ആഘോഷ രാവിൻ സാക്ഷ്യം വഹിച്ച് അന്റലിയ. അംബാനി കുടുംബം വിനായക ചതുർഥി അത്യാഡംബരപൂർവ്വം ആഘോഷിച്ചു. പങ്കെടുത്തത് രാഷ്ട്രീയ, കായിക, സിനിമാലോകത്തെ പ്രമുഖർ
ശതകോടീശ്വരനായ മുകേഷ് അംബാനിയുടെയും കുടുംബത്തിന്റെയും ഗണേശ ചതുർഥി ആഘോഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും അവരുടെ വസതിയായ ആന്റിലിയയിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടത്തിയത്. വ്യവസായ പ്രമുഖരും ബോളിവുഡ് താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ALSO READ: മുകേഷ് അംബാനിയുടെ ആന്റിലിയ; 15,000 കോടിയുടെ വസ്തിയെ കുറിച്ചുള്ള രഹസ്യങ്ങൾ
ഗണപതി വിഗ്രഹത്തിൽ അംബാനി കുടുംബം ആരതി ഉഴിയുന്നതും പുഷ്പാർച്ചന നടത്തുന്നതുമായ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആകാശ് അംബാനി, ഇഷ അംബാനി, അനന്ത് അംബാനി എന്നിവരും ആരതിയിൽ പങ്കെടുക്കുന്നത് കാണാം. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കായി അംബാനിയുടെ വസതിയായ ആന്റലിയ പൂക്കളാൽ അലങ്കരിച്ചിരുന്നു.
ഗണേഷ് ചതുർഥി ഉത്സവത്തിൽ, പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച് അംബാനി കുടുംബം അതിഥികളെ സ്വാഗതം ചെയ്തു. രാജ് താക്കറെ ഉൾപ്പെടെ നിരവധി രാഷ്ട്രീയക്കാരും ആന്റിലിയയിൽ നടന്ന ഗണേശ ചതുര് ത്ഥി ആഘോഷങ്ങളിൽ പങ്കെടുത്തു.
ALSO READ: മുകേഷ് അംബാനിയുടെ പുതിയ മെഗാ മാൾ; പ്രതിമാസം വാടക 40 ലക്ഷം, ക്യൂ നിൽക്കുന്നത് ലക്ഷ്വറി ബ്രാൻഡുകള്‍
ബി-ടൗൺ സെലിബ്രിറ്റികൾ ഒന്നടങ്കം മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും ക്ഷണം സ്വീയകരിച്ച് ആന്റലിയയിൽ എത്തിയിരുന്നു. ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ, സൽമാൻ ഖാൻ, അദ്ദേഹത്തിന്റെ അനന്തരവൾ അലിസെ അഗ്നിഹോത്രി, ദീപിക പദുകോണ്‍, രൺവീർ സിംഗ്, സിദ്ധാർത്ഥ് മൽഹോത്ര കിയാരാ അദ്വാനി, നയൻതാര വിഘ്‌നേശ് ശിവൻ, ആലിയ ഭട്ട്, രേഖ, ഐശ്വര്യ റായ് ബച്ചൻ, മകൾ ആരാധ്യ, വരുൺ ധവാനും ഭാര്യ നടാഷ ദലാലും, സിദ്ധാർത്ഥ് മൽഹോത്ര കിയാരാ അദ്വാനി, നയൻതാര വിഘ്‌നേശ് ശിവൻ, ആറ്റ്‌ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും ഭാര്യയും മകൾ സാറ, മകൻ അർജുൻ എന്നിവർക്കൊപ്പം പാർട്ടിയിൽ പങ്കെടുത്തു