പുതുവര്‍ഷത്തിലെ സാമ്പത്തിക മാറ്റങ്ങൾ. തായ്‌ലാന്റിലേക്ക് പറക്കുന്നവര്‍ ഓര്‍ക്കേണ്ട കാര്യം.
2024 അവസാനിച്ച് 2025 പിറക്കുമ്പോള്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളിലും മാറ്റം പ്രാബല്യത്തില്‍ വരികയാണ്. കുടുംബങ്ങളെയും പ്രൊഫഷണലുകളെയും യാത്രക്കാരെയുമെല്ലാം ബാധിക്കുന്നതാണ് ചില മാറ്റങ്ങള്‍. ഇതില്‍ പ്രധാനപ്പെട്ട ചില ചട്ടങ്ങള്‍ ഏതെല്ലാമെന്ന് പരിശോധിക്കാം.
1.ജിഎസ്ടി കംപ്ലയന്‍സ്
ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ചില ചട്ടങ്ങളില്‍ ജനുവരി ഒന്നു മുതല്‍ ചില നിര്‍ണായകമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ജിഎസ്ടി പോര്‍ട്ടലിന്‍റെ സുരക്ഷ ഉറപ്പാക്കല്‍, ഇ-വേ ബില്ലിലെ മാറ്റം എന്നിവയാണ് ഇതില്‍ പ്രധാനം.
1. നിര്‍ബന്ധമായ മള്‍ട്ടി ഫാക്ടര്‍ ഓതെന്‍റിക്കേഷന്‍
ജിഎസ്ടി പോര്‍ട്ടലിലെ ഇടപാടുകളില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒടിപി ലഭിക്കുന്നതിനുള്ള മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യല്‍, മള്‍ട്ടി ഫാക്ടര്‍ ഓതെന്‍റിക്കേഷന്‍ എന്നിവ എല്ലാ നികുതി ദായകര്‍ക്കും നിര്‍ബന്ധമാക്കുന്നത് ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
2.ഇ-വേ ബില്ലിലെ മാറ്റം
കേരളത്തില്‍ വ്യാപാരത്തിനായി 10 ലക്ഷം രൂപയ്ക്കുമേല്‍ വിലയുള്ള സ്വര്‍ണം ഒരുസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ ഇ-വേ ബില്‍ നിര്‍ബന്ധമാക്കി. ജനുവരി ഒന്നുമുതല്‍ ആണ് ഇത് പ്രബല്യത്തില്‍ വരുന്നത്. 180 ദിവസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത രേഖകള്‍ക്കു മാത്രമേ ഇനി ഇ-വേ ബില്ലുകള്‍ ജനറേറ്റ് ചെയ്യാന്‍ സാധിക്കൂ.
2. തായ്‌ലാന്റ് ഇ - വിസ
തായ്‌ലാന്‍റിലേക്കുള്ള യാത്രക്കാര്‍ക്ക് ഇനി തായ്ലന്‍ഡ് വിസ നേരിട്ട് അപേക്ഷിക്കാന്‍ സാധിക്കും.www.thaievisa.go.th എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. നേരത്തെ ചില പ്രത്യേക മേഖലകളിലുള്ള ആളുകള്‍ക്ക് മാത്രമേ ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.
3. അമേരിക്കന്‍ വിസ
അമേരിക്കയിലേക്കുള്ള വിസ അപേക്ഷകര്‍ക്ക് യുഎസ് എംബസിയിലേക്കുള്ള അഭിമുഖത്തിനായി എത്തേണ്ട തീയതി അധിക ഫീസ് ഒന്നും നല്‍കാതെ ഒരു തവണത്തേക്ക് മാറ്റി വയ്ക്കാന്‍ സാധിക്കും. വീണ്ടും റീ ഷെഡ്യൂള്‍ ചെയ്യുകയാണെങ്കില്‍ ഫീസ് ഈടാക്കും