മുകേഷ് അംബാനിയുടെ മരുമക്കൾ ചില്ലറക്കാരല്ല; യോഗ്യതയും ആസ്തിയും ഇതാ

By Web Team  |  First Published Jul 6, 2023, 2:39 PM IST

ആനന്ദ് പിരമൽ, ശ്ലോക മേത്ത, രാധിക മർച്ചന്റ്. മുകേഷ് അംബാനിയുടെ മരുമക്കളുടെ ആസ്തി ഒട്ടും കുറവല്ല 
 


ന്ത്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബങ്ങളിലൊന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അടുത്തിടെയാണ് തലമുറമാറ്റം നടത്തിയതും മക്കളായ ആകാശ്, ഇഷ, അനന്ത്‌ എന്നിവർക്ക് കമ്പനിയുടെ ചുമതല നൽകിയിരുന്നു. ബിസിനസ്സ് ലോകത്ത് അനുദിനം വളരുന്ന മൂവരുടെയും പിൻബലം അവരുടെ പങ്കാളികൾ തന്നെയാണ്. കഴിഞ്ഞ മാസമാണ് ആകാശ് അംബാനിക്കും  ശ്ലോക മേത്തയ്ക്കും വീണ്ടുമൊരു കുഞ്ഞ് പിറന്നത്. ഇളയ മകൻ അനന്ത് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും വിവാഹ നിശ്ചയം വാർത്തകളിൽ ഇടം നേടിയിരുന്നു. മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലിയയിൽ വച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, രൺവീർ സിംഗ് എന്നിവരുൾപ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യം ചടങ്ങിനെ മനോഹരമാക്കി. ഇഷ അംബാനിയും ആനന്ദ് പിരാമലും തങ്ങളുടെ ഇരട്ട കുഞ്ഞുങ്ങളെ വരവേറ്റതും കഴിഞ്ഞ വർഷമാണ്. മുകേഷ് അംബാനിയുടെ മരുമക്കളുടെ ആസ്തി അറിയാം 

 രാധിക മർച്ചന്റ്

Latest Videos

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ പ്രതിശ്രുത വധുവാണ് രാധിക മർച്ചന്റ്. പ്രമുഖ വ്യവസായി വിരേൻ മർച്ചന്റിന്റെ മകളാണ് രാധിക. എക്കോൾ മൊണ്ടിയേൽ വേൾഡ് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം നേടിയ രാധിക പിന്നീട് മുംബൈയിലെ ബി ഡി സോമാനി ഇന്റർനാഷണൽ സ്കൂളിൽ ഇന്റർനാഷണൽ ബാക്കലറിയേറ്റ് ഡിപ്ലോമ നേടി. പിന്നീട് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിയിൽ രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും പഠനം നടത്തി. രാധിക മർച്ചന്റിന്റെ ആസ്തി ഏകദേശം 10 കോടി രൂപയോളം വരും.

ശ്ലോക മേത്ത

ആകാശ് അംബാനിയുടെ ഭാര്യയായ ശ്ലോക മേത്ത പ്രശസ്ത വജ്ര വ്യവസായി റസൽ മേത്തയുടെ മകളാണ്. 2019 ൽ ആയിരുന്നു ആകാശ് അംബാനിയുമായുള്ള വിവാഹം. നിയമ ബിരുദധാരിയാണ് ശ്ലോക. പിന്നീട് പിതാവിന്റെ പാത പിന്തുടർന്ന്, 2014 ൽ കുടുംബ ബിസിനസായ റോസി ബ്ലൂ ഡയമണ്ട്സ് കമ്പനിയുടെ ഭാഗമായി പ്രവർത്തിക്കുകയാണ്. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിൽ ആയിരുന്നു വിദ്യാഭ്യാസം. ന്യൂജേഴ്‌സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ നിന്നും നിയമ പഠനം പൂർത്തിയാക്കി. ഏകദേശം 120 കോടി രൂപയാണ് ശ്ലോക മേത്തയുടെ ആസ്തി.

ആനന്ദ് പിരമൽ

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഒരേയൊരു മകളായ ഇഷ അംബാനിയുടെ ഭർത്താവാണ് ആനന്ദ് പിരമൽ. പിരാമൽ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആനന്ദ് പിരാമൽ 2018-ൽ ഇഷ അംബാനിയെ വിവാഹം കഴിച്ചു. പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ ആനന്ദ് ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2022-ൽ ആനന്ദ് പിരാമലിന്റെ ആസ്തിയെക്കുറിച്ച് കൂടുതൽ അറിവില്ലെങ്കിലും, അദ്ദേഹത്തിന്റെ പിതാവ് അജയ് പിരാമലിന്റെ ആസ്തി ഏകദേശം 25, 596 കോടി രൂപയാണ്.  
 

click me!