മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി കുതിച്ചുയർന്നു; കണക്ക് പുറത്തുവിട്ട് വാണിജ്യ മന്ത്രാലയം

By Web Team  |  First Published Jul 25, 2022, 7:19 PM IST

2021 - 22 സാമ്പത്തിക വർഷത്തിൽ 41 ശതമാനമാണ് ഇറക്കുമതിയിലെ വളർച്ചയെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 63200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 2020 - 21 കാലയളവിൽ 44708 കോടി രൂപ


ദില്ലി: രാജ്യത്ത് വൈദ്യോപകരണങ്ങളുടെ ഇറക്കുമതി കുതിച്ചുയർന്നെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക്. 2021 - 22 സാമ്പത്തിക വർഷത്തിൽ 41 ശതമാനമാണ് ഇറക്കുമതിയിലെ വളർച്ചയെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 63200 കോടി രൂപയുടെ ഉപകരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 2020 - 21 കാലയളവിൽ 44708 കോടി രൂപ. ഇന്ത്യയിൽ തദ്ദേശീയമായി ഉപകരണങ്ങൾ നിർമ്മിക്കുന്നതിന് 15 ശതമാനം വരെ ഡിസബിലിറ്റി ഫാക്ടർ നിലനിൽക്കുന്നതിനാലാണ് ഇന്ത്യ ഇറക്കുമതിയെ കൂടുതലായി ആശ്രയിക്കുന്നത്. പ്രതികൂല ഘടകങ്ങളെ പരമാവധി അനുകൂലമാക്കാൻ സംസ്ഥാന സർക്കാരുകൾ ശ്രമിക്കണമെന്ന് നീതി ആയോഗും ഫാർമസ്യൂട്ടിക്കൽ വകുപ്പും ആവശ്യപ്പെടുന്നുണ്ട്.

സംസ്ഥാനത്ത് പ്ലസ് വൺ ആദ്യ അലോട്മെന്റ് ഓഗസ്റ്റ് മൂന്നിന്, ക്ലാസുകൾ 22 ന് തുടങ്ങും; സമയക്രമം പുതുക്കി

Latest Videos

ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് നിലവിൽ 10 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. എന്നാൽ ഇതിൽ ഭൂരിഭാഗവും 7.5 ശതമാനം നികുതി വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഒരു ഉൽപ്പന്നത്തിന് 25 ശതമാനം നികുതി ഈടാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ അഞ്ച് മടങ്ങായി മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി ഉയർന്നു. 2016-17 കാലത്ത് വെറും 12866 കോടി രൂപയുടെ വൈദ്യോപകരണങ്ങൾ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നത്. വൈദ്യോപകരണങ്ങൾക്കായി ഇന്ത്യയിപ്പോഴും ഇറക്കുമതിക്ക് കൂടുതലും ആശ്രയിക്കുന്നത് ചൈനയെയാണ്. ഇവിടെ നിന്നുള്ള ഇറക്കുമതി 48 ശതമാനം ഉയർന്ന് 13558 കോടി രൂപയായി. 2020-21 കാലത്ത് 9112 കോടിയായിരുന്നു ഇറക്കുമതി മൂല്യം.

അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി മൂല്യം 2020 - 21 കാലത്ത് 6919 കോടിയായിരുന്നു. ഇതും 48 ശതമാനം ഉയർന്ന് 10245 കോടി രൂപയായി. ജർമ്മനി , സിങ്കപ്പൂർ , നെതർലന്റ് എന്നിവിടങ്ങളിൽ നിന്നുള്ള ആകെ ഇറക്കുമതി ചൈനയിൽ നിന്നുള്ള ഇറക്കമുതി മൂല്യത്തിന് തുല്യമാണ്.

'മനസാക്ഷിയെ ഞെട്ടിക്കുന്നത്, മലയാളികൾ ലജ്ജിച്ച് തലതാഴ്ത്തേണ്ട അവസ്ഥ': തൃശൂരിലെ ക്രൂര പീഡനത്തിൽ വനിതാ കമ്മീഷൻ

click me!