ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരന് വിട; വ്യവസായിക പ്രമുഖൻ കേശുബ് മഹീന്ദ്ര അന്തരിച്ചു

By Web Team  |  First Published Apr 12, 2023, 1:54 PM IST

ഫോർബ്സ് ശതകോടീശ്വര പട്ടിക പ്രകാരം കേശുബ് മഹീന്ദ്രയുടെ ആസ്തി 1.2 ബില്യൺ ഡോളറാണ്. 2012 ൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം അദ്ദേഹം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് അധികാരം കൈമാറി.


ദില്ലി: ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻ ചെയർമാനുമായ കേശുബ് മഹീന്ദ്ര അന്തരിച്ചു. 99 വയസായിരുന്നു. ഫോർബ്സ് ശതകോടീശ്വര പട്ടിക പ്രകാരം കേശുബ് മഹീന്ദ്രയുടെ ആസ്തി 1.2 ബില്യൺ ഡോളറാണ്. 2012 ഓഗസ്റ്റ് 9-ന് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം അദ്ദേഹം അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് അധികാരം കൈമാറി.

മഹീന്ദ്ര ഗ്രൂപ്പിനെ 48 വർഷം നയിച്ച അദ്ദേഹം ഓട്ടോമൊബൈൽ നിർമ്മാതാവ് എന്ന നിലയിൽ നിന്ന് ഐടി, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും ശോഭിച്ചു.വില്ലിസ് കോർപ്പറേഷൻ, ഇന്റർനാഷണൽ ഹാർവെസ്റ്റർ, യുണൈറ്റഡ് ടെക്നോളജീസ്, ബ്രിട്ടീഷ് ടെലികോം തുടങ്ങി നിരവധി ആഗോള പ്രമുഖരുമായി ബിസിനസ് സഖ്യങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു.

Latest Videos

undefined

ALSO READ: ഇന്ത്യൻ തീരം വിട്ടത് 85,000 കോടിയുടെ മൊബൈൽ ഫോണുകള്‍; റെക്കോർഡിട്ട് സ്മാർട്ട്ഫോൺ കയറ്റുമതി

യുഎസിലെ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം പിതാവിന്റെ പിന്തുടർച്ചയെന്നോണം 1947-ൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ എത്തി, 1963-ൽ അദ്ദേഹം കമ്പനിയുടെ ചെയർമാനായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ സഹസ്ഥാപകനാണ് കേശുബിന്റെ പിതാവ് ജെ.സി. മഹീന്ദ്ര 1945-ലാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉദയം. 

അനന്തരവൻ ആനന്ദ് മഹീന്ദ്രയ്ക്ക് സ്ഥാനം നൽകിക്കൊണ്ട് കേശുബ് 2012 ൽ ചെയർമാൻ സ്ഥാനത്തു നിന്ന് പടിയിറങ്ങി. നിലവിൽ 2 ബില്യൺ ഡോളറാണ് ആനന്ദ് മഹീന്ദ്രയുടെ ആസ്തി.  1987-ൽ ഫ്രഞ്ച് ഗവൺമെന്റ് അദ്ദേഹത്തിന് ഷെവലിയർ ഡി എൽ'ഓർഡ്രെ നാഷണൽ ഡി ലാ ലെജിയൻ ഡി ഹോണർ നൽകി ആദരിച്ചു. 2004 മുതൽ 2010 വരെ, കേശുബ് മഹീന്ദ്ര പ്രധാനമന്ത്രിയുടെ വ്യാപാര വ്യവസായ കൗൺസിൽ, അംഗമായിരുന്നു.

ALSO READ : ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ; 40,920 കോടി കടമെടുത്ത് മുകേഷ് അംബാനി

click me!