കല്യാൺ സിൽക്സിൽ 500ലേറെ ബ്രാൻഡുകൾക്ക് 50% വരെ ഡിസ്‌കൗണ്ട്

By Web Desk  |  First Published Jan 9, 2025, 7:09 PM IST

 ജനുവരി 9 മുതൽ 12 വരെ നാല് ദിവസം കിഴിവുകൾ.


ഈ വർഷത്തെ ഏറ്റവും വലിയ ഡിസ്‌കൗണ്ട് സെയിലിന് ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിൽ തുടക്കമായി. കല്യാൺ സിൽക്സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിൽ 'ഫന്റാസ്റ്റിക്‌ ഫോർ ഡേ സെയിൽ' എന്ന പേരിൽ ആരംഭിച്ച ഈ ഫാഷൻ മഹോത്സവം ജനുവരി 9 മുതൽ 12 വരെ നാല് ദിവസം നീണ്ട് നില്ക്കുന്നു. ഈ സെയിലിലൂടെ കല്യാൺ സിൽക്സ്, ഉപഭോക്താക്കൾക്ക് നൽകുന്നത് 500 ലേറെ ബ്രാൻഡുകൾക്ക് 50% വരെ ഫ്ലാറ്റ് ഡിസ്‌കൗണ്ടും, ബൈ വൺ-ഗെറ്റ് വൺ ഓഫറുകളും, നൂറിലേറെ 3-in-1 കോംബോ ഓഫറുകളും നേടുവാനുള്ള സുവർണ്ണാവസരമാണ്. 

ലോകോത്തര ഫാഷൻ ബ്രാൻഡുകളായ പ്യൂമ, പീറ്റർ ഇംഗ്ലണ്ട്, പെപ്പെ ജീൻസ്‌, യൂ സി ബി, കില്ലർ, ലെവിസ്,ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസൻ, അലൻ സോളി, ബേസിക്സ്, യു.എസ്‌ പോളോ, റെയ്മൺഡ്‌, പാർക്ക് അവന്യൂ, ബ്ലാക്ക് ബെറീസ് തുടങ്ങിയവക്കെല്ലാം വമ്പിച്ച ഓഫറുകളാണ് കല്യാൺ സിൽക്‌സിൽ ഒരുക്കിയിട്ടുള്ളത്‌. 2025ൽ ആദ്യമായാണ് ഇത്രയധികം ബ്രാൻഡുകൾ ഇത്രയും വിലക്കുറവിൽ ഒരു ഓഫർ സെയിലിലൂടെ വിപണനത്തിനെത്തുന്നത്.

Latest Videos

"ലോകോത്തര ബ്രാൻഡുകൾ കല്യാൺ സിൽക്സിന് മാത്രമായി നൽകുന്ന എക്സ്ക്ലൂസീവ് ഓഫറുകൾ ഉപഭോക്താക്കൾക്ക് അതേപടി എത്തിക്കാൻ സാധിക്കുന്നത് കൊണ്ടാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ നൽകാൻ സാധിക്കുന്നത്" എന്ന് കല്യാൺ സിൽക്സിന്റെ ചെയർമാനും മാനേജിങ്ങ് ഡയറക്ടറുമായ ടി.എസ്‌. പട്ടാഭിരാമൻ പറഞ്ഞു. 

അഭൂതപൂർവ്വമായ ഈ വിലക്കുറവിന്റെ ഉത്സവം ബ്രാന്റുകൾക്ക് മാത്രമായി കല്യാൺ സിൽക്സ് പരിമിതപ്പെടുത്തിയിട്ടില്ല. സാരി,  മെൻസ് വെയർ, ലേഡീസ് വെയർ, കിഡ്സ് വെയർ, ടീൻസ് വെയർ, എത്തനിക്ക് വെയർ, പാർട്ടി വെയർ, വെസ്റ്റേൺ വെയർ, റെഡിമെയ്ഡ് ചുരിദാർ, റെഡി–ടു–സ്റ്റിച്ച് ചുരിദാർസ്, ചുരിദാർ മെറ്റീരിയൽസ്, കുർത്തി, സൽവാർസ്, എന്നിവയിലെ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് 3-in-1 കോംബോ ഓഫറിലൂടെ സ്വന്തമാക്കാം. നൂതനമായ കളക്ഷനുകൾ ആകർഷമായ ഓഫറുകളോടെ വിപണിയിൽ എത്തിച്ചിരിക്കുന്നു എന്നതാണ് കല്യാൺ സിൽക്സിന്റെ ‘ഫന്റാസ്റ്റിക് ഫോർ ഡേ’ സെയിലിന്റെ പ്രത്യേകത.

"ഈ ‘ഫന്റാസ്റ്റിക് ഫോർ ഡേ’ സെയിൽ, കേരളത്തിലെ ഫാഷൻ പ്രേമികൾക്ക് വലിയ വിലക്കുറവിൽ, ഗുണമേന്മയുള്ള ബ്രാൻഡഡ് വസ്ത്രശ്രേണികൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ്. മികവേറിയ ബ്രാൻഡഡ് വസ്ത്രങ്ങൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ സാധിക്കുന്നത് അതിയായ സന്തോഷം പകരുന്നു." ടി.എസ്‌ പട്ടാഭിരാമൻ കൂട്ടിച്ചേർത്തു. 4 ദിവസം നീണ്ടുനിൽക്കുന്ന ഈ ഓഫർ സെയിലിന് ജനുവരി 12-ന് പരിസമാപ്തിയാകും.
 

click me!