റിട്ടയർമെന്റ് വരുമാനത്തെപ്പറ്റി ആശങ്ക വേണ്ട; പ്രതിമാസം 11000 പെൻഷൻ നേടാൻ ചെയ്യേണ്ടത്

By Web Team  |  First Published May 4, 2023, 2:43 PM IST

നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനാൽ  എൽഐസിയുടെ പല സ്‌കീമുകളും വളരെ ജനപ്രിയമാണ്.


രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കായും വിവിധ പോളിസികൾ അവതരിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾക്കുൾപ്പെടെ എൽഐസി വിവിധ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനാൽ  എൽഐസിയുടെ പല സ്‌കീമുകളും വളരെ ജനപ്രിയമാണ്, എൽഐസിയുടെ അത്തരമൊരു പദ്ധതിയാണ് ന്യൂ ജീവൻ ശാന്തി പോളിസി.

ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ, വിരമിക്കൽ കാലത്തെ പകുതി ടെൻഷൻ ഒഴിവാക്കാം.റിട്ടയർമെന്റ് കാലത്തേക്ക് പണം കരുതിവെക്കാവുന്ന, അല്ലെങ്കിൽ മാസപെൻഷനായി തുക കയ്യിലെത്തുന്ന നിരവധി പെൻഷൻ പദ്ധതികൾ നിലവിലുണ്ട്.അതിലൊന്നാണ് ന്യൂ ജീവൻ ശാന്തി പോളിസി.എൽഐസിയുടെ ഈ പദ്ധതിയിൽ, പരിമിതമായ നിക്ഷേപം നടത്തി കൂടുതൽ ലാഭവും നേടാം. പദ്ധതിയെക്കുറിച്ച് കൂടുതലായി അറിയാം.

ALSO READ: മുകേഷ് അംബാനി മുതൽ ഗൗതം അദാനി വരെ; ഇന്ത്യയിലെ ടോപ്-10 സമ്പന്നരുടെ മൊത്തം ആസ്തി

 എൽഐസി ന്യൂ ജീവൻശാന്തി

ആവശ്യത്തിനുള്ള പണം കയ്യിലുണ്ടെങ്കിൽ പോളിസി ഹോൾഡർക്ക് സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ് ഡിഫെർഡ് ആന്വിറ്റി എന്നിങ്ങനെ രണ്ട് തരം ആന്വിറ്റി തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരൊറ്റ പ്രീമിയം പ്ലാനാണിത്. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുന്ന ഇമ്മിഡിയേററ് പ്ലാനും, 1 വർഷം മുതൽ 12 വർഷം വരെ പെൻഷൻ ലഭിക്കുന്ന ഡിഫേർഡ് പ്ലാനും പദ്ധതിയിലുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.സിംഗിൾ ലൈഫ് ഓപ്ഷനു കീഴിലുള്ള ഡിഫേർഡ് കാലയളവിൽ പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് ആനൂകൂല്യങ്ങൾ ലഭിക്കും.

പദ്ധതി വിശദാംശങ്ങൾ

30 വയസ്സിനും 79 വയസ്സിനും ഇടയിൽ പ്രായമുള്ള ഏതൊരു വ്യക്തിക്കും ജീവൻ ശാന്തി പോളിസി വാങ്ങാം. ഈ സ്‌കീം വാങ്ങാൻ, നിങ്ങൾ കുറഞ്ഞത് 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. എന്നിരുന്നാലും, നിങ്ങൾക്ക് പോളിസി തുടരാൻ താൽപര്യമില്ലെങ്കിൽ, എപ്പോൾ വേണമെങ്കിലും അത് സറണ്ടർ ചെയ്യാം. കൂടാതെ, ഈ പോളിസി വാങ്ങുമ്പോൾ നിങ്ങൾക്ക് വായ്പാ സൗകര്യവും ലഭിക്കും.

ഇമ്മിഡിയേററ് പ്ലാൻ തെരഞ്ഞെടുക്കുന്നയാൾക്ക് പോളിസിയിൽ ചേർന്ന് തൊട്ടടുത്ത മാസം മുതൽ പെൻഷൻ ലഭിക്കും, ഡിഫേർഡ് പ്ലാനിൽ നിശ്ചിതകാലാവധിക്ക് ശേഷവും പെൻഷൻതുക കൈപ്പറ്റാം.ജോലിയിൽ നിന്ന് റിട്ടയർ ചെയ്തവർക്ക് ഇമ്മിഡിയേറ്റ് പ്ലാനും, അല്ലാത്തവർക്ക് ഡിഫേർഡ് പ്ലാനും തെരഞ്ഞെടുക്കാം.

പോളിസിയിൽ സിംഗിൾ ലൈഫോ, കുടുംബാംഗങ്ങൾക്ക് കൂടി ആനുകൂല്യം ലഭിക്കുന്ന ജോയിന്റ് ലൈഫോ ഉൾപ്പെടുത്താം. ജോയിന്റ് ലൈഫിൽ പാർട്ണർ, മക്കൾ, മാതാപിതാക്കൾ, പേരക്കുട്ടികൾ എന്നിവരെ ഉൾപ്പെടുത്താവുന്നതാണ്.

Latest Videos

ALSO READ: സ്വർണ്ണ ശേഖരം ഉയർത്തി സെൻട്രൽ ബാങ്കുകൾ; ആദ്യ അഞ്ചിൽ ഇന്ത്യയും

ഒരു നിക്ഷേപകൻ ഡിഫെർഡ് ആന്വിറ്റി പോളിസി വാങ്ങിയിട്ടുണ്ടെങ്കിൽ, പോളിസി ഹോൾഡർക്ക് മരണം സംഭവിച്ചാൽ, തുക നോമിനിക്ക് നൽകും. അ്ല്ലാത്ത കേസുകളിൽ  കാലാവധി പൂർത്തിയായാൽ പോളിസി ഉടമയ്ക്ക് പെൻഷൻ ലഭിച്ച് തുടങ്ങും. മറുവശത്ത്, ജോയിന്റ് ലൈഫിനുള്ള ഡിഫെർഡ് ആന്വിറ്റിയിൽ ഒരാൾ മരിച്ചാൽ, മറ്റൊരാൾക്ക് പെൻഷൻ സൗകര്യം ലഭിക്കും.

10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 11000 നേടാം

ന്യൂ ജീവൻ ശാന്തി പോളിസി പ്രകാരം 10 ലക്ഷം രൂപയുടെ പോളിസി വാങ്ങുമ്പോൾ, എല്ലാ മാസവും പെൻഷനായി 11,192 രൂപ ലഭിക്കും.  നിങ്ങളുടെ ആവശ്യാനുസരണം വർഷത്തിലോ 6 മാസത്തിലോ 3 മാസത്തിലോ മാസത്തിലോ പെൻഷൻ എടുക്കാം.

വർഷത്തിൽ 12000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ ജീവൻശാന്തി പോളിസിയിലെ കുറഞ്ഞ സം അഷ്വേർഡ് തുകയായ 1.50 ലക്ഷം നിക്ഷേപിക്കണം. പോളിസിയിൽ പരമാവധി തുകയായി എത്രവേണമെങ്കിലും നിക്ഷേപി്ക്കാം.മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസത്തിലോ, വർഷത്തിലോ, നിക്ഷേപകന്റെ ആവശ്യമനുസരിച്ച് പെൻഷൻ സ്വീകരിക്കാം.

click me!