കാര്‍ ലോൺ എടുക്കുമ്പോള്‍ യോജിച്ച പലിശനിരക്ക് തെരഞ്ഞെടുക്കാം

By Web Team  |  First Published Oct 29, 2024, 10:52 AM IST

ഒരു കാര്‍ ഫൈനാൻസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഏറ്റവും മികച്ച പലിശനിരക്ക് തെരഞ്ഞെടുക്കുകയാണ്. പുത്തൻ കാര്‍ ആയാലും യൂസ്‍ഡ് കാര്‍ ആയാലും ലോൺ എടുക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് അനുയോജ്യമാകണം.


കാര്‍ വാങ്ങുന്നത് ഒരു പ്രധാന നാഴികക്കല്ല് മാത്രമല്ല, വരും വര്‍ഷങ്ങളിലേക്കുള്ള നിങ്ങളുടെ സാമ്പത്തികനിലയെ ബാധിക്കുന്ന ഒന്ന് കൂടെയാണ്. ഒരു കാര്‍ ഫൈനാൻസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഏറ്റവും മികച്ച പലിശനിരക്ക് തെരഞ്ഞെടുക്കുകയാണ്. പുത്തൻ കാര്‍ ആയാലും യൂസ്‍ഡ് കാര്‍ ആയാലും ലോൺ എടുക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് അനുയോജ്യമാകണം. ഈ ലേഖനത്തിലൂടെ മികച്ച കാര്‍ ലോൺ ഡീലുകള്‍ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് കാര്‍ ലോൺ അപ്രൂവൽ പ്രോസസ് എങ്ങനെ കൈകാര്യം ചെയ്യണമെന്നും പഠിക്കാം.

എന്തുകൊണ്ടാണ് കാര്‍ ലോൺ പലിശനിരക്ക് പ്രധാനപ്പെട്ടതാകുന്നത്

Latest Videos

പലിശനിരക്ക് ആണ് സത്യത്തിൽ ഒരു കാറിനായി നിങ്ങള്‍ എത്ര തുക ചെലവാക്കി എന്ന് തീരുമാനിക്കുക. ചെറിയ പലിശയാണെഹ്കിൽ ചെറിയ മാസത്തവണയും മൊത്തം ലോൺ കാലയളവിൽ അധികം വലുതല്ലാത്ത പലിശയും ഉറപ്പാക്കാം. എന്നാൽ ഉയര്‍ന്ന പലിശനിരക്ക് നിങ്ങളുടെ കാറിന്‍റെ മൊത്തം ചെലവ് കൂട്ടും. സാമ്പത്തിക ഞെരുക്കവും സംഭവിക്കാം.

ഉദാഹരണത്തിന് ₹10,00,000 രൂപ കാര്‍ ലോൺ അഞ്ച് വര്‍ഷത്തെ കാലയളവിൽ എടുക്കുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് നോക്കാം. പലിശനിരക്ക് 8% ആണെങ്കിൽ, മാസം നിങ്ങള്‍ എതാണ്ട് ₹20,000 രൂപ അടക്കേണ്ടി വരും. ഇനി പലിശനിരക്ക് 12% ആയാലോ, മാസത്തവണ ഒറ്റയടിക്ക് ₹22,000 ആകും. അഞ്ച് വര്‍ഷം കൊണ്ട് നിങ്ങള്‍ക്കുണ്ടാകുന്ന വ്യത്യാസം ₹1,20,000! അതായത് പലിശനിരക്കിലെ വ്യത്യാസങ്ങള്‍ കൃത്യമായി തിരിച്ചറിയേണ്ടത് ആവശ്യമാണെന്ന് സാരം.

കാര്‍ ലോൺ പലിശനിരക്കിനെ സ്വാധീനിക്കുന്ന കാര്യങ്ങള്‍

കാര്‍ ലോൺ പലിശനിരക്കിനെ സ്വാധീനിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവ പരിശോധിക്കാം:

 

  1. ക്രെഡിറ്റ് സ്കോര്‍

ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചാണ് നിങ്ങള്‍ക്ക് ലോൺ നൽകുക. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കിൽ കുറഞ്ഞ പലിശ ലഭിക്കാം. ഉദാഹരണത്തിന് 700-ന് മുകളിൽ സ്കോര്‍ ഉണ്ടെങ്കിൽ ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ലോണിന് അപേക്ഷിക്കുന്നതിന് മുൻപ് സ്കോര്‍ പരിശോധിക്കുക. കടം വീട്ടാനോ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ടിൽ തെറ്റുകളുണ്ടെങ്കിലോ അത് പരിഹരിക്കുക. സമയത്ത് തന്നെ കടം വീട്ടുന്നത് സ്കോര്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം വിശ്വാസ്യതയും കൂട്ടും.

 

  1. ലോൺ കാലയളവ്

ലോൺ കാലാവധി പലിശനിരക്കിനെ ബാധിക്കും. ചെറിയ കാലയളവിൽ ചെറിയ പലിശനിരക്കാണ് ഉണ്ടാകുക. പക്ഷേ, ദീര്‍ഘകാല വായ്പകളിൽ നിരക്ക് കൂടിയാലും മാസത്തവണകള്‍ ചെറിയ സംഖ്യയാകും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യത്തിന് അനുസരിച്ച് ഒരു സന്തുലനം ഇക്കാര്യത്തിൽ കൈവരിക്കുക. ദീര്‍ഘകാല ലോൺ, ചെറിയ മാസത്തവണ മാത്രം പരിഗണിച്ച് എടുക്കരുത്. കാരണം പലിശയിനത്തിൽ നിങ്ങള്‍ കൂടുതൽ തുക നൽകേണ്ടി വരും. നിങ്ങളുടെ ബജറ്റും ദീര്‍ഘകാല സാമ്പത്തികലക്ഷ്യങ്ങളും പരിഗണിച്ച് മാത്രമേ ലോൺ കാലയളവ് തെരഞ്ഞെടുക്കാവൂ.

 

  1. ലോൺ തുകയും ഡൗൺ പെയ്മെന്‍റും

നിങ്ങള്‍ എടുക്കുന്ന തുകയും ആദ്യം അടയ്ക്കുന്ന തുകയും പലിശനിരക്കിനെ സ്വാധീനിക്കും. പ്രാരംഭതുക കൂടുതലാണെങ്കിൽ പലിശനിരക്ക് കുറയും. കൂടാതെ വലിയ പ്രാരംഭ തുക നൽകിയാൽ നിങ്ങള്‍ സാമ്പത്തികമായി അച്ചടക്കമുള്ളയാളാണെന്ന് ബാങ്ക് വിലയിരുത്തും, ഇത് ലോൺ നിയമങ്ങളിൽ ഇളവിനും കാരണമാകും. ഒരു കാര്‍ വാങ്ങുമ്പോള്‍ 20% തുകയെങ്കിലും ഡൗണ്‍ പെയ്മെന്‍റായി കരുതുന്നതാണ് ഉത്തമം. അതായത് നിങ്ങളുടെ കാറിന്‍റെ വില ₹15,00,000 ആണെങ്കിൽ ₹3,00,000 പ്രാരംഭതുകയായി കരുതണം.

 

  1. വിപണി അവസ്ഥ

നിലവിലെ വിപണിയുടെ അവസ്ഥ നിങ്ങളുടെ കാര്‍ ലോണിന്‍റെ പലിശനിരക്കിനെ സ്വാധീനിക്കാം. പണപ്പെരുപ്പം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം എന്നിവ പലിശനിരക്കിനെ ബാധിക്കാം. വിപണിയിലെ സാഹചര്യങ്ങളിൽ ഒരു കണ്ണ് എപ്പോഴും വെക്കുന്നത് പലിശനിരക്കിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവ് നൽകും.

 

ബെസ്റ്റ് കാര്‍ ലോൺ പലിശനിരക്കുകള്‍ ലഭിക്കാന്‍ ചില ടിപ്സ്

മികച്ച കാര്‍ ലോൺ ലഭിക്കാന്‍ ഈ പറയുന്ന ടിപ്സ് പരിഗണിക്കൂ.

 

  1. ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്താം

ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉണ്ടെങ്കിൽ പലിശനിരക്ക് കുറയ്ക്കാം. ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താന്‍:

  • ബില്ലുകള്‍ സമയത്ത് അടക്കുക: ബിൽ വൈകിയാൽ അത് സ്കോറിനെ ബാധിക്കും
  • കടം തീര്‍ക്കാം: വീട്ടാനുള്ള കടങ്ങള്‍ തീര്‍ക്കാം.
  • ക്രെഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാം: നിങ്ങളുടെ സ്കോറിനെ ബാധിക്കുന്ന തെറ്റുകള്‍ തിരുത്താം.

 

  1. ഒന്നിലധികം സ്ഥാപനങ്ങളെ സമീപിക്കാം

എല്ലാ സ്ഥാപനങ്ങളും ഒരേ കാര്‍ ലോൺ പലിശനിരക്ക് അല്ല നൽകുന്നത്. ഏറ്റവും മികച്ച ഡീൽ കണ്ടെത്താന്‍ ബാങ്കുകള്‍, ക്രെഡിറ്റ് യൂണിയനുകള്‍, ഓൺലൈന്‍ ലെൻഡര്‍മാര്‍ എന്നിങ്ങനെ പലരെയും സമീപിക്കാം. ലോൺ ടേമുകള്‍, ഫീസ്, മറ്റു ചാര്‍ജുകള്‍ എല്ലാം പരിശോധിക്കണം. ഓൺലൈനായി ലഭിക്കുന്ന കംപാരിസൺ ടൂളുകള്‍ ഉപയോഗിച്ച് ഈ പ്രോസസ് എളുപ്പമാക്കാം. നന്നായി റിസര്‍ച്ച് ചെയ്യാം, നല്ല പലിശനിരക്ക് തെരഞ്ഞെടുക്കാം.

 

  1. പ്രീ അപ്രൂവൽ പരിഗണിക്കാം

പ്രീ അപ്രൂവ് ചെയ്ത കാര്‍ ലോൺ നിങ്ങളുടെ വിലപേശൽ മൂല്യമാണ് കാണിക്കുന്നത്. ഇതിലൂടെ നിങ്ങള്‍ക്ക് എത്രമാത്രം കടമെടുക്കാം, എന്തെല്ലാം പലിശ നിരക്കുകള്‍ ലഭ്യമാണ് എന്നെല്ലാം അറിയാം. ഉയര്‍ന്ന നിരക്ക് കൊടുക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും.

 

  1. നിരക്കുകളിൽ ധാരണ

കടം തരുന്ന സ്ഥാപനത്തോട് നിരക്കുകളെക്കുറിച്ച് സംസാരിക്കാം. മറ്റൊരു സ്ഥാപനം മികച്ച പലിശനിരക്ക് തന്നാൽ അത് ഉപയോഗിച്ച് നിരക്ക് കുറയ്ക്കാന്‍ ആവശ്യപ്പെടാം. മിക്കപ്പോഴും ബിസിനസ് മത്സരത്തിന്‍റെ ഭാഗമായി സ്ഥാപനങ്ങള്‍ നിരക്ക് കുറയ്ക്കാന്‍ തയാറാകും.

 

  1. അധിക ഫീസുകള്‍ പാടേ ഒഴിവാക്കാം

കാര്‍ ലോൺ എടുക്കുമ്പോള്‍ എപ്പോഴും അധിക ഫീസുകളെക്കുറിച്ച് ചിന്തിക്കണം. ഇത് മൊത്തത്തിലുള്ള നിങ്ങളുടെ ചെലവ് കൂട്ടും. സാധാരണ ഈ ചെലവുകള്‍ ഇവയൊക്കെയാണ്:

  • പ്രോസസിങ് ഫീസ്
  • പ്രീപെയ്മെന്‍റ് പെനൽറ്റി
  • ലേറ്റ് പെയ്മെന്‍റ് ഫീസ്

 

  1. വിപണിയിൽ ശ്രദ്ധിക്കൂ

വിപണിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ശ്രദ്ധിക്കാം. സാമ്പത്തിക ഘടകങ്ങള്‍ പരിഗണിച്ച് മാത്രം മികച്ച തീരുമാനം എടുക്കാം.

മികച്ച കാര്‍ ലോൺ പലിശനിരക്ക് ലഭിക്കാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല. പലിശനിരക്കിനെ ബാധിക്കുന്ന കാര്യങ്ങള്‍ പഠിച്ച് നിങ്ങളുടെ വാഹനത്തിന് വേണ്ടി വരുന്ന മൊത്തം തുകയിൽ മാറ്റങ്ങള്‍ വരുത്താവുന്നതേയുള്ളൂ. ആദ്യം ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കാം, പിന്നീട് എല്ലാ ലെൻഡര്‍മാരുമായും താരതമ്യം ചെയ്യാം, ലോൺ ടേം പരിശോധിക്കാം, പിന്നീട് ആത്മവിശ്വാസത്തോടെ ചര്‍ച്ചയാകാം. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്‍ ലോൺ അധികച്ചെലവില്ലാതെ നേടാം.

കാര്‍ എടുത്ത് യാത്ര ശുഭമാക്കിയാലോ?  ക്രെഡിറ്റ് സ്കോര്‍ റിവ്യൂ ചെയ്ത് തുടങ്ങൂ, എന്നിട്ട് ഒന്നിലധികം സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് നല്ല പലിശനിരക്ക് കണ്ടെത്തൂ. നിങ്ങൾ സ്വപ്നം കാണുന്ന കാര്‍ തൊട്ടരികിലുണ്ട്, ശ്രദ്ധയോടെ തെരഞ്ഞെടുക്കൂ.

click me!