ധൂർത്ത് ആക്ഷേപത്തിൽ തുറന്ന ചർച്ചക്ക് തയ്യാറാണ്; മന്ത്രിമാരുടെ ചെലവ് അടക്കം ചർച്ചചെയ്യാമെന്ന് ധനമന്ത്രി

By Web Team  |  First Published Feb 5, 2024, 11:16 AM IST

മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര എന്നിവയെല്ലാം യുഡിഎഫ് കാലമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാൻ തയ്യാറാണെന്നും ധനമന്ത്രി

budge

തിരുവനന്തപുരം: സർക്കാർ പണം ധൂർത്തടിയിക്കുകയാണെന്ന വിമർശനത്തിനെതിരെ തുറന്ന ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി. രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണത്തിൽ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ധനമന്ത്രി കെ എൻ ബാലഗോപാൽ. മന്ത്രിമാരുടെ ചെലവ് അടക്കം എല്ലാ ആരോപണങ്ങളിലും ചർച്ചയ്ക്ക് തയ്യാറെന്ന് ധനമന്ത്രി പറഞ്ഞു. 

സാമ്പത്തിക ബുദ്ധിമുട്ടുണ്ട് എന്നുള്ള സർക്കാരിന്റെ പ്രസ്താവനയ്ക്ക് മറവിൽ കേരളത്തിൽ ഒന്നും നടക്കുന്നില്ല,സംസ്ഥാനം പാപ്പരാണ് ട്രഷറിയിൽ പൂച്ചപെറ്റു കിടക്കുന്നു എന്നതുപോലെയുള്ള പ്രചരണം ദുരുദ്ദേശപരമാണ്. ട്രഷറി പൂർണ സമയവും പ്രവർത്തന സജ്ജമാണ് സജീവവുമാണ്. ട്രഷറിയുടെ പ്രവർത്തനത്തിന്റെ അളവുകോൽ എന്താണ് എന്ന ധനമന്ത്രി ചോദിച്ചു. .വരവും ചെലവും നോക്കുകയാണെങ്കിൽ വരവിലും ചെലവിലും പൂർവകാല റെക്കോര്ഡുകളെയും തകർത്തുകൊണ്ടഫാണ്  ട്രഷറിയുടെ പ്രവർത്തിക്കുന്നത്. 2020 21 ൽ സംസ്ഥാനത്തിന്റെ മൊത്തം ചെലവ് 138884  കോടി രൂപയായിരുന്നു. 2022 - 23  ൽ അത് 158838  കോടി  രൂപയായി ഉയർന്നു. നടപ്പ് സാമ്പത്തിക വര്ഷം അത് 168407 കോടി   രൂപയായി ഉയരും. ഏകദേശം 30000  കോടി രൂപയുടെ വർധനവാണ് മൂന്ന് വർഷത്തിനിടെ ഉണ്ടായിരിക്കുന്നത്. വികസന ക്ഷേമ പ്രവർത്തനങ്ങൾ നടത്താതിരുന്നാൽ ഒരു ധന പ്രതിസന്ധിയും ഉണ്ടാകില്ല, അങ്ങനെയാണ് ചില സംസ്ഥനങ്ങളും ചെയ്യുന്നത്. കേരള സർക്കാരിന്റെ സമീപനം ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടലല്ല. ഈ അവസരത്തിൽ ധൂർത്ത നടത്തുകയാണെന്ന് വിമർശിച്ചാൽ അതിനും മറുപടിയുണ്ടെന്ന് ധനമന്ത്രി. 

Latest Videos

മന്ത്രിമാരുടെ എണ്ണം, ചെലവ്, വിദേശയാത്ര എന്നിവയെല്ലാം യുഡിഎഫ് കാലമായോ മറ്റ് സംസ്ഥാനങ്ങളുമായോ താരതമ്യം ചെയ്ത് പരിശോധിക്കാൻ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു. അത്തരം ആരോപണങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്ന് ധനമന്ത്രി. 

click me!