സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം
ദില്ലി : സെബി ചെയർപേഴ്സൺ മാധബി ബുച്ചിന് ഹാജരാകാൻ ലോക്പാൽ നിർദ്ദേശം നല്കി. ഹിൻഡൻബർഗ് റിസർച്ച് പുറത്ത് കൊണ്ടു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മഹുവ മൊയിത്ര എംപി അടക്കം നൽകിയ പരാതിയിന്മേലാണ് നടപടി. സെബി ചെയർപേഴ്സൺ ആയ ശേഷവും അദാനിയുമായി ബന്ധപ്പെട്ട കമ്പനികളിൽ മാധവി ബുച്ചിന് ഓഹരിയുണ്ടായിരുന്നുവെന്നാണ് ഹിൻഡൻബർഗ് ആരോപണം. ഇക്കാര്യത്തിൽ മാധബി ബുച്ചിന് നേരത്തെ ജസ്ററിസ് എ എൻ ഖാന്വിൽക്കർ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിരുന്നു. രേഖാമൂലം മറുപടി നൽകാനായിരുന്നു നോട്ടീസ്. രണ്ട് പക്ഷത്തിന്റെയും വാദം കേൾക്കാനാണ് അടുത്ത മാസം 8ന് മാധബി ബുച്ചിനോടും പരാതിക്കാരോടും ഹാജരാകാൻ നിർദേശിച്ചിരിക്കുന്നത്.
undefined