ആഡംബര ബ്രാൻഡുകൾ അംബാനിക്ക് നൽകുന്ന വാടക; ജിയോ വേൾഡ് പ്ലാസയിലെ വരുമാന കണക്ക് അറിയാം

By Web Desk  |  First Published Jan 2, 2025, 7:17 PM IST

ലക്ഷ്വറി ഫാഷൻ ബ്രാൻഡുകൾക്ക് ജിയോ വേൾഡ് പ്ലാസ ആതിഥേയത്വം വഹിക്കുന്നുണ്ട്. പ്രതിമാസം ഭീമമായ ത്തുകായാണ് ഇതിന് മുകേഷ് അംബാനി ഈടാക്കുന്നത്. 


ന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാളാണ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ജിയോ വേൾഡ് പ്ലാസ. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലാണ് ഇന്ത്യയിലെ ഏറ്റവും വലുതും ചെലവേറിയതുമായ  ആഡംബര മാൾ സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചില ലക്ഷ്വറി ഫാഷൻ ബ്രാൻഡുകൾക്ക് ജിയോ വേൾഡ് പ്ലാസ ആതിഥേയത്വം വഹിക്കുന്നുണ്ട്. പ്രതിമാസം ഭീമമായ ത്തുകായാണ് ഇതിന് മുകേഷ് അംബാനി ഈടാക്കുന്നത്. 

 ജിയോ വേൾഡ് പ്ലാസയിലെ ചില ബ്രാൻഡുകൾ നൽകുന്ന പ്രതിമാസ വാടക 

Latest Videos

ലൂയി വിറ്റൺ

ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ ജിയോ വേൾഡ് പ്ലാസയിലെ ലക്ഷ്വറി ബ്രാൻഡുകളിൽ ഒന്നാണ്. റിപ്പോർട്ട് അനുസരിച്ച്, 4  സ്റ്റോറുകളാണ് അവരുടേതായി ഉള്ളത്. ഇതിന്റെ വാടകയായി പ്രതിമാസം 40.5 ലക്ഷം രൂപയാണ് നൽകുന്നത്. 

ഡിയോർ

മറ്റൊരു പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ബ്രാൻഡാണ് ഡിയോർ. ഇന്ത്യയിലെ മൂന്നാമത്തെ ഔട്ട്ലെറ്റ് ആണ് ജിയോ വേൾഡ് പ്ലാസയിൽ തുടങ്ങിയിരിക്കുന്നത്. 3,317 ചതുരശ്ര അടി സ്ഥലത്തിന് പ്രതിമാസം 21.56 ലക്ഷം രൂപയാണ് ഡിയോർ വാടക നൽകുന്നത്. 

ബലെൻസിയാഗ

സ്പാനിഷ് ബ്രാൻഡായ ബലെൻസിയാഗ 2022-ൽ ആണ് ഇന്ത്യയിലേക്ക് എത്തുന്നത്. ജിയോ വേൾഡ് പ്ലാസയിൽ പ്രതിമാസ വാടകയായി 40 ലക്ഷം രൂപയാണ് ബലെൻസിയാഗ നൽകുന്നത് എന്നാണ് റിപ്പോർട്ട് 

ഈ ബ്രാൻഡുകൾക്ക് പുറമെ,  ഗൂച്ചി, കാർട്ടിയർ, ബൾഗാരി, ഐഡബ്ല്യുസി റിമോവ എന്നിവയുൾപ്പെടെയുള്ള മറ്റ് ആഡംബര ബ്രാൻഡുകളും ജിയോ വേൾഡ് പ്ലാസയിൽ ഉണ്ട്. റിപ്പോർട്ട് അവരുടെ പ്രതിമാസ വരുമാനത്തിൻ്റെ 4-12% ശതമാനം റിലയൻസിന് വാടക ഇനത്തിൽ നൽകുന്നുണ്ട്.

click me!