവയുടെ വിസ്മയിപ്പിക്കുന്ന ശേഖരം നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ കാണാം. 

READ ALSO: മുകേഷ് അംബാനി സ്വന്തമാക്കിയ 2000 കോടിയുടെ ആഡംബര ഹോട്ടൽ; വാങ്ങലിനു പിന്നിലുള്ള ലക്ഷ്യം

click me!