മുതിർന്ന പൗരന്മാരാണോ? നിക്ഷേപങ്ങൾക്ക് നേടാം ഉയർന്ന പലിശ

By Web Team  |  First Published Feb 11, 2023, 1:23 PM IST

മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന 10 മുൻനിര ബാങ്കുകളുടെ പട്ടിക ഇതാ. വിപണിയിലെ അപകട സാധ്യതകൾ ബാധിക്കാത്തതിനാൽ സുരക്ഷിത നിക്ഷേപം നടത്താം, 
 


മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കുന്ന രീതിയിൽ നിരവധി നിക്ഷേപ മാർഗങ്ങളുണ്ട്. അവയിൽ ചിലത് സ്ഥിര നിക്ഷേപങ്ങൾ പോലെ ജനപ്രിയമായ നിക്ഷേപങ്ങളാണ്. ഫിക്സഡ് ഡിപ്പോസിറ്റുകൾ വിപണിയിലെ ഏറ്റക്കുറച്ചിലുകളെ ബാധിക്കാത്തതിനാൽ തന്നെ അവ എപ്പോഴും സുരക്ഷിതവുമായ ഒരു തിരഞ്ഞെടുപ്പാണ്. ഫിക്സഡ് ഡെപ്പോസിറ്റുകൾ സാധാരണ നിക്ഷേപകർക്ക് നൽകുന്നതിനേക്കാൾ ഉയർന്ന പലിശയാണ് മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുക. 

ബാങ്ക് എഫ്ഡികൾക്ക് നികുതി ചുമത്തിയിട്ടുണ്ടെങ്കിലും, മിക്ക മുതിർന്ന പൗരന്മാർക്കും കുറഞ്ഞ നികുതി നിരക്ക് വരുന്നതിനാൽ നികുതി ബാധ്യതയെ ഇത് ഗണ്യമായി കുറയ്ക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോ നിരക്ക് അടുത്തിടെ വർദ്ധിപ്പിച്ചതോടെ, ബാങ്കുകൾ വായ്‌പ, നിക്ഷേപ നിരക്കുകൾ വർദ്ധിപ്പിച്ചു, ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവർക്ക് സ്ഥിര നിക്ഷേപം മികച്ച നിക്ഷേപ മാർഗമാണ്. 

Latest Videos

സാധാരണയായി ബാങ്കുകൾ മുതിർന്ന പൗരന്മാർക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു, ചില മുൻനിര വായ്പക്കാർ സാധാരണ പലിശ നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റുകൾ അധികം നൽകുന്നു. ബാങ്കുകളുടെ പട്ടികയും മുതിർന്ന പൗരന്മാർക്കുള്ള അവരുടെ ഉയർന്ന FD പലിശ നിരക്കുകളും ഓൺലൈനിൽ കാണാവുന്നതാണ്, 

ബന്ധൻ ബാങ്ക് 600 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.50 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു, അതേസമയം യെസ് ബാങ്ക് 5 മാസത്തേക്ക് 8.25 ശതമാനവും 25 മാസത്തേക്ക് 8.00 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു. ആക്‌സിസ് ബാങ്ക് 2 വർഷം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.01 ശതമാനം പലിശ വാഗ്‌ദാനം ചെയ്യുന്നു, അതേസമയം ഐഡിഎഫ്‌സി 549 ദിവസം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.00 ശതമാനം പലിശ നൽകുന്നു.

ഇൻഡസ്ഇന്ദ്  ബാങ്ക് നിക്ഷേപത്തിന്റെ കാലാവധിയെ അടിസ്ഥാനമാക്കി  8.00 ശതമാനം  മുതൽ 8.25 ശതമാനം വരെ പലിശ വാഗ്ദാനം ചെയുന്നു. ആർബിഎൽ ബാങ്ക് 15 മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്  8.30 ശതമാനം പലിശ നൽകുന്നു. സൂര്യോദയ് ബാങ്ക് ഒഒന്നര വര്ഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.51 ശതമാനം, 2 വർഷം മുതൽ 998 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.01 ശതമാനം പലിശ നിറയ്ക്കും വാഗ്ദാനം ചെയ്യുന്നു, 9

18 മാസം മുതൽ 120 മാസം വരെയുള്ള കാലയളവിന് 8.00 ശതമാനം മുതൽ 8.35 ശതമാനം വരെയാണ് ഡിസിബി ബാങ്കിന്റെ പലിശ നിരക്ക്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് 80 ആഴ്ചത്തേക്ക് 8.75 ശതമാനവും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് 888 ദിവസത്തേക്ക് 8.5 ശതമാനവും പലിശ നൽകുന്നു.

click me!