രാജ്യത്തെ ഏറ്റവും ചെലവേറിയ വീടിന്റെ നിർമ്മാണത്തെ കുറിച്ച് അധികം അറിയപ്പെടുത്ത കാര്യങ്ങൾ. മുകേഷ് അംബാനിയുടെ വസതിയായ ആന്റലിയയെ കുറിച്ച് അറിയേണ്ടതെല്ലാം
ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർപേഴ്സണായ മുകേഷ് അംബാനി. ഭാര്യ നിത അംബാനിക്കും മക്കൾക്കുമൊപ്പം മുംബൈയിലെ വസതിയായ ആന്റിലിയയിലാണ് മുകേഷ് അംബാനി താമസിക്കുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വസതിയാണ് ആന്റിലിയ.
ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍
ഇന്ത്യയിലെ ഏറ്റവും ചെവേറിയ വീടായ ആന്റിലിയ ഒരു ദ്വീപിന്റെ പേരിലാണ് അറിയപ്പെടുന്നത്. 27 നിലകളാണ് ഈ വീടിനുള്ളത്. 173 മീറ്റർ (568 അടി) ഉയരവും 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയുമുണ്ട്. ആന്റിലിയയിൽ 168 കാർ ഗാരേജ്, 9 ഹൈ സ്പീഡ് എലിവേറ്ററുകൾ, 50 സീറ്റുകളുള്ള തിയേറ്റർ, നീന്തൽക്കുളം, സ്പാ, ഹെൽത്ത് സെന്റർ, ഒരു ക്ഷേത്രം എന്നിവയുണ്ട്.
നിർമ്മാണം
യുഎസ് ആസ്ഥാനമായുള്ള പെർകിൻസ് & വിൽ, ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയായ ഹിർഷ് ബെഡ്‌നർ അസോസിയേറ്റ്‌സ് എന്നിവയാണ് ആന്റിലിയ രൂപകൽപ്പന ചെയ്തത്. 2006-ൽ തുടങ്ങി 2010-ൽ ആണ് ആന്റിലിയയുടെ നിർമ്മാണം പൂർത്തിയായത്. ആന്റിലിയയിൽ വരുന്ന അതിഥികളെ സൽക്കരിക്കാൻ ഒരു വലിയ സ്വീകരണമുറിയുണ്ട് ഇവിടെ. മുകേഷ് അംബാനിയും കുടുംബാംഗങ്ങളും അതിഥി സത്കാരത്തിന് ഉപയോഗിക്കുന്ന ലിവിംഗ് റൂം നിറയെ എക്സോട്ടിക് സോഫകളും ടോപ്പ് ക്ലാസ് പെയിന്റിംഗുകളും ആണ്.
ആന്റിലിയ രൂപകൽപ്പന ചെയ്ത പെർകിൻസ് & വിൽ സ്ഥാപനത്തിന്റെ സിഇഒ ബ്രിട്ടീഷ് വ്യവസായിയായ ഫിൽ ഹാരിസൺ ആണ്. ഗൂഗിളിന്റെ വൈസ് പ്രസിഡന്റായും ജനറൽ മാനേജരായും മൈക്രോസോഫ്റ്റിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റായും ഫിൽ ഹാരിസൺ പ്രവർത്തിച്ചിട്ടുണ്ട്. യുകെയിൽ ഗെയിം ഡിസൈനറും ഗ്രാഫിക് ആർട്ടിസ്റ്റുമായിരുന്നു ഫിൽ ഹാരിസൺ. ഒൻപത് യുഎസ് സംസ്ഥാനങ്ങളിലും 2 കനേഡിയൻ പ്രവിശ്യകളിലും ലൈസൻസുള്ള ആർക്കിടെക്റ്റാണ് ഹാരിസൺ. 2006-ൽ ആണ് പെർകിൻസ് ആൻഡ് വിൽ സിഇഒ ആയി ഹാരിസൺ നിയമിതനായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം