മൊബൈൽ റീച്ചാർജ് ആപ്പുകൾ സുരക്ഷിതമാണോ? സേഫ്റ്റി ഫീച്ചറുകൾ അറിയാം

By Web TeamFirst Published Oct 28, 2024, 8:43 AM IST
Highlights

മൊബൈൽ പ്ലാൻ റീച്ചാർജ്, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ, ഫാസ്റ്റ്ടാ​ഗ് റീച്ചാർജ് എന്നിവയെല്ലാം ഈ ആപ്പുകളിലൂടെ നടക്കും.

ഇന്നത്തെ കാലത്ത് മൊബൈൽ റീച്ചാർജിങ് ആപ്പുകൾ ഉപയോ​ഗിക്കാത്തവരുണ്ടോ. മൊബൈൽ പ്ലാൻ റീച്ചാർജ്, യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാൻ, ഫാസ്റ്റ്ടാ​ഗ് റീച്ചാർജ് എന്നിവയെല്ലാം ഈ ആപ്പുകളിലൂടെ നടക്കും. പക്ഷേ, ഇടപാടുകളുടെ എണ്ണം കൂടൂന്നതിനൊപ്പം തന്നെ സുരക്ഷയും വലിയ പ്രശ്നമായി മാറി. ഈ ആപ്പുകൾ എത്രമാത്രം സുരക്ഷിതമാണ്?

ഈ ലേഖനത്തിൽ നമുക്ക് മൊബൈൽ ആപ്പുകളുടെ സുരക്ഷാ ഫീച്ചറുകളെക്കുറിച്ചും എന്തുകൊണ്ട് ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാം എന്നും പരിശോധിക്കാം. മാത്രമല്ല Bajaj Pay പോലെയുള്ള പ്ലാറ്റ്ഫോമുകൾ എങ്ങനെയാണ് ഉപയോക്താക്കൾക്ക് മികച്ച യൂസർ എക്സ്പീരിയൻസ് നൽകുന്നതെന്നും മനസ്സിലാക്കാം.

Latest Videos

 

1. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ

മൊബൈൽ റീച്ചാർജ് ആപ്പുകളിലെ ഏറ്റവും സുപ്രധാന ഫീച്ചറുകളിൽ ഒന്ന് എൻഡ്-ടു-എഡ് എൻക്രിപ്ഷൻ ആണ്. യൂസറുടെ ഡിവൈസും ആപ്പിന്റെ സെർവറും തമ്മിലുള്ള എല്ലാ വിവരങ്ങളും എൻക്രിപ്റ്റഡ് ആണെന്ന് ഇത് ഉറപ്പാക്കുന്നു. അക്കൗണ്ട് വിവരം, പെയ്മെന്റ് വിവരം, വ്യക്തി​ഗത വിവരങ്ങൾ എന്നിവ മറ്റാരും അറിയുന്നില്ലെന്ന് ഇത് ഉറപ്പാക്കും. നിങ്ങൾ ഇടപാടുകൾക്കായി ആപ്പ് തുറക്കുമ്പോൾ എല്ലാ വിവരങ്ങളും എൻക്രിപ്റ്റഡ് ആയിട്ടാണ് കൈമാറ്റം നടക്കുക. ഇത് സൈബർക്രിമിനലുകൾ സെൻസിറ്റീവായ വിവരങ്ങൾ ചോർത്തുന്നത് തടയും. ഇടപാടുകൾ തുടങ്ങുന്നത് മുതൽ കഴിയുന്നത് വരെ നിങ്ങളുടെ വിവരങ്ങൾ ആരും ശേഖരിക്കുന്നില്ല എന്നത് മനസ്സമാധാനവും ഉറപ്പാക്കും.

 

2. ടു ഫാക്ടർ ഓഥന്റിക്കേഷൻ (2FA)

അനധികൃതമായി അക്കൗണ്ടിൽ ആളുകൾ പ്രവേശിക്കുന്നത് തടയാനുള്ള ഒരു സുരക്ഷാസംവിധാനമാണ് 2FA. രണ്ട് കാര്യങ്ങളാണ് ഇതിൽ പ്രധാനം. ഒന്ന് ഒരു പാസ് വേർഡ് അല്ലെങ്കിൽ പിൻ. രണ്ടാമത്തേത് ഒരു വൺ-ടൈം പാസ് വേർഡ് ആണ്. ഇത് ഫോണിലോ ഇ-മെയിലിലോ ലഭിക്കും. പാസ് വേർഡ് ആരെങ്കിലും കൈക്കലാക്കിയാലും അക്കൗണ്ട് അനധികൃതമായി ഉപയോ​ഗിക്കുന്നില്ല എന്ന് ഇത് ഉറപ്പുവരുത്തുന്നു. റീച്ചാർജ് ആപ്പുകൾ 2FA രീതി ഉപയോ​ഗിക്കുന്നതിന് ഉദാഹരണമാണ് PhonePe, Bajaj Pay ആപ്പുകൾ. ഇതിലൂടെ ഓരോ ഇടപാടും സുരക്ഷിതവും അധിക സുരക്ഷയും ഉറപ്പാക്കും. വെരിഫിക്കേഷനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡിയിൽ ഒരു ഒ.ടി.പിയാണ് ലഭിക്കുക. ടു ഫാക്ടർ ഓഥന്റിക്കേഷൻ സാമ്പത്തിക ഇടപാടുകളിൽ വലിയ ഉപകാരമാണ്.

 

3. സുരക്ഷിതമായ പെയ്മെന്റ് ​ഗേയ്റ്റ് വേ

ഇടപാടുകൾ സുരക്ഷിതമായ പെയ്മെന്റ് ​ഗെയിറ്റ് വേകളിലൂടെയാണ് റീച്ചാർജ് ആപ്പുകൾ കൈകാര്യം ചെയ്യുക. വളരെ സെൻസിറ്റീവായ വിവരങ്ങൾ, ഉദാഹരണത്തിന് കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആപ്പിനുള്ളിൽ സേവ് ചെയ്യുന്നില്ല. പകരം തേഡ് പാർട്ടി സംവിധാനത്തിലൂടെ പ്രോസസ് ചെയ്യുന്നു. വിവരങ്ങൾ ഇങ്ങനെ കൈകാര്യം ചെയ്യുുന്നത് റിസ്കുകൾ കുറയ്ക്കുന്നു. നേരിട്ട് ആപ്പിലൂടെ വിവരങ്ങൾ തട്ടിയെടുക്കാൻ ഹാക്കർമാർക്ക് കഴിയാതെ വരികയും ചെയ്യും. ഇത് കൂടാതെ ടോക്കണിസം എന്നൊരു സംവിധാനം കൂടെയുണ്ട്. ഇതിലൂടെ സെൻസിറ്റീവ് ആയ വിവരങ്ങൾ പരസ്യമാക്കാതെ തന്നെ ഇടപാടുകൾ നടത്താം. എങ്ങാനും ഈ ടോക്കണുകൾ ആരെങ്കിലും അനധികൃതമായി പ്രോസസ് ചെയ്യാൻ ശ്രമിച്ചാൽ ഇവയിലെ വിവരങ്ങൾ തിരിച്ചറിയാനും കഴിയില്ല.

 

4. ബയോമെട്രിക് ഓഥന്റിക്കേഷൻ

പുതിയതലമുറ സ്മാർട്ട്ഫോണുകൾ ഇപ്പോൾ ബയോമെട്രിക് സാങ്കേതികവിദ്യകൾക്ക് പ്രധാന്യം നൽകുന്നുണ്ട്. ഫേഷ്യൽ റെക്ക​ഗ്നിഷൻ, ഫിം​ഗർപ്രിന്റ് സ്കാനിങ് എന്നിവ ഇതിൽപ്പെടുന്നു. റീച്ചാർജ് ആപ്പുകൾക്ക് ഈ സാങ്കേതികവിദ്യകൾ കൂടെ ഉപയോ​ഗപ്പെടുത്താനാകും. പാസ് വേർഡുകളും പിൻ നമ്പറും മാത്രം ഉപയോ​ഗപ്പെടുത്താതെ ബയോമെട്രിക് വിവരങ്ങൾ കൂടെ ചേർത്ത് സുരക്ഷിതമായ രീതിയിൽ ലോ​ഗ് ഇൻ ചെയ്യാനും ഇടപാട് നടത്താനും കഴിയും. Google Pay, Bajaj Pay, PayTM തുടങ്ങിയ  ആപ്പുകൾ ഫിം​ഗർപ്രിന്റ്, ഫേഷ്യൽ റെക്ക​ഗ്നിഷൻ, ലോ​ഗിൻ, ട്രാൻസാക്ഷൻ അപ്രൂവൽ എന്നിവയ്ക്ക് ഇത് പ്രയോജനപ്പെടുത്തുന്നുണ്ട്. ബയോമെട്രിക് വിവരങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമായതിനാൽ തട്ടിപ്പുകളും തടയാനാകും.

 

5. റിയൽ ടൈം ട്രാൻസാക്ഷൻ അലേർട്ട്

അതേ സമയം തന്നെ ഇടപാടുകളുടെ അലേർട്ട് നൽകാൻ ഈ ആപ്പുകൾക്ക് കഴിയും. ഇടപാട് തീരുമ്പോൾ തന്നെ അക്കൗണ്ടിന്റെ അവസ്ഥ എന്താണെന്ന് ഇതിലൂടെ അറിയാം. അനധികൃതമായി ഇടപാട് നടന്നാൽ അപ്പോൾ തന്നെ തടയാനും ഇതിലൂടെ കഴിയും. ഉടനടി അക്കൗണ്ട് ബ്ലക്ക് ചെയ്യാം. റീച്ചാർജുകൾ, ബിൽ പെയ്മെന്റുകൾ, അക്കൗണ്ട് അപഡേറ്റുകൾ തുടങ്ങിയവയുടെ നോട്ടിഫിക്കേഷനുകൾ കാണാം.

6. ഓട്ടോമാറ്റിക് ലോ​ഗ് ഔട്ട്, സെഷൻ മാനേജ്മെന്റ്

മറ്റൊരു ഫീച്ചറാണ് ഓട്ടോ-ലോ​ഗ്ഔട്ട്. അതായത് കുറച്ചധിക സമയം നിങ്ങൾ ആപ്പ് ഉപയോ​ഗിക്കാതെ ഇരുന്നാൽ അത് തനിയെ ലോ​ഗ്-ഔട്ട് ആകും. ഇത് അനധികൃതമായ ലോ​ഗിൻ തടയും. അറിയാതെ ഡിവൈസ് എവിടെയെങ്കിലും വച്ച് മറന്നാലും നിങ്ങളുടെ കൈയ്യിൽ ഡിവൈസ് ഇല്ലെങ്കിലും സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ട. കൂടാതെ സെഷനുകൾ ഓരോന്നും വളരെ സുരക്ഷിതമാണെന്ന് ഉറപ്പാക്കും. ഒരു സെഷൻ മാത്രമാണ് ഒരു സമയത്ത് അനുവ​ദിക്കുക. മറ്റൊരു ഡിവൈസിൽ അക്കൗണ്ട് പ്രവർത്തിക്കുന്നുണ്ടെന്ന് അറിഞ്ഞാൽ ഉടനടി നോട്ടിഫിക്കേഷൻ തരും.

7. തട്ടിപ്പ് കണ്ടെത്താം, എ.ഐ സുരക്ഷയോടെ

നിരവധി മൊബൈൽ റീച്ചാർജിങ് ആപ്പുകൾ ഇപ്പോൾ എ.ഐ, മെഷീൻ ലേണിങ് എന്നിവ ഉപയോ​ഗിച്ച് തട്ടിപ്പുകൾ തടയാൻ സംവിധാനം ഒരുക്കുന്നുണ്ട്. ഈ സംവിധാനങ്ങൾ തത്സമയം ട്രാൻസാക്ഷൻ രീതികൾ പഠിക്കും. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ അന്വേഷണം നടത്തും. ഉദാഹരണത്തിന് ഒരു ഉപയോക്താവ് കുറഞ്ഞ സമയത്തിൽ വലിയ തുകയുടെ ഇടപാടുകൾ നടത്തിയാൽ, അല്ലെങ്കിൽ പരിചയമില്ലാത്ത ഒരു പ്രദേശത്ത് നിന്ന് പെട്ടന്ന് അക്കൗണ്ട് ഉപയോ​ഗിച്ചാൽ എ.ഐ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്തേക്കാം. Bajaj Pay പോലെയുള്ള ആപ്പുകൾ ഇത്തരം റിസ്കുകൾ ഉടനടി തടയും.

8. ഡാറ്റ പ്രൈവസി, കംപ്ലയൻസ്

മൊബൈൽ റീച്ചാർജ് ചെയ്യുമ്പോൾ ഉപയോക്താക്കളുടെ വിവരങ്ങൾ സംരക്ഷിക്കാൻ അവസരമുണ്ട്. കർശനമായ ഡാറ്റ പ്രൈവസി നിയന്ത്രണങ്ങൾ അനുസരിച്ചാണ് വിവരങ്ങൾ സംരക്ഷിക്കുന്നത്. Personal Data Protection Bill (PDPB) അല്ലെങ്കിൽ General Data Protection Regulation (GDPR) തുടങ്ങിയ നിയമങ്ങൾ വ്യക്തി​ഗത വിവരങ്ങൾ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും കൈകാര്യം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നു. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിലും സൂക്ഷിക്കുന്നതിലും ഉപയോ​ഗിക്കുന്നതിലും ഇത്തരം നിയമങ്ങൾ കർശനമായി പിന്തുടരുന്നു. ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഈ വിവരങ്ങൾ പങ്കുവെക്കുന്നുമില്ല.

 

9. സുരക്ഷാ പ്രശ്നങ്ങൾക്കുള്ള കസ്റ്റമർ സപ്പോർട്ട്

സുരക്ഷാ ഫീചറുകൾ ഒരുപാട് ഉണ്ടെങ്കിലും ഇടപാടുകളിൽ തടസ്സം നേരിടാനോ തട്ടിപ്പുകൾ നടക്കാനോ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കസ്റ്റമർ സപ്പോർട്ട് സംവിധാനങ്ങൾ ആവശ്യമാണ്. എളുപ്പത്തിൽ കസ്റ്റമർ സപ്പോർട്ട് നേടാനും തട്ടിപ്പുകൾ യഥാസമയം തടയാനും ഇത് സഹായിക്കും. PhonePe, Bajaj Pay ആപ്പുകൾ മികച്ച കസ്റ്റമർ സപ്പോർട്ട് നൽകുന്നു. ഉപയോക്താക്കൾക്ക് വേണ്ടപ്പോൾ സഹായം ആവശ്യപ്പെടാൻ ഇതിലൂടെ കഴിയും. റീച്ചാർജിലെ കുഴപ്പങ്ങളായാലും സുരക്ഷാപ്രശ്നങ്ങൾ ആയാലും ഇതിലൂടെ കൃത്യ സമയത്ത് പരിഹാരം കാണാം.

10. സ്ഥിരമായി സെക്യൂരിറ്റി അപ്ഡേറ്റുകൾ

സുരക്ഷാ പ്രശ്നങ്ങൾ എപ്പോഴും ഉയർന്നുവരാം. ഇത് തടയാൻ സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ വികസിപ്പിക്കുന്നതിന് പ്രധാന്യം നൽതണം. ഡെവലപ്പർമാർ ആപ്പുകളിൽ പുതിയ പാച്ച് അപ്ഡേറ്റുകൾ വരുത്തുന്നുണ്ട്. ഇത് എൻക്രിപ്ഷൻ എളുപ്പമാക്കുന്നു. മാത്രമല്ല പുതിയ സുരക്ഷാ ഫീച്ചറുകൾ കൊണ്ടുവരികയും ചെയ്യുന്നു.

ചുരുക്കിപ്പറഞ്ഞാൽ...

ദിവസേനയുള്ള സാമ്പത്തിക ഇടപാടുകൾക്ക് മൊബൈൽ റീച്ചാർജ് ആപ്ലിക്കേഷനുകൾ ഉപയോ​ഗിക്കുന്നത് കൂടിവരികയാണ്. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ മുതൽ ബയോമെട്രിക് ഓഥന്റിക്കേഷൻ വരെ തട്ടിപ്പുകൾ തടയാൻ നിരവധി ഫീച്ചറുകൾ ഈ ആപ്പുകളിലുണ്ട്. മാത്രമല്ല റിയൽ ടൈം ട്രാൻസാക്ഷൻ അലേർട്ട്, ഒന്നിലധികം പ്രൊട്ടക്ഷൻ സംവിധാനങ്ങൾ എന്നിവ ഉപയോ​ഗിച്ച് പണവും സുരക്ഷയും ഉറപ്പാക്കുന്നു.

Bajaj Pay പോലെയുള്ള പ്ലാറ്റ്ഫോമുകൾ സുരക്ഷയ്ക്ക് വലിയ പ്രധാന്യം നൽകുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് സുരക്ഷാ സംവിധാനങ്ങൾ പാലിച്ച്, റീച്ചാർജുകൾ, ബിൽ പെയ്മെന്റുകൾ എന്നിവ ആപ്പുകൾ എളുപ്പമാക്കുന്നു. ഡിജിറ്റൽ യു​ഗത്തിൽ വിശ്വാസ്യതയും ഈ ആപ്പുകൾ ആർജ്ജിച്ചു

click me!