വിനായക ചതുർഥി; 'ലാൽബാഗ്‌ച രാജ'യ്ക്ക് 2000 ത്തിന്റെ നോട്ടുമാല നൽകി മുകേഷ് അംബാനി

By Web Team  |  First Published Sep 20, 2023, 5:57 PM IST

ലാൽബാഗ്‌ച രാജയെ കാണാനെത്തി മുകെഹ് അംബാനി. 2000 ത്തിന്റെ നോട്ടുകൾ കൊണ്ട് നിർമ്മിച്ച ഹരമാണ് അംബാനി നൽകിയത് 
 


ന്ത്യൻ ശതകോടീശ്വരനും വ്യവസായിയുമായ മുകേഷ് അംബാനി മുംബൈയിലെ ലാല്‍ബാഗിലുള്ള ഗണേശ വിഗ്രഹമായ ലാൽബാഗ്‌ച രാജയ്ക്ക് 2000 ത്തിന്റെ നോട്ടുകൾ കൊണ്ട് നിർമ്മിച്ച മാല നൽകി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് ധീരുഭായ് അംബാനി ഇന്നലെയാണ്, മുംബൈയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന ഗണേശ വിഗ്രഹമായ ലാല്‍ബാഗ്ച രാജയുടെ ദർശനത്തിനായി എത്തിയത്. 

ALSO READ: വിനായക ചതുർഥി ആഘോഷത്തിൽ അന്റലിയ; ഗംഭീര വിരുന്നൊരുക്കി മുകേഷ് അംബാനിയും കുടുംബവും

Latest Videos

എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ലാല്‍ബാഗില്‍ ലാല്‍ബാഗ്ച രാജയെ കാണാൻ എത്തുന്നത്. ജനങ്ങള്‍ക്ക് ദർശനം നൽകുന്നതിനായി ലാല്‍ബാഗ്ച രാജയെ പന്തലിലേക്ക് എഴുന്നള്ളിക്കുന്നതോടെയാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആരംഭിക്കുന്നത്. വിഗ്രഹങ്ങള്‍ വെള്ളത്തില്‍ നിമജ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങള്‍ അവസാനിക്കും.

തന്റെ ഇളയ മകൻ അനന്ത് അംബാനിക്കൊപ്പമാണ് മുകേഷ് അംബാനി ലാൽബൗച്ച രാജയിൽ സന്ദർശനം നടത്തിയത്. 2000 ത്തിന്റെ കറൻസി നോട്ടുകൾകൊണ്ടുള്ള വലിയ മാലയാണ് മുകേഷ് അംബാനി നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. രസകരമായ നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് ലഭിക്കുന്നത്.  'റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ 2000 രൂപ നോട്ടുകളുടെ ഉപയോഗം  നിരോധിച്ചിട്ടില്ലേ' എന്ന കമന്റുകളും കൂടുതലാണ്. 

ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയ; 15,000 കോടിയുടെ വസ്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ

ഇന്നലെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മുംബൈയിലെ അവരുടെ വസതിയായ ആന്റിലിയയിൽ ഗണേശ ചതുർത്ഥി ഗംഭീരമായി ആഘോഷിച്ചിരുന്നു. വ്യവസായ, കായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർക്കൊപ്പം ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. ഷാരൂഖ്, ഭാര്യ ഗൗരി ഖാൻ, മക്കളായ സുഹാന ഖാൻ, അബ്രാം ഖാൻ, സൽമാൻ ഖാൻ, ദീപിക പദുക്കോൺ, രൺവീർ സിംഗ്, ശ്രദ്ധ കപൂർ, ഐശ്വര്യ റായ് ബച്ചൻ, ആലിയ ഭട്ട്, കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, വിക്കി കൗശൽ തുടങ്ങിയ താരങ്ങളും ചടങ്ങിനെത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!