ആമസോണിനെ വീഴ്ത്തി മീഷോ; മുൻപിൽ ഇനി ഫ്ലിപ്പ്കാർട്ട് മാത്രം

By Web Team  |  First Published Oct 8, 2022, 6:33 PM IST

ഉത്സവ സീസണിലെ വില്പനയിൽ സ്റ്റാറായി മീഷോ. മറികടന്നത് ആമസോണിനെ. മുൻപിൽ എതിരാളിയായി ഫ്ലിപ്പ്കാർട്ട് മാത്രം
 


ത്സവ സീസൺ ആരംഭിച്ചതോടു കൂടി വിവിധ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ  വമ്പിച്ച കിഴിവാണ് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. വിവിധ ഇ കോമേഴ്‌സ് സൈറ്റുകളിൽ ഉത്സവ വില്പന മുന്നേറുകയാണ്. ഇതിൽ ആമസോൺ, ഫ്ളിപ് കാർട്ട്, മിന്ത്ര തുടങ്ങിയ വൻകിടക്കാരെല്ലാം ഏറ്റുമുട്ടുകയാണ്. എന്നാൽ വില്‍പ്പനയില്‍ ഇന്ത്യന്‍ പ്ലാറ്റ്‌ഫോം ആയ മീഷോ ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിനെ മറികടന്നതായാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ഇ-കൊമേഴ്‌സ് വിപണിയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് മീഷോ.

Read Also: ലക്സ്, ലൈഫെബോയ്, ഡവ് സോപ്പുകളുടെ വില കുറയും; പുതിയ തീരുമാനവുമായി ഹിന്ദുസ്ഥാൻ യൂണിലിവർ

Latest Videos

ഉത്സവ സീസണിലെ ആകെ വില്‍പ്പനയുടെ 21 ശതമാനം മീഷോ നേടി. ഫ്ലിപ്പ്കാർട്ടാണ് ഒന്നാം സ്ഥാനം നിലനിർത്തി. വിപണിയിൽ 49 ശതമാനം വില്പന വിഹിതമാണ് ഫ്ലിപ്പ്കാർട്ട് നേടിയത്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിൽ  എന്നപേരിൽ  സെപ്റ്റംബര്‍ 23-27 തീയതികളില്‍ നടത്തിയ വില്പനയിൽ ആണ് മീഷോ മികച്ച പ്രകടനം നടത്തിയത്. ഇതിലൂടെ വിപണിയിൽ വലിയ സാന്നിധ്യമാകാൻ മീഷോയ്ക്ക് കഴിഞ്ഞു.

2021 നെ അപേക്ഷിച്ച് വില്‍പ്പനയില്‍ മീഷോ 68 ശതമാനം വളര്‍ച്ച നേടി.  മെഗാ ബ്ലോക്ക്ബസ്റ്റര്‍ സെയിലിൽ മീഷോയ്ക്ക് ലഭിച്ചത് 33.4 ദശലക്ഷം ഓര്‍ഡറുകളാണ്. ടയര്‍ 4+ മേഖലയില്‍ നിന്നാണ് ഇതിൽ 60 ശതമാനവും 

Read Also: ഡിജിറ്റൽ രൂപയുമായി ആർബിഐ; ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കാം

ഈ വർഷത്തെ ഉത്സവ സീസണോട് അനുബന്ധിച്ച് 75-80 ദശലക്ഷം പേരാണ് ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയത്. ഇതിൽ  65 ശതമാനവും ടയര്‍ 2 നഗരങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ്. 

അനാലിസിസ് സ്ഥാപനമായ റെഡ്‌സീറിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബര്‍ 22-30 തീയതികളില്‍ രാജ്യത്തെ ഇ-കൊമേഴ്‌സ് കമ്പനികള്‍ ഏകദേശം 40,000 കോടി രൂപയുടെ വില്‍പ്പന നേടിയിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാൾ  27 ശതമാനം അധികമാണ്. 
 
  
 

click me!