1,28,000 കോടിയിലധികം വിലമതിക്കുന്ന ബിസിനസ് സാമ്രാജ്യത്തിന്റെ സിഇഒ; ഇന്ത്യൻ വംശജയായ ലീന നായർ ആരാണ്

By Web Team  |  First Published Mar 22, 2023, 1:52 PM IST

പെൺകുട്ടികൾക്ക് എന്ത് ചെയ്യാൻ കഴിയും, കഴിയില്ല എന്നതിനെ കുറിച്ച് തനിക്ക് ചുറ്റും ധാരാളം മാനദണ്ഡങ്ങളും തടസ്സങ്ങളും ഉണ്ടായിരുന്നു.. കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും ഈ ലോകത്ത് നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് ലീന തെളിയിച്ചു
 


ഫ്രഞ്ച് ലക്ഷ്വറി ബ്രാൻഡായ ചാനലിന്റെ ആദ്യ വനിതാ സിഇഒ ആയി ചരിത്രം സൃഷ്ടിച്ച ഇന്ത്യൻ വംശജയായ ബിസിനസ് എക്സിക്യൂട്ടീവാണ് ലീന നായർ. അതിനുമുമ്പ് യൂണിലിവറിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായിരുന്നു ലീന. ജനുവരിയിൽ യൂണിലിവറിൽ നിന്ന് സിഎച്ച്ആർഒ സ്ഥാനം രാജിവെച്ച ലീന നായർ ചാനൽ സിഇഒ ആയി ഇന്ന് ലണ്ടനിലാണ്. ഇതോടെ മുൻനിര ആഗോള കമ്പനികളുടെ ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ വംശജരായ സുന്ദർ പിച്ചൈ, പരാഗ് അഗർവാൾ, സത്യ നാദെല്ല എന്നിവരുടെ നിരയിലേക്ക് ലീന നായർ എന്ന പേരും ചേർക്കപ്പെട്ടു. 

മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് ലീന നായർ ജനിച്ചത്, പെൺകുട്ടികൾക്ക് എന്ത് ചെയ്യാൻ കഴിയും, എന്തൊക്കെ ചെയ്യാൻ കഴിയില്ല എന്നതിനെ കുറിച്ച് തനിക്ക് ചുറ്റും ധാരാളം മാനദണ്ഡങ്ങളും വിലക്കുകളും തടസ്സങ്ങളും ഉണ്ടായിരുന്നുവെന്ന് ലീന നായർ പറയുന്നു.  തന്റെ കഠിനാധ്വാനത്തിലൂടെയും കഴിവുകളിലൂടെയും ഈ ലോകത്ത് നേടാൻ കഴിയാത്തതായി ഒന്നുമില്ലെന്ന് അവർ തെളിയിച്ചു.  

Latest Videos

undefined

ALSO READ: ഗൗതം അദാനിയുടെ മരുമകൾ ചില്ലറക്കാരിയല്ല; ആരാണ് പരിധി ഷ്രോഫ്

കെ കാർത്തികേയന്റെ മകളും വ്യവസായികളായ വിജയ് മേനോന്റെയും സച്ചിൻ മേനോന്റെയും ബന്ധുവുമാ ലീന മഹാരാഷ്ട്രയിലെ സാംഗ്ലിയിലുള്ള വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്നും ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗ് ബിരുദം നേടി. 1992-ൽ എക്സലേറി ജംഷഡ്പൂരിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സിൽ എംബിഎ പൂർത്തിയാക്കിയശേഷം ലീന നായർ എച്ച്‌യുഎല്ലിൽ ട്രെയിനിയായി ചേരുകയും ചെയ്തു. 

ഫാഷൻ ഇതിഹാസം ഗബ്രിയേൽ "കൊക്കോ" 1910-ൽ 'ചാനൽ' സ്ഥാപിച്ചു. ട്വീഡ് സ്യൂട്ടുകൾ, ഹാൻഡ്ബാഗുകൾ, പെർഫ്യൂമുകൾ എന്നിവ നിർമ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആഡംബര ബ്രാൻഡുകളിലൊന്നാണ് ചാനൽ.

2021 ലെ കണക്കനുസരിച്ച് ചാനലിന്റെ വാർഷിക വരുമാനം ഏകദേശം 15.6 ബില്യൺ ഡോളറായിരുന്നു. ലീന നായരുടെ ശമ്പളത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ലെങ്കിലും ഏകദേശം 2 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 

ALSO READ : ലോക സമ്പന്ന പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക വനിത; അതിസമ്പന്നയുടെ ആസ്തി ഇതാണ്

2021-ൽ റോൾ മോഡൽ ഓഫ് ഇയർ, ദി ഗ്രേറ്റ് ബ്രിട്ടീഷ് ബിസിനസ്സ് വുമൺസ് അവാർഡ് ലീന നായർക്ക് ലഭിച്ചു. 2017-ൽ ലീന നായരെ യുകെയിലെ പ്രഗത്ഭരായ ഇന്ത്യൻ ബിസിനസ്സ് നേതാക്കളിൽ ഒരാളായി എലിസബത്ത് രാജ്ഞി അംഗീകരിച്ചു, 2021-ൽ ഫോർച്യൂൺ ഇന്ത്യയുടെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലും അവർ ഇടംനേടി.

click me!