ധീരുഭായ് അംബാനിയെയും മക്കളായ മുകേഷ് അംബാനിയെയും അനിൽ അംബാനിയെയും ഏവർക്കും അറിയാമെങ്കിലും. ഇവരുടെ സഹോദരിമാരെ കുറിച്ച് ആർക്കും അത്ര അറിവില്ല.
ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ കുടുംബത്തെ എല്ലാവർക്കും പരിചിതമായിരിക്കണം. എന്നാൽ, അംബാനി കുടുംബത്തിലെ ചില അംഗങ്ങളെ പലർക്കും അറിയില്ല. ധീരുഭായ് അംബാനിയെയും മക്കളായ മുകേഷ് അംബാനിയെയും അനിൽ അംബാനിയെയും ഏവർക്കും അറിയാമെങ്കിലും. ഇവരുടെ സഹോദരിമാരെ കുറിച്ച് ആർക്കും അത്ര അറിവില്ല. മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും രണ്ട് സഹോദരിമാർ എല്ലായ്‌പ്പോഴും മാധ്യമ ശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കുന്നു. നീന കോത്താരിയെയും ദീപ്തി സൽഗോക്കറെയും കുറിച്ച് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ.
കോത്താരി ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ ചെയർമാനും കോടികളുടെ ബിസിനസ് നടത്തുന്നതുമായ നീന കോത്താരി കോർപ്പറേറ്റ് ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്.
അന്തരിച്ച വ്യവസായ പ്രമുഖൻ ധീരുഭായ് അംബാനിയുടെ മകളും ഇന്ത്യൻ സംരംഭകയുമാണ് നീന കോത്താരി. നീന കോത്താരി 2003 ൽ ജാവഗ്രീൻ എന്ന പേരിൽ ഒരു കോഫി, ഫുഡ് ചെയിൻ സ്ഥാപിച്ചു. ബിസിനസുകാരനായ ഭദ്രശ്യാം കോത്താരിയെ 1986-ൽ വിവാഹം ചെയ്തു. ക്യാൻസർ ബാധിതനായ ശ്യാം കോത്താരി 2015-ൽ അന്തരിച്ചു. അർജുൻ കോത്താരി, നയൻതാര കോത്താരി എന്നിവരാണ് ശ്യാം കോത്താരിയുടെയും നീന കോത്താരിയുടെയും മക്കൾ..
ധീരുഭായ് അംബാനിയുടെ നാല് മക്കളിൽ ഒരാളാണെങ്കിലും നീന കോത്താരി റിലയൻസ് കമ്പനിയുടെ ഭാഗമല്ല. ഭർത്താവിന്റെ വിയോഗത്തിനുശേഷം നീന കോത്താരി അവരുടെ കുടുംബ ബിസിനസായ കോത്താരി ഷുഗേഴ്‌സിന്റെയും കെമിക്കൽസിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു. 2015 ഏപ്രിൽ 8-ന് അവർ കമ്പനിയുടെ ചെയർപേഴ്‌സണായി നിയമിതയായി.