സ്ത്രീ സംരംഭങ്ങള്‍ക്ക് 2 കോടി വരെ വായ്പ, ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍; പ്രധാന ബജറ്റ് പ്രഖ്യാപനങ്ങൾ

ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കുമെന്നും പ്രഖ്യാപനം.

Major Budget Announcements Loans of up to 2 crores for women entrepreneurs more opportunities in the tourism sector

ദില്ലി: 2025- 2026 ബജറ്റ് അവതരണത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പട്ടിക ജാതി- പട്ടിക വര്‍ഗത്തില്‍പ്പെടുന്ന വനിത സംരംഭകര്‍ക്ക് 2 കോടി വരെ വായ്പ നല്‍കും. പ്രഖ്യാനം 5 ലക്ഷം സ്ത്രീകൾക്ക് പ്രയോജനപ്പെടുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു. കൂടാതെ ടൂറിസം മേഖലയിൽ കൂടുതൽ തൊഴിൽ അവസരം ഒരുങ്ങുമെന്നും ഹോം സ്റ്റേക്കായി മുദ്ര ലോണുകൾ നല്‍കുമെന്നും പ്രഖ്യാപനം. സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കും. നിലവിലെ കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു. 

എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. മെഡിക്കൽ കോളേജുകളിൽ പതിനായിരം സീറ്റുകൾ കൂട്ടി. 2014ന് ശേഷം തുടങ്ങിയ 5 ഐഐടികൾക്ക് അധിക ഫണ്ട് വകയിരുത്തി. പാലക്കാട് ഐഐടി ഉൾപ്പെടെയുള്ളവക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചതായും ബജറ്റിൽ പ്രഖ്യാപിച്ചു. അടുത്ത വർഷത്തേക്ക് ഐഐടി, ഐഐഎസ്‍സി ഗവേഷണത്തിനായി പതിനായിരം പിഎം റിസർച്ച് സ്കോളർഷിപ്പ് നൽകും. സ്റ്റാർട്ടപ്പിൽ 27 മേഖലകൾ കൂട്ടിയെന്നും ബജറ്റിൽ പ്രഖ്യാപിച്ചു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. 

Latest Videos

കർഷകർക്ക് കരുതൽ; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് വികസനം, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പരിധി 5 ലക്ഷമാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

click me!