രാജ്യത്തിന് ആഘോഷിക്കാൻ നിരവധി അവസരങ്ങൾ നൽകിയ ധോണി, തന്റെ പ്രിയപ്പെട്ടവരുടെ കൂടെ നിരവധി ആഘോഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ ചുറ്റിപ്പറ്റിയാണ് ജിയോ ഉത്സവ് കാമ്പെയ്‌ൻ.
മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ജിയോമാർട്ടിന്റെ ബ്രാൻഡ് അംബാസഡറായി നിയമിച്ച് റിലയൻസ്. രാജ്യത്തെ ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി ജിയോ ഉത്സവ് കാമ്പെയ്‌നും തുടക്കമാകും. ഒക്ടോബർ 8 ന് ആരംഭിക്കുന്ന ഈ കാമ്പെയ്‌നിൽ 45 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിൽ ധോണിയുണ്ടാകും
രാജ്യത്തിന് ആഘോഷിക്കാൻ നിരവധി അവസരങ്ങൾ നൽകിയ ധോണി, തന്റെ പ്രിയപ്പെട്ടവരുടെ കൂടെ നിരവധി ആഘോഷങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഈ ആശയത്തെ ചുറ്റിപ്പറ്റിയാണ് ജിയോ ഉത്സവ് കാമ്പെയ്‌ൻ. പ്രിയപ്പെട്ടവരുമൊത്തുള്ള പ്രത്യേക അവസരങ്ങളും ആഘോഷങ്ങളും വിലമതിക്കാനാകാത്തതാണെന്നും അത് ആഘോഷിക്കണമെന്നുമുള്ള ആശയം കാമ്പെയ്‌ൻ മുന്നോട്ടുവെക്കുന്നു.
ALSO READ: ആമസോണിൽ ഒന്നിലധികം ഓർഡറുകൾ നൽകി; 21 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ്
ജിയോ മാർട്ടിന്റെ ബ്രാൻഡ് അംബാസഡർ എന്ന പദവിയിലേക്ക് മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചത് വളരെ മികച്ച തിരഞ്ഞെടുപ്പാണെന്ന് ജിയോമാർട്ടിന്റെ സിഇഒ സന്ദീപ് വരഗന്തി പറഞ്ഞു. ജിയോഉത്സവ് കാമ്പെയ്‌ൻ രാജ്യത്തെ ഉത്‌സവങ്ങളോടും ജനങ്ങളോടുമുള്ള ആദരവാണെന്ന് ധോണി പറഞ്ഞു. ഒരു സ്വദേശീയ ഇ-കൊമേഴ്‌സ് ബ്രാൻഡായ ജിയോമാർട്ട് മുന്നോട്ടുവെക്കുന്ന മൂല്യങ്ങളെ തിരിച്ചറിയുന്നുവെന്നും ഇന്ത്യയിലെ ഡിജിറ്റൽ റീട്ടെയിൽ വിപ്ലവത്തെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിയോമാർട്ടിനെ നയിക്കുന്നതെന്നും ധോണി കൂട്ടിച്ചേർത്തു.
പ്രാദേശിക കരകൗശല വിദഗ്ധരെ പ്രോത്സാഹിപ്പിക്കുന്നതിന് ജിയോമാർട്ട് എപ്പോഴും പ്രതിജ്ഞാബദ്ധമാണ്, നിലവിൽ 1000-ലധികം കരകൗശല വിദഗ്ധരുമായി സഹകരിച്ച് 1.5 ലക്ഷം ഉൽപ്പന്നങ്ങൾ ജിയോമാർട്ട് വിപണിയിലെത്തിക്കുന്നു. ഇതിന്റെ ഭാഗമായി ബീഹാറിൽ നിന്നുള്ള കരകൗശല വിദഗ്ധയായ അംബികാ ദേവി നിർമ്മിച്ച മധുബനി പെയിന്റിംഗ് ജിയോമാർട്ടിന്റെ സിഇഒ സന്ദീപ് വരഗന്തി ധോണിക്ക് സമ്മാനിച്ചു.
ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളും അനുഭവങ്ങളും നൽകുന്നതിനൊപ്പം ദശലക്ഷക്കണക്കിന് കരകൗശല തൊഴിലാളികൾക്കും ചെറുകിട-ഇടത്തരം ബിസിനസുകൾക്കും എളുപ്പത്തിൽ ബിസിനസ്സ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനും ജിയോ മാർട്ട് പ്രവർത്തിക്കുന്നതായി സന്ദീപ് വരഗന്തി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം