ഇനി യുദ്ധം നേരിട്ട്, ജെഫ് ബെസോസിനെ പിന്തള്ളി മാർക്ക് സക്കർബർഗ്; സമ്പന്ന കിരീടം ആർക്ക്

By Web Team  |  First Published Oct 4, 2024, 12:14 PM IST

ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് എത്താൻ ഇലോൺ മസ്‌ക് മാത്രമാണ് ഇനി  സക്കർബർഗിൻ്റെ മുന്നിലുള്ളത്.


മസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായി മാർക്ക് സക്കർബർഗ്. മെറ്റാ പ്ലാറ്റ്‌ഫോംസ് ഇൻകോർപ്പറേറ്റിൻ്റെ ഓഹരികൾ കുതിച്ചുയർന്നതോടെയാണ് സക്കർബർഗ് രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്കിനെക്കാൾ ഏകദേശം 50 ബില്യൺ ഡോളറിന്റെ വ്യത്യാസമാണ് മാർക്ക് സക്കർബർഗിനുള്ളത്.

മെറ്റയുടെ മികച്ച പ്രകടനവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ), ഓഗ്‌മെൻ്റഡ് റിയാലിറ്റി (എആർ) എന്നിവയിലേക്കുള്ള കമ്പനിയുടെ വളർച്ച നിക്ഷേപകരുടെ വിശ്വാസം ഉയർത്തിയതോടെ  സക്കർബർഗിൻ്റെ ആസ്തി 206.2 ബില്യൺ ഡോളറായി ഉയർന്നു. ഇതോടെ ജെഫ് ബെസോസിനെക്കാൾ 1.1 ബില്ല്യൺ ഡോളറായി സക്കർബർഗിൻ്റെ ആസ്തി. കഴിഞ്ഞ മാസം അവതരിപ്പിച്ച ഓറിയോൺ ഓഗ്‌മെൻ്റഡ് റിയാലിറ്റി ഗ്ലാസുകൾ  ഉൾപ്പെടെയുള്ള മറ്റ് ദീർഘകാല പ്രോജക്റ്റുകളുമായി മുന്നോട്ട് കുതിക്കുകയാണ് മെറ്റ. ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവിയിലേക്ക് എത്താൻ ഇലോൺ മസ്‌ക് മാത്രമാണ് ഇനി  സക്കർബർഗിൻ്റെ മുന്നിലുള്ളത്. സക്കർബർഗിൻ്റെ സമ്പത്തിൻ്റെ ഭൂരിഭാഗവും മെറ്റയിലെ അദ്ദേഹത്തിൻ്റെ ഓഹരികളിൽ നിന്നാണ് ലഭിക്കുന്നത്. 13 ശതമാനം ഓഹരികളാണ് സക്കർബർഗിന് സ്വന്തമായിട്ടുള്ളത്. അതായത് ഏകദേശം 345.5 ദശലക്ഷം ഓഹരികൾ.

Latest Videos

undefined

ഏതാനും വർഷങ്ങൾക്ക് ശേഷമാണ് സക്കർബർഗിൻ്റെ രണ്ടാം സ്ഥാനത്തേക്കുള്ള ഉയർച്ച.ഉണ്ടായിരിക്കുന്നത്. സക്കർബർഗിൻ്റെ തിരിച്ചുവരവ് തീർച്ചയായും ശ്രദ്ധ നേടേണ്ട ഒന്ന് തന്നെയാണ്. കാരണം 2022-ൽ അദ്ദേഹം നേരിട്ട തിരിച്ചടികൾ കണക്കിലെടുക്കുമ്പോൾ വലിയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. മെറ്റാവേർസ് നിക്ഷേപങ്ങൾ അദ്ദേഹത്തിൻ്റെ ആസ്തിയിൽ കുത്തനെ ഇടിവുണ്ടാക്കുകയും 100 ബില്യൺ ഡോളറിലധികം നഷ്ടം  വരുത്തുകയും ചെയ്തിരുന്നു.  

 

 

click me!