രാജകുടുംബത്തിലെ അംഗങ്ങൾ പോലും അവരുടെ പ്രധാന ആഘോഷ അവസരങ്ങളിൽ താമസിക്കാറുണ്ടായിരുന്ന സ്റ്റോക്ക് പാർക്ക് ക്ലബ്ബ്. ആഡംബരത്തിന്റെ മറുവാക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് ധീരുഭായ് അംബാനി. 82 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള മുകേഷ്ലോ അംബാനി ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ ഒൻപതാമത്തെ സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ സ്വകാര്യ വസതിയായ ആന്റിലിയയിലാണ് ഭാര്യ നിതാ അംബാനിക്കൊപ്പം മുകേഷ് അംബാനി കുടുംബസമേതം താമസിക്കുന്നത്. ആന്റിലിയയുടെ വില ഏകദേശം 15,000 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.
ALSO READ: 17 നിലകളുള്ള കൊട്ടാരം; അനിൽ അംബാനിയുടെ 5000 കോടിയുടെ വീട്
മുകേഷ് അംബാനിയുടെ ആഡംബര വസ്‌തുക്കളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാം. ബ്രിട്ടനിലെ ആദ്യത്തെ കൺട്രി ക്ലബ്ബായ സ്റ്റോക്ക് ക്ലബ്ബിന്റെ ഉടമയാണ് മുകേഷ് അംബാനി. പ്രശസ്ത കിംഗ് ബ്രദേഴ്സായ ചെസ്റ്ററിൽ നിന്നും 592 കോടിയോളം രൂപ ചെലവിട്ടാണ് മുകേഷ് അംബാനി സ്റ്റോക്ക് പാർക്ക് വാങ്ങിയത്. എന്താണ് സ്റ്റോക്ക് പാർക്ക് ക്ലബ്ബിന്റെ പ്രത്യേകത?
ALSO READ: ആദ്യം വിദ്യാർത്ഥി, പിന്നീട് ജീവിതപങ്കാളി, ഇപ്പോൾ കമ്പനിയുടെ സഹസ്ഥാപക; പ്രണയകഥ പങ്കുവെച്ച് ബൈജു രവീന്ദ്രൻ
ബ്രിട്ടനിലെ ഏറ്റവും ചരിത്രപരമായ സ്വത്തുക്കളിലൊന്നാണ് സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടന്റെ പ്രാന്തപ്രദേശത്താണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. 300 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ് യൂറോപ്പിലെ ഏറ്റവും പ്രശസ്തമായതും മുൻനിരയിലുള്ളതുമായ ഹോട്ടലുകളിൽ ഒന്നാകാൻ കാരണം അത് വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളാണ്. അതിശയിപ്പിക്കുന്ന ഇന്റീരിയറാണ് ഇവിടെയുള്ളത്. പൂന്തോട്ടങ്ങളും പാർക്കുകളും തടാകങ്ങളും മാർബിൾ പാകിയ 49 അതിമനോഹരമായ കിടപ്പുമുറികളുള്ള ഈ സ്ഥലത്ത് ഒരു അവധിക്കാലം ചെലവഴിക്കുന്നത് തീർച്ചയായും ജീവിതകാലത്തെ മികച്ച ഒരു അനുഭവമാണ്.
നോൺ-സ്‌മോക്കിംഗ് റൂമുകളും ഫാമിലി റൂമുകളും മുതൽ സ്യൂട്ടുകൾ വരെ എല്ലാ തരത്തിലുള്ള മുറികളും കൺട്രി ക്ലബ്ബിനുള്ളിൽ ലഭ്യമാണ്.
എല്ലാ ആഡംബര സൗകര്യങ്ങളുമുള്ള മുറികൾക്ക് പുറമെ, 27 ഹോൾ ചാമ്പ്യൻഷിപ്പ് ഗോൾഫ് കോഴ്‌സ്, സ്പാകൾ, അത്യാധുനിക ജിംനേഷ്യം, 13 ടെന്നീസ് കോർട്ടുകൾ, ഇൻഡോർ സ്വിമ്മിംഗ് പൂളുകൾ എന്നിവയും മുകേഷ് അംബാനിയുടെ സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബിൽ ഉണ്ട്.
ALSO READ: ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്
പതിറ്റാണ്ടുകളായി, ബ്രിട്ടനിലെ ചരിത്രപ്രസിദ്ധമായ സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ് നിരവധി പ്രശസ്തരായ അതിഥികളെയും സന്ദർശകരെയും സ്വാഗതം ചെയ്തിട്ടുണ്ട്. രാജകുടുംബത്തിലെ അംഗങ്ങൾ പോലും അവരുടെ പ്രധാന ആഘോഷങ്ങളിൽ ഇവിടെ താമസിക്കാറുണ്ടായിരുന്നു.
സ്റ്റോക്ക് പാർക്ക് കൺട്രി ക്ലബ് ഒരുകാലത്ത് ലോകത്തിലെ മിക്കവാറും എല്ലാ സിനിമാ നിർമ്മാതാക്കളുടെയും സ്വപ്ന ലൊക്കേഷനായിരുന്നു. ഈ പ്രധാന ലൊക്കേഷനിൽ നിരവധി സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്, ജെയിംസ് ബോണ്ട് സീരീസിന്റെ പ്രധാന ലൊക്കേഷൻ ഇതായിരുന്നു.