എംസിഎൽആറിൽ വർദ്ധനവുണ്ടാകുമ്പോൾ, ഭവന വായപ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ പോലുള്ള വിവിധ വായ്പകളുടെ ഇഎംഐകളും വർദ്ധിക്കും.
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് വായ്പ നിരക്ക് ഉയർത്തി. തിരഞ്ഞെടുത്ത ഹ്രസ്വകാല കാലയളവുകളിൽ നൽകുന്ന വായ്പയുടെ എംസിഎൽആർ 5 ബേസിസ് പോയിന്റ് വർദ്ധിപ്പിച്ചു. ഇതോടെ വായ്പ എടുത്തവരുടെ ഇഎംഐ ഉയരും.
തിരഞ്ഞെടുത്ത കാലയളവുകളിൽ ആണ് ബാങ്കിൻെറ എംസിഎൽആർ അധിഷ്‌ഠിത വായ്പാ നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. ഒരു ദിവസത്തേക്ക് ഈടാക്കുന്ന എംസിഎൽആർ 9.10 ശതമാനത്തിൽ നിന്ന് 9.15 ശതമാനമായി ഉയർത്തി. ഒരു മാസത്തെ എംസിഎൽആർ 9.15 ശതമാനത്തിൽ നിന്ന് 9.20 ശതമാനമായി ഉയർന്നു. മൂന്ന് മാസത്തെ നിരക്ക് 10 ബേസിസ് പോയിന്റ് ഉയർത്തി 8.60 ശതമാനമാക്കി. ആറ് മാസത്തെ നിരക്ക് 5 ബേസിസ് പോയിന്റ് വർധിച്ച് 8.90 ശതമാനവുമാക്കി. എന്നാൽ, ഒരു വർഷത്തിൽ കൂടുതലുള്ള എംസിഎൽആറിൽ മാറ്റം വരുത്തിയിട്ടില്ല, ഇത് നിലവിൽ 9.05 ശതമാനമാണ്.
undefined
നിലവിൽ, എച്ച്‌ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്ന മിക്ക ഉപഭോക്തൃ വായ്പകളും ഒരു വർഷത്തെ എംസിഎൽആറുമായി ബന്ധിപ്പിച്ചിട്ടുള്ളതാണ്. റിപ്പോ നിരക്ക്, പ്രവർത്തനച്ചെലവ്, ക്യാഷ് റിസർവ് റേഷ്യോ നിലനിർത്തുന്നതിനുള്ള ചെലവ് എന്നിവ ഉൾപ്പെടുന്ന ഒന്നിലധികം ഘടകങ്ങൾ കണക്കിലെടുത്താണ് ബാങ്കുകൾ എംസിഎൽആർ നിരക്ക് നിശ്ചിയിക്കുക
ബാങ്കുകൾക്ക് വായ്പ നൽകാൻ അനുവദിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്-ബേസ്ഡ് ലെൻഡിംഗ് റേറ്റ് അഥവാ എംസിഎൽആർ. എംസിഎൽആറിൽ വർദ്ധനവുണ്ടാകുമ്പോൾ, ഭവന വായപ, വ്യക്തിഗത വായ്പ, ബിസിനസ് വായ്പ പോലുള്ള വിവിധ വായ്പകളുടെ ഇഎംഐകളും വർദ്ധിക്കും.