ഏത് ബാങ്കിൽ നിന്നാണ് വായ്പ എടുത്തത്? പലിശയില്‍ മാറ്റം വരുത്തി ഈ 6 ബാങ്കുകൾ

By Web Team  |  First Published Oct 16, 2024, 4:52 PM IST

ചില ബാങ്കുകള്‍ ഉടനെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്


ല വായ്പാ ദാതാക്കളും അവരുടെ മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിംഗ് അഥവാ എംസിഎല്‍ആര്‍ പ്രകാരമുള്ള വായ്പകളുടെ പലിശ നിരക്കുകള്‍ പരിഷ്കരിച്ചിട്ടുണ്ട്. ചില ബാങ്കുകള്‍ ഉടനെ പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  എസ്ബിഐ ഒരു മാസത്തേക്കുള്ള വായ്പകളുടെ പലിശ 8.45 ശതമാനം എന്നത്  8.2 ശതമാനം ആയി കുറച്ചിട്ടുണ്ട്. അടിയന്തര ആവശ്യങ്ങള്‍ക്ക് വായ്പ എടുത്ത് ഒരു മാസം കൊണ്ട് തന്നെ അത് തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ നിരക്കില്‍ വരുത്തിയിരിക്കുന്ന കുറവ് ഗുണകരമാണ്. അതേ സമയം 3 മാസത്തേക്ക് 8.5 ശതമാനം, 6 മാസത്തേക്ക്  8.85 ശതമാനം, 1 വര്‍ഷത്തേക്ക് 8.95 ശതമാനം 2 വര്‍ഷത്തേക്ക് 9.05 ശതമാനം, 3 വര്‍ഷത്തേക്ക് 9.1 ശതമാനം എന്നിങ്ങനെ എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള മറ്റ് വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.

ബാങ്ക് ഓഫ് ബറോഡ ആറ് മാസത്തേക്കുള്ള വായ്പകളുടെ പലിശ നിരക്ക് 8.75 ശതമാനമാക്കി കൂട്ടിയിട്ടുണ്ട്. ഒറ്റരാത്രിയിലേക്കുള്ള വായ്പകളുടെ പലിശ നിരക്ക് 8.15% ആണ്. ഒരു മാസത്തെ നിരക്ക് 8.35 ശതമാനവും മൂന്ന് മാസത്തെ നിരക്ക് 8.50 ശതമാനവും ആണ്. ഒരു വര്‍ഷത്തെ നിരക്ക് 8.95% ആണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ പലിശ നിരക്ക് 8.30% ആണ്. ഒരു മാസത്തേക്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 8.40ശതമാനവും മൂന്ന് മാസത്തെ നിരക്ക് 8.60 ശതമാനവും ആണ്. ഒരു വര്‍ഷത്തെ നിരക്ക് 8.95% ആണ. ഐഡിബിഐ ബാങ്കിന്‍റെ ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ ഏറ്റവും പുതിയ എംസിഎല്‍ആര്‍ 8.40% ആണ്. ഒരു മാസത്തെ കാലാവധിക്ക്, എംസിഎല്‍ആര്‍ 8.55% ആണ്.  മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.85 ശതമാനവും ആറ് മാസത്തേത് 9.10 ശതമാനവും ആണ്. ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 9.15% ആണ്.

Latest Videos

കാനറ ബാങ്കിന്‍റെ ഒറ്റ രാത്രിയിലേക്കുള്ള വായ്പകളുടെ പലിശ നിരക്ക്  8.30% ആണ്. ഒരു മാസത്തെ നിരക്ക് 8.40 ശതമാനവും മൂന്ന് മാസത്തെ നിരക്ക് 8.50ശതമാനവും ആണ്. ആറ് മാസത്തേക്ക് 8.85 ശതമാനവും ഒരു വര്‍ഷത്തെ നിരക്ക് 9.05% ശതമാനവും ആണ്. യെസ് ബാങ്കിന്‍റെ രാത്രിയിലേക്കുള്ള വായ്പകളുടെ പലിശ 9.20% ആണ്. ഒരു മാസത്തേക്ക് എംസിഎല്‍ആര്‍ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 9.55% ആണ്. മൂന്ന് മാസത്തെ നിരക്ക് 10.20% ആണ്.

tags
click me!