എല്‍ഐസിയിലും ആര്‍ക്കും വേണ്ടാത്ത തുക, ഈ വര്‍ഷം മാത്രം 880.93 കോടി രൂപ കൈപ്പറ്റിയില്ല

By Web Team  |  First Published Dec 19, 2024, 4:26 PM IST

ക്ലെയിം ചെയ്യപ്പെടാത്തതും കുടിശ്ശികയുള്ളതുമായ ക്ലെയിമുകള്‍ കുറയ്ക്കുന്നതിന് എല്‍ഐസി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 


2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ക്ലെയിം ചെയ്യപ്പെടാത്ത മെച്യൂരിറ്റി തുകയായി എല്‍ഐസിയുടെ പക്കലുള്ളത് 880.93 കോടി രൂപ. ഈ സാമ്പത്തിക വര്‍ഷം 3,72,282 പോളിസി ഉടമകള്‍ മെച്യൂരിറ്റി ആനുകൂല്യങ്ങള്‍ കൈപ്പറ്റിയില്ലെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയില്‍ രേഖാമൂലം അറിയിച്ചു.

എല്‍ഐസി പോളിസിയില്‍ ക്ലെയിം ചെയ്യപ്പെടാത്ത തുക എങ്ങനെ പരിശോധിക്കാം

Latest Videos

undefined

എല്‍ഐസി പോളിസികളുടെ ക്ലെയിം ചെയ്യപ്പെടാത്ത തുക പരിശോധിക്കുന്നതിന് എല്‍ഐസി പോളിസി നമ്പര്‍, പോളിസി ഉടമയുടെ പേര്, ജനനത്തീയതി, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം. എല്‍ഐസി വെബ്സൈറ്റില്‍ ക്ലെയിം ചെയ്യപ്പെടാത്ത തുക കാണാന്‍ ഉള്ള വഴിയിതാ

* എല്‍ഐസി വെബ്സൈറ്റ് സന്ദര്‍ശിക്കുക
* 'കസ്റ്റമര്‍ സെര്‍വീസ്" എന്നതില്‍ ക്ലിക്ക് ചെയ്ത് 'അണ്‍ക്ലെയിംഡ് എമൗണ്ട് ഓഫ് പോളിസി ഹോള്‍ഡേഴ്സ്' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
* പോളിസി നമ്പര്‍, പേര്, ജനനത്തീയതി, പാന്‍ കാര്‍ഡ് വിശദാംശങ്ങള്‍ എന്നിവ പൂരിപ്പിക്കുക.
* 'സബ്മിറ്റ്' ക്ലിക്ക് ചെയ്ത് വിവരങ്ങള്‍ നേടാം

ക്ലെയിം ചെയ്യപ്പെടാത്തതും കുടിശ്ശികയുള്ളതുമായ ക്ലെയിമുകള്‍ കുറയ്ക്കുന്നതിന് എല്‍ഐസി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.  ക്ലെയിം സെറ്റില്‍മെന്‍റ് നടപടികള്‍ ലളിതമാക്കിയതായി പങ്കജ് ചൗധരി പറഞ്ഞു. സാധുവായ എന്‍ഇഎഫ്ടി വഴി മാത്രമേ ക്ലെയിം തീര്‍പ്പാക്കാന്‍ കഴിയൂ. ഇതിനുപുറമെ, ഏജന്‍റുമാരും ഡെവലപ്മെന്‍റ് ഓഫീസര്‍മാരും പോളിസി ഉടമകളുമായി ബന്ധപ്പെടുന്നുണ്ട്. 10 വര്‍ഷത്തേക്ക് ഏതെങ്കിലും തുക ക്ലെയിം ചെയ്യപ്പെടാതെ കിടക്കുന്നുണ്ടെങ്കില്‍, ആ തുക മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമനിധിയിലേക്ക് മാറ്റും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി ഇത് ഉപയോഗിക്കും. ഐആര്‍ഡിഎഐ സര്‍ക്കുലര്‍ അനുസരിച്ച് ഓരോ ഇന്‍ഷുറര്‍മാരും ക്ലെയിം ചെയ്യപ്പെടാത്ത തുകയെ കുറിച്ചുള്ള വിവരങ്ങള്‍ അതത് വെബ്സൈറ്റുകളില്‍ പ്രദര്‍ശിപ്പിക്കും.  ആയിരം രൂപയും അതിന് മുകളിലുള്ള തുകയുമാണ് ഇങ്ങനെ പ്രദര്‍ശിപ്പിക്കുക. ക്ലെയിം ചെയ്യപ്പെടാത്ത തുകകളുടെ വിവരങ്ങള്‍ പത്ത് വര്‍ഷം പൂര്‍ത്തിയായ ശേഷവും തുടരും.

click me!