അദാനിയുടെയും അംബാനിയുടെയും നഷ്ടം കൂട്ടിയാലും ജെഫ് ബെസോസിന്റെ നഷ്ടത്തിന്റെ അടുത്തെത്തില്ല. നഷ്ടകണക്കുകൾ പുറത്ത്
കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സമ്പത്ത് നഷ്ടപ്പെട്ടത് ഇ കോമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസിന്. 2023-ലെ എം3എം ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം ഗൗതം അദാനിക്കും മുകേഷ് അംബാനിക്കും ഉണ്ടായതിനേക്കാൾ വലിയ നഷ്ടമാണ് ജെഫ് ബെസോസിനുണ്ടായത്. നഷ്ടക്കണക്ക് പരിശോധിക്കുമ്പോൾ ഗൗതം അദാനി ആറാം സ്ഥാനത്തും മുകേഷ് അംബാനി ഏഴാം സ്ഥാനത്തുമാണ്. എന്നാൽ, ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചവരുടെ പട്ടികയിൽ ജെഫ് ബെസോസ് ഒന്നാം സ്ഥാനത്താണ്.
70 ബില്യൺ ഡോളറിന്റെ വ്യക്തിഗത സമ്പത്ത് മുകേഷ് അംബാനിക്ക് നഷ്ടപ്പെട്ടു. മുകേഷ് അംബാനിക്ക് 21 ബില്യൺ ഡോളർ നഷ്ടപ്പെട്ടു. 2023 ജനുവരിയിൽ യു എസ് ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെത്തുടർന്ന് ഗൗതം അദാനിക്ക് 28 ബില്യൺ ഡോളർ നഷ്ടപ്പെട്ടിട്ടുണ്ട്. അതായത് ആഴ്‌ചയിൽ ഏകദേശം 3,000 കോടി രൂപയുടെ സമ്പത്ത് നഷ്ടമായതാണ് റിപ്പോർട്ട്.
undefined
ALSO READ: മുകേഷ് അംബാനിയുടെ 592 കോടിയുടെ ആഡംബര ഭവനം; ബ്രിട്ടനിലെ ചരിത്രപരമായ സ്വത്തുക്കളിലൊന്ന്
സമ്പത്ത് നഷ്ടപ്പെട്ടവരുടെ പട്ടികയിൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് രണ്ടാം സ്ഥാനത്താണ്. 157 ബില്യൺ ഡോളർ ആസ്തിയുള്ള മസ്കിന് 48 ബില്യൺ ഡോളർ കഴിഞ്ഞ വർഷം നഷ്ടമായി.
44 ബില്യൺ ഡോളർ നഷ്ടപ്പെട്ട ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിൻ മൂന്നാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ സമ്പത്ത് 72 ബില്യൺ ഡോളറാണ്. 41 ബില്യൺ ഡോളറിന്റെ നഷ്ടത്തോടെ ലാറി പേജ് നാലാം സ്ഥാനത്താണ് അദ്ദേഹത്തിന്റെ ആസ്തി 75 ബില്യൺ ഡോളറാണ്.
മക്കെൻസി സ്കോട്ട് 28 ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടുകൊണ്ട് അഞ്ചാം സ്ഥാനത്താണ്. 53 ബില്യൺ ഡോളർ ആണ് അവരുടെ ആസ്തി.
ALSO READ: ലോകത്തിലെ ആദ്യ 10 സമ്പന്നരിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ; ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി