അടിച്ച് കേറി വാ എന്ന് ലുലു! 50 ശതമാനം ഡിസ്ക്കൗണ്ടുമായി കിടിലൻ സെയിൽ ഇന്ന് മുതൽ, ഓഫർ ലുലു ഫാഷനിൽ; ഇതാ വിവരങ്ങൾ

By Web Desk  |  First Published Jan 9, 2025, 3:50 AM IST

ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാൻ ഇന്നലെ മുതൽ അവസരമുണ്ടായിരുന്നു


കൊച്ചി: ലുലു മാളിലെ ലുലു ഫ്ളാറ്റ് ഫിഫ്റ്റി സെയിലിന്‍റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡഡ് ഉത്പന്നങ്ങൾ 50 ശതമാനം വരെ കഴിവിൽ വാങ്ങാൻ അവസരം. ഇന്ന് മുതലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ ആരംഭിക്കുന്നത്. എന്നാൽ ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ഒരു ദിവസം മുന്നേ ഈ 50 ശതമാനം ഓഫറിൽ ഉത്പന്നങ്ങൾ വാങ്ങാൻ ഇന്നലെ മുതൽ അവസരമുണ്ടായിരുന്നു. എല്ലാ ലുലു മാളുകളിലും ഓഫറുണ്ട്.

ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായി ലുലു ഫാഷൻ സ്റ്റോറിൽ നിന്നും മികച്ച ബ്രാൻഡുകളിലുള്ള എല്ലാവിധ വസ്ത്രങ്ങളും, ഫുട്‍വെയർ, ആക്‌സെസറീസ്, ലഗേജ്, ലേഡീസ് ഹാൻഡ് ബാഗ്, ബ്ലഷ് ഉത്പന്നങ്ങൾ എന്നിവ 50 ശതമാനം വരെ വിലക്കുറവിൽ വാങ്ങാൻ സാധിക്കും. ഇതേ ഓഫറാണ് ലുലു ഹാപ്പിനെസ്സ് അംഗങ്ങൾക്ക് മാത്രമായി ഇന്നലെ മുതൽ ലഭച്ചത്. ഈ അവസരം ഉപയോഗപ്പെടുത്താൻ  www.luluhappiness.in എന്ന വെബ്സൈറ്റ് / ആപ്പിലൂടെയോ, സ്റ്റോറിൽ നിന്ന് നേരിട്ടോ ലുലു ഹാപ്പിനെസ്സ് പ്രോഗ്രാമിൽ അംഗത്വം എടുക്കാവുന്നതാണ്. ലുലു ലോയലിറ്റി മെബർഷിപ്പ് തികച്ചും സൗജന്യമാണ്. ജനുവരി 9 മുതൽ 12 വരെയാണ് പകുതി വിലക്കുള്ള വിൽപ്പന നടക്കുന്നത്.

Latest Videos

3 ലക്ഷം രൂപ വരെ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും; ധാരണാപത്രം ഒപ്പുവച്ച് മിൽമയും കേരള ബാങ്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!