കൃത്യസമയം പാലിക്കുന്നതിൽ ആകാശ എയർ വീണ്ടും ഒന്നാമത്; യാത്രക്കാരെ വലയ്ക്കുന്നത് ഈ എയർലൈൻ

By Web Team  |  First Published Jul 17, 2024, 5:28 PM IST

സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ ഇൻഡിഗോ  രണ്ടാം സ്ഥാനത്താണ്(90.3%), വിസ്താര മൂനാം സ്ഥാനത്തും(89.5%). സ്‌പൈസ്‌ജെറ്റ് ആണ് സമയനിഷ്ഠയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ. 60.9% മാത്രമാണ് സ്‌പൈസ്‌ജെറ്റ് കൃത്യത പുലർത്തുന്നത്.


കൃത്യസമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട്  വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ റാങ്കിംഗ് ലിസ്റ്റ് പ്രകാരം ഒന്നാം സ്ഥാനം നേടി ആകാശ എയർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകിയ കണക്കുകൾ പ്രകാരം 92.6% സമയനിഷ്ഠ പാലിക്കുന്ന എയർലൈനാണ് ആകാശ എയർ. ഇൻഡിഗോ, വിസ്താര എന്നിവയെ പിന്തള്ളിയാണ് ആകാശ എയർ ഒന്നാമതെത്തിയത്. 

സമയനിഷ്ഠ പാലിക്കുന്ന കാര്യത്തിൽ ഇൻഡിഗോ  രണ്ടാം സ്ഥാനത്താണ്(90.3%), വിസ്താര മൂനാം സ്ഥാനത്തും(89.5%). സ്‌പൈസ്‌ജെറ്റ് ആണ് സമയനിഷ്ഠയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ. 60.9% മാത്രമാണ് സ്‌പൈസ്‌ജെറ്റ് കൃത്യത പുലർത്തുന്നത്. 2023 ജൂണിൽ സർവീസുകളിൽ (ഓൺ-ടൈം പെർഫോമൻസ് - ഒ.ടി.പി) സമയക്രമം നോക്കിയാണ് ഡിജിസിഎ പട്ടിക തയ്യാറാക്കിയത്. 

Latest Videos

undefined

ഡിജിസിഎ നൽകിയ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇന്ത്യൻ ആഭ്യന്തര വിമാനക്കമ്പനികൾ 1.32 കോടി യാത്രക്കാരെ വഹിച്ചു. 2024 ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഭ്യന്തര വിമാനക്കമ്പനികൾ കയറ്റിയ യാത്രക്കാരുടെ എണ്ണം 793.48 ലക്ഷമാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത്  760.93 ലക്ഷമായിരുന്നു, ഇതുവഴി 4.28% വാർഷിക വളർച്ചയും 5.76% പ്രതിമാസ വളർച്ചയും രേഖപ്പെടുത്തിയാതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു. .”

ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ, വിപണി വിഹിതത്തിലും അതിൻ്റെ ആധിപത്യം തുടർന്നു, 60.8% എന്ന ഉയർന്ന വിപണി വിഹിതം നിലനിർത്തി. ടാറ്റ സൺസിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 14.6% വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്താണ്. ജൂണിൽ എയർ ഇന്ത്യ 19.22 ലക്ഷം യാത്രക്കാരെ വഹിച്ചു. 

 ജൂണിൽ 12.76 ലക്ഷം യാത്രക്കാരുമായി വിസ്താര 9.7% വിപണി വിഹിതം നേടി മൂന്നാം സ്ഥാനത്താണ്. അതേസമയം, ടാറ്റ സൺസിൻ്റെ ചെലവ് കുറഞ്ഞ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസിന് 4.8% വിപണി വിഹിതം ഉണ്ടായിരുന്നു, ഇത് മെയ് മാസത്തെ അപേക്ഷിച്ച് 0.3% കുറഞ്ഞു. ആകാശ എയറിന്റെ വിപണി വിഹിതം 4.8 ശതമാനത്തിൽ മാറ്റമില്ലാതെ തുടർന്നു,
 

click me!