മുഹൂർത്ത വ്യാപാരം 2022 ; ഒരു വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ നേട്ടം കൈവരിച്ച 3 ഓഹരികൾ

By Web Team  |  First Published Oct 22, 2022, 5:43 PM IST

മുഹൂർത്ത വ്യാപാരത്തിൽ നിക്ഷേപിക്കാൻ ഒരുങ്ങന്നതിന് മുൻപ് നിക്ഷേപകർ ചില കാര്യങ്ങൾ പ്രധാനമായും അറിഞ്ഞിരിക്കണം. കഴിഞ്ഞ ഒരു വർഷംകൊണ്ട് വിപണിയിൽ ഏറ്റവും കൂടുതൽ മുന്നേട്ട്ടം നടത്തിയ മൂന്ന് ഓഹരികൾ പരിചയപ്പെടാം 
 


നിക്ഷേപകർ കണ്ണ് നട്ടിരിക്കുന്ന മുഹൂർത്ത വ്യാപാരം തിങ്കളാഴ്ചയാണ്. ഹിന്ദു കലണ്ടർ പ്രകാരം സംവത് 2079 ലേക്ക് കടക്കുന്നതിന്റെ ആദ്യ ദിനത്തിലാണ് മുഹൂർത്ത വ്യാപാരം. കഴിഞ്ഞ വർഷം നേട്ടവും കോട്ടവും ഇടകലർന്ന വിപണിയെയാണ് നിക്ഷേപകർ കണ്ടത്. ഉക്രൈൻ റഷ്യ യുദ്ധം വിപണി ഒന്നടങ്കം തകിടം മറിച്ചിരുന്നു. ഒപ്പം കൊവിഡും. പ്രതീക്ഷയോടെയാണ് 2079 നായി നിക്ഷേപകർ കാത്തിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബർ നാലിനാണ് ദീപാവലി ആഘോഷിച്ചത്. 2021 ലെ മുഹൂർത്ത വ്യപാരത്തിന് ശേഷം ഒരു വർഷം കൊണ്ട് ഏറ്റവും കൊടുത്താൽ നേട്ടം കൈവരിച്ച അഞ്ച് ഓഹരികൾ പരിചയപ്പെടാം. 

​കൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്

Latest Videos

undefined

പ്രിന്റിംഗ് മേഖലയിൽ വ്യാപാരം നടത്തുന്ന ​കൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് കമ്പനി ലേബലുകള്‍, ലേഖനങ്ങള്‍, മാഗസിനുകള്‍, കാര്‍ട്ടണുകള്‍ എന്നിവയുടെ പ്രിന്റിംഗ്‌ ആണ് കമ്പനി നടത്തുന്നത്. കഴിഞ്ഞ മുഹൂർത്ത വ്യാപാരത്തിൽ 0.58 രൂപയായിരുന്നു കൈസര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഓഹരികളുടെ വില. എന്നാൽ അതിനുശേഷം 9,796 ശതമാനം നേട്ടം കൈവരിച്ച ഓഹരിയുടെ വില ഇപ്പോൾ 57.40 ശതമാനമാണ്. 

​ആംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

ഗുജറാത്തിലെ ആംബര്‍ പ്രോട്ടീന്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് റിഫൈന്‍ഡ് കോട്ടണ്‍സീഡ് ഓയില്‍, റിഫൈന്‍ഡ് സണ്‍ഫ്‌ലവര്‍ ഓയില്‍, റിഫൈന്‍ഡ് സോയാബീന്‍ ഓയില്‍, റിഫൈന്‍ഡ് കോണ്‍ ഓയില്‍ എന്നിവയുടെ വ്യാപാരം നടത്തുന്നു. കഴിഞ്ഞ ദീപാവലി വില്പനയിൽ കമ്പനിയുടെ ഓഹരിവില 17.5 രൂപയായിരുന്നു. എന്നാൽ ഇന്ന്  554.15 രൂപയാണ് ഓഹരി വില. സെപ്റ്റംബറിൽ ഇത് 3,066 ശതമാനം വളര്‍ന്ന്  843 രൂപ വരെ എത്തിയിരുന്നു. 

ഐകാബ് സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ​ഐകാബ് സെക്യൂരിറ്റീസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് 1986 ലാണ് ആരംഭിച്ചത്. കഴിഞ്ഞ ദീപാവലി മുഹൂർത്ത വില്പനയിൽ ഐകാബ് ഓഹരി വില  53.13 ശതമാനമായിരുന്നു. എന്നാൽ നിലവിൽ ഇത് 1,085.80 ആണ്. 

click me!