മുദ്ര വായ്പ ഇനി ഇരട്ടി ലഭിക്കും, ബജറ്റ് പ്രഖ്യാപനം പ്രാബല്യത്തിൽ

By Web Team  |  First Published Oct 25, 2024, 4:39 PM IST

സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന


പ്രധാനമന്ത്രി മുദ്ര യോജനയിൽ വായ്പ തുകയായി ഇനി 20 ലക്ഷം രൂപ ലഭിക്കും. ജൂലൈയിൽ അവതരിപ്പിച്ച 2024 - 25 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപനത്തിന് അനുസൃതമായാണ് വായ്പാ പരിധി ഉയർത്തിയിട്ടുള്ളത്. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച പ്രധാന പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ). ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബികൾ), റീജിയണൽ റൂറൽ ബാങ്കുകൾ (ആർആർബികൾ), ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (എൻബിഎഫ്‌സികൾ), മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ഇതുവരെ 10 ലക്ഷം രൂപ വരെ വായ്പ വീതമാണ് നൽകിയിരുന്നത്. 

അംഗമാകാനുള്ള യോഗ്യതകൾ എന്തൊക്കെയാണ്? 

Latest Videos

1 അപേക്ഷകൻ ഇന്ത്യൻ പൗരനായിരിക്കണം.

2 വായ്പ എടുക്കാൻ അർഹതയുള്ള, ഒരു ചെറുകിട ബിസിനസ് സംരംഭം ആരംഭിക്കാൻ പ്ലാൻ ഉള്ള ഏതൊരു വ്യക്തിക്കും സ്കീമിന് കീഴിൽ ലോൺ ലഭിക്കും. 

3 മുൻപ് എടുത്ത വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തരുത്  

4 അപേക്ഷകൻ്റെ ബിസിനസ്സിന് കുറഞ്ഞത് 3 വർഷം പഴക്കമുണ്ടായിരിക്കണം.

5 സംരംഭകൻ 24 മുതൽ 70 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

താൽപ്പര്യമുള്ള അപേക്ഷകർക്ക് www.udyamimitra.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്

ഹോം സ്‌ക്രീനിലെ 'അപ്ലൈ നൗ' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

'പുതിയ സംരംഭകൻ', 'നിലവിലുള്ള സംരംഭകൻ', 'സ്വയം തൊഴിൽ ചെയ്യുന്നവർ' എന്നിവയ്ക്കിടയിൽ നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് നിങ്ങൾ ഏതാണോ അത് തിരഞ്ഞെടുക്കുക.

ഒരു പുതിയ രജിസ്ട്രേഷൻ ആണെങ്കിൽ, 'അപേക്ഷകൻ്റെ പേര്', 'ഇമെയിൽ ഐഡി', 'മൊബൈൽ നമ്പർ' എന്നിവ ചേർക്കുക.

ഒടിപി വഴി രജിസ്റ്റർ ചെയ്യുക.

പിഎംഎംവൈയെ കുറിച്ച് രാജ്യത്തുടനീളം അവബോധം പ്രചരിപ്പിക്കുന്നതിനായി സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പത്രം, ടിവി, റേഡിയോ ജിംഗിൾസ്, ഹോർഡിംഗുകൾ, ടൗൺ ഹാൾ മീറ്റിംഗുകൾ, സാമ്പത്തിക സാക്ഷരത, ബോധവൽക്കരണ ക്യാമ്പുകൾ, സാമ്പത്തിക ഉൾപ്പെടുത്തലിനായുള്ള പ്രത്യേക ഡ്രൈവുകൾ തുടങ്ങിയവയിലൂടെയുള്ള പരസ്യ കാമ്പെയ്‌നുകൾ ഇതിൽ ഉൾപ്പെടുന്നു.  
 

click me!