ഇന്ത്യയിലെ ഏറ്റവും വിലകൂടിയ പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കി മുകേഷ് അംബാനി; വില ഇതാണ്

By Web Team  |  First Published Sep 19, 2024, 5:46 PM IST

ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്‌സ് 9  ജെറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. 


രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനായ മുകേഷ് അംബാനിയുടെ ആഡംബര ജീവിതം പലപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. അംബാനി കുടുംബം താമസിക്കുന്ന ആന്റലിയ എന്ന വീട് ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഭവനങ്ങളിൽ ഒന്നാണ്. സ്വകാര്യ ജെറ്റുകൾ, കാറുകൾ, വീടുകൾ, ഹെലികോപ്റ്ററുകൾ എന്നിവയുൾപ്പെടെയുള്ള ആഡംബര സ്വത്തുക്കള്‍ നിരവധിയുണ്ട് മുകേഷ് അംബാനിക്ക്. ഇഇപ്പോഴിതാ ഈ ശേഖരത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ബോയിംഗ് 737 മാക്‌സ് 9  ജെറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി. 

അംബാനി അടുത്തിടെ വാങ്ങിയ ബോയിംഗ് 737 മാക്‌സ് 9 ന് 118.5 മില്യൺ ഡോളറാണ് വില അതായത്, ഏകദേശം 987 കോടി രൂപ. ഇതോടെ രാജ്യത്തെ ഏറ്റവും ചെലവേറിയ വിമാനങ്ങളിലൊന്നായി ഇത്  മാറി

Latest Videos

undefined

ബോയിംഗ് 737 മാക്‌സ് 9 ൻ്റെ സവിശേഷതകൾ

മുൻഗാമിയായ ബോയിംഗ് മാക്‌സ് 8 നെ അപേക്ഷിച്ച് ബോയിംഗ് 737 മാക്‌സ് 9 ന് വിശാലമായ ക്യാബിനുണ്ട്.  രണ്ട് സിഎഫ്എംഐ ലീപ്-1B എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന ജെറ്റ് 8401 ന് 6,355 നോട്ടിക്കൽ മൈൽ (11,770 കി.മീ) വേഗതയിൽ സഞ്ചരിക്കാനാകും. യാത്രക്കാർക്ക് വേഗതയും ആഡംബരവും പ്രദാനം ചെയ്യുന്ന ജെറ്റ് ആഗോളതലത്തിൽ ഏറ്റവും മികച്ച സ്വകാര്യ ജെറ്റുകളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

മുകേഷ് അംബാനിയുടെ സ്വകാര്യ ജെറ്റ് ശേഖരം

പുതുതായി ഏറ്റെടുത്ത ബോയിംഗ് 737 മാക്‌സ് 9 കൂടാതെ, മുകേഷ് അംബാനിക്ക് ഒമ്പത് സ്വകാര്യ ജെറ്റുകൾ വേറെയുണ്ട്.  ബൊംബാർഡിയർ ഗ്ലോബൽ 6000, രണ്ട് ഫാൽക്കൺ 900  ജെറ്റ്, ഒരു Embraer ERJ-135 എന്നിവ ഇതിൽ ഉൾപ്പെടുന്നു
 

click me!