വിരമിക്കൽ കഴിഞ്ഞാൽ മാസാമാസം പെൻഷനുകളെ ആശ്രയിക്കണം. എന്നാൽ പലരും അതിനായി നീക്കിവെക്കലുകൾ നടത്തിയിട്ടുണ്ടാകില്ല. നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന റിട്ടയർമെന്റ് പോളിസികള്
വിരമിക്കൽ കാലത്ത് കയ്യിൽ പണമുണ്ടാകണമെങ്കിൽ മാസാമാസം നിശ്ചിത തുക പെൻഷൻ തുകയായി കയ്യിൽ കിട്ടണം. സർക്കാർ ജീവനക്കാർ ആയിരുന്നവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ആശ്വാസത്തിന് വകയുളളത്. സ്വാകാര്യമേഖലകളിലും, മറ്റും ജോലി ചെയ്തിരുന്നവരിൽ റിട്ടയർമെന്റ് കാലത്തേക്ക് പണം നീക്കിവെച്ചിരുന്നവർ കുറവായിരിക്കും. പണം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നതിനെക്കുറിച്ച് പലർക്കും ധാരണയുമുണ്ടാകില്ല. എന്നാൽ സർക്കാർ ജീവനക്കാരല്ലാത്തവർക്കും ഉയർന്ന പെൻഷൻ നേടാനുള്ള പദ്ധതികൾ ഇന്നുണ്ട്. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.സമൂഹത്തിലെ ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ എൽഐസിയ്ക്ക് കീഴിലുണ്ട്. നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി റിട്ടയർമെന്റ് പോളിസികളും നിലവിലുണ്ട്.ജീവൻ അക്ഷയ് VII, ന്യൂ ജീവൻ ശാന്തി, സരൾ പെൻഷൻ എന്നിവയാണ് എൽഐസി വാഗ്ദാനം ചെയ്യുന്ന മൂന്ന് ആന്വിറ്റി പ്ലാനുകൾ. ഈ പോളിസികൾ മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായ ഭാവിക്കായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർക്കും ഏറ്റവും അനുയോജ്യമാണ്.
ALSO READ: സ്വർണവും പ്ലാറ്റിനവും പൂശിയ ചായക്കപ്പ്; നിത അംബാനിയുടെ അത്യാഢംബര ജീവിതശൈലി
എൽഐസിയുടെ ജീവൻ അക്ഷയ് - VII
ജീവൻ അക്ഷയ് - VII ഒരു ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണ്, അതിൽ പോളിസി ഹോൾഡർക്ക് ലഭ്യമായ 10 ഓപ്ഷനുകളിൽ നിന്ന് നിശ്ചിത തുക അടച്ചാൽ ഏത് തരം ആന്വിറ്റിയും തിരഞ്ഞെടുക്കാം. ഒരിക്കൽ തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷൻ മാറ്റാൻ കഴിയില്ല. ഇതിനായി പത്ത് വ്യത്യസ്ത ഓപ്ഷനുകളുണ്ട് .ഓപ്ഷൻ എ മുതൽ ഓപ്ഷൻ ജെ വരെയാണത്.
ഈ പദ്ധതിയിൽ ഒറ്റത്തവണയാണ് നിക്ഷേപം.25 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് ഏറ്റവും കുറഞ്ഞ വാങ്ങൽ വില 10 ലക്ഷം രൂപയാണ്. 30 വയസ്സിന് മുകളിലുള്ളവർക്ക് ഏറ്റവും കുറഞ്ഞ വാർഷിക വില 1 ലക്ഷം രൂപയാണ് . കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയാണ്. െ്രത്രെമാസത്തിൽ പ്രതിമാസം 3,000 രൂപയും അർദ്ധ വാർഷികത്തിന് 6000 രൂപയും വാർഷികത്തിന് 12,000 രൂപയുമാണ്. പെൻഷൻ തുകയായി ലഭിക്കുക.
എൽഐസി ന്യൂ ജീവൻശാന്തി
പോളിസി ഹോൾഡർക്ക് സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ് ഡിഫെർഡ് ആന്വിറ്റി എന്നിങ്ങനെ രണ്ട് തരം ആന്വിറ്റി തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരൊറ്റ പ്രീമിയം പ്ലാനാണിത്. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുന്ന ഇമ്മിഡിയേററ് പ്ലാനും, 1 വർഷം മുതൽ 12 വർഷം വരെ പെൻഷൻ ലഭിക്കുന്ന ഡിഫേർഡ് പ്ലാനും പദ്ധതിയിലുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.സിംഗിൾ ലൈഫ് ഓപ്ഷനു കീഴിലുള്ള ഡിഫേർഡ് കാലയളവിൽ പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് ആനൂകൂല്യങ്ങൾ ലഭിക്കും.
ALSO READ: ഉപഭോക്താക്കളുടെ പണത്തിന് എന്ത് സംഭവിക്കും? അടൂർ സഹകരണ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കാനുള്ള കാരണം ഇതാണ്
എൽഐസി സരൾ പെൻഷൻ
ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. എൽഐസി സരൾ പെൻഷൻ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് രണ്ട് തരം ആന്വുറ്റികൾ ലഭിക്കും. പർച്ചേസ് വിലയുടെ നൂറ് ശതമാനം നേട്ടം ലഭിക്കുന്ന ലൈഫ് ആന്വുറ്റി, മരണശേഷം പർച്ചേസ് വിലയുടെ 100 ശതമാനം നൽകുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവവർ ആന്വിറ്റി എന്നിങ്ങനെയാണ് രണ്ട് തരം ആന്വിറ്റികൾ
സരൾ പെൻഷൻ പ്ലാൻ ഇമ്മിഡിയറ്റ് ആന്വിറ്റി പദ്ധതിയായതിനാൽ പോളിസിയിൽ ചേർന്ന് വൈകാതെ തന്നെ പെൻഷൻ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസം കൂടുമ്പോൾ , വർഷത്തിലൊരിക്കൽ ഇങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം. വർഷം 12000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ചുരുങ്ങിയ ആന്വുറ്റി. 1000 രൂപയാണ് ചുരുങ്ങിയ പ്രതിമാസ ആന്വുറ്റി. സരൾ പെൻഷൻ പദ്ധതിയിലൂടെ ചുരുങ്ങിയ പാദവാർഷിക ആന്വുറ്റിയായി 3000 രൂപയും, അർധവാർഷിക ആന്വുറ്റി 6000 രൂപയും ലഭി്ക്കും.