സിംഗപ്പൂരിൽ തട്ടകം ഒരുക്കാൻ മുകേഷ് അംബാനി; വലിയ ലക്ഷ്യങ്ങൾ മാത്രം

By Web Team  |  First Published Oct 7, 2022, 3:57 PM IST

സമ്പന്നർ നോട്ടമിട്ട സിംഗപ്പൂർ. അംബാനി ഓഫീസ് ഇനി സിംഗപ്പൂരിൽ. റിലയൻസിന് സിംഗപ്പൂരിൽ പുതിയ ലക്ഷ്യങ്ങൾ\. എന്താണ് സിംഗപ്പൂരിന്റെ പ്രിയങ്കരമാക്കുന്നത്?


ഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ മുകേഷ് അംബാനി സിംഗപ്പൂരിൽ പുതിയ ഫാമിലി ഓഫീസ് ആരംഭിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ പുതിയ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി പുതിയ മാനേജരെ നിയമിച്ചിട്ടുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം റിലയൻസ് ഇൻഡസ്ട്രീസ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 

Read Also: വളർത്തു മൃഗങ്ങൾക്കൊപ്പം പറക്കാം; യാത്ര അനുവദിക്കുമെന്ന് ആകാശ എയർ

Latest Videos

നികുതി കുറവായതും ഉയർന്ന സുരക്ഷയും സിംഗപ്പൂരിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നുണ്ട്. മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരിന്റെ കണക്കനുസരിച്ച്, ഏകദേശം 700 ഫാമിലി ഓഫീസ് സിംഗപ്പൂരിൽ ഉണ്ട്. , ഒരു വർഷം മുമ്പ് ഇത് 400 ആയിരുന്നു. അതേസമയം, നികുതി കുറവായതിന്റെ പേരിൽ സിംഗപ്പൂരിലേക്ക് ധനികരുടെ ഒഴുക്ക് വർദ്ധിക്കുമ്പോൾ കാറുകൾ, വീടുകൾ തുടങ്ങിയവായുടെ വില ഉയരാൻ കാരണമാകുന്നു. 

എന്താണ് ഫാമിലി ഓഫീസ്?

ഒരു ധനിക കുടുംബത്തിന്റെ വരവും ചെലവും വെൽത്ത് മാനേജ്മെന്റും കൈകാര്യം ചെയ്യുന്ന ഒരു സ്വകാര്യ കമ്പനിയാണ് ഫാമിലി ഓഫീസ്. തലമുറകളിലൂടെയുള്ള സമ്പത്ത് കൈമാറ്റം, സാമ്പത്തിക വളർച്ച എന്നിവ കൈകാര്യം ചെയ്യുക എന്നതാണ് ഇതുകൊണ്ടുള്ള ലക്ഷ്യം. 

Read Also: വാട്ട്‌സ്ആപ്പ് ഉണ്ടോ? ബാങ്കിംഗ് സേവനങ്ങൾ നല്കാൻ ഈ ബാങ്കുകൾ തയ്യാർ

സിംഗപ്പൂരിൽ ഫാമിലി ഓഫീസ് സ്ഥാപിക്കാനുള്ള അംബാനിയുടെ നീക്കത്തിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ട്. റിലയൻസിന്റെ റീട്ടെയിൽ-റിഫൈനിംഗ് സാമ്രാജ്യത്തെ ആഗോളതലത്തിലേക്ക് ഉയർത്താൻ അംബാനി ലക്ഷ്യമിടുന്നു. ഈ അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസിൽ തലമുറ മാറ്റം ഉണ്ടായത്. മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനി. മകൾ ഇഷ അംബാനി എന്നിവർ നേതൃത്വ നിരയിലേക്ക് ഉയർന്നു. ബ്ലൂംബെർഗ് സമ്പന്ന സൂചിക പ്രകാരം മുകേഷ് അംബാനിക്ക് 83.7 ബില്യൺ ഡോളർ ആസ്തിയുണ്ട്. ഒരു വർഷത്തിനുള്ളിൽ ഫാമിലി ഓഫീസ് ആരംഭിക്കാനാണ് റിലയൻസിന്റെ പദ്ധതി.

click me!