രണ്ട് വർഷത്തിന് ശേഷം ജാക്ക് മായുടെ തിരിച്ചുവരവ്; ഇത്തവണ പുതിയത് ചിലത് പഠിപ്പിക്കും

By Web Team  |  First Published Apr 21, 2023, 8:30 PM IST

ചൈനീസ് സർക്കാരിന്റെ അടിച്ചമർത്തലിനെ തുടർന്ന് പൊതിയിടത്തിൽ നിന്നും അപ്രത്യക്ഷനായ കോടീശ്വരൻ. രണ്ട് വർഷത്തിന് ശേഷം ജാക്ക് മാ തിരിച്ചു വരുന്നത് പുതിയത് ചിലത് പഠിപ്പിക്കാൻ കൂടി വേണ്ടി 


സിംഗപ്പൂർ: ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ ആലിബാബയുടെ സ്ഥാപകനായ ജാക്ക് മായെ ഹോങ്കോംഗ് സർവകലാശാലയിലെ ഓണററി പ്രൊഫസറായി നിയമിച്ചു. രണ്ട് വർഷം മുമ്പ് സർക്കാർ അടിച്ചമർത്തലിനിടെ ചൈനയിൽ നിന്നും ജാക്ക് മാ അപ്രത്യക്ഷനായിരുന്നു. പൊതുരംഗത്ത് വീണ്ടും പ്രത്യക്ഷപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് പുതിയ നിയമനം.

2020 ന്റെ അവസാനത്തിൽ ചൈനീസ് റെഗുലേറ്റർമാരെ വിമർശിച്ചുകൊണ്ട് ജാക്ക് മാ നടത്തിയ ഒരു പ്രസംഗത്തെത്തുടർന്നാണ് സർക്കാരിന്റെ അപ്രീതിക്ക് പത്രമായത്. തുടർന്ന് ആലിബാബയുടെ ആന്റ് ഗ്രൂപ്പിന്റെ ഐപിഒ തടഞ്ഞു. താമസിയാതെ ആലിബാബയില്‍ ഒരു ആന്റിട്രസ്റ്റ് അന്വേഷണം ആരംഭിച്ചു.  2.8 ബില്യണ്‍ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടു. വിവാദ പ്രസംഗത്തെ തുടര്‍ന്ന്, അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കുകയോ തടങ്കലില്‍ വയ്ക്കുകയോ ചെയ്തതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ജാക്ക് മാ ജീവിച്ചിരിപ്പില്ലെന്നായിരുന്നു ചില റിപ്പോര്‍ട്ടുകള്‍.

Latest Videos

undefined

ALSO READ: ട്രെയിൻ യാത്രക്കാർക്ക് മുന്നറിയിപ്പ്; ടിക്കറ്റ് ബുക്ക് ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കരുതെന്ന് ഐആർസിടിസി

എന്നാൽ, സ്‌പെയിൻ, നെതർലൻഡ്‌സ്, തായ്‌ലൻഡ്, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ അദ്ദേഹത്തെ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജപ്പാനിലെ ടോക്കിയോയിൽ അദ്ദേഹം ആറ് മാസമായി താമസിക്കുന്നുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. 

ഒരുകാലത്ത് ചൈനയിലെ ഏറ്റവും ധനികനായിരുന്ന വ്യവസായിയായ ജാക്ക് മാ  ഈ വർഷം ജനുവരിയിൽ സാമ്പത്തിക സാങ്കേതിക ഭീമനായ ആന്റ് ഗ്രൂപ്പിന്റെ നിയന്ത്രണം ഉപേക്ഷിച്ചു.

ALSO READ: 'കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കൊട്ടാരം'; ആഡംബരത്തിന്റെ മറുവാക്കായി സുന്ദർ പിച്ചൈയുടെ വീട്

ആലിബാബ ആരംഭിക്കുന്നതിന് മുമ്പ് കിഴക്കൻ ചൈനീസ് പ്രവിശ്യയായ ഷെജിയാങ്ങിലെ ഹാങ്‌ഷൗ ഡയാൻസി സർവകലാശാലയിൽ എട്ട് വർഷം ഇംഗ്ലീഷ് പഠിപ്പിച്ച മായ്ക്ക് അദ്ധ്യാപനം വഴങ്ങുന്നതാണ്. വ്യവസായത്തിന്റെ നവീകരണത്തെ കുറിച്ചും വികസനത്തെ കുറിച്ചും അദ്ദേഹത്തിന്റെ സമ്പന്നമായ അറിവും അനുഭവവും പങ്കിടുന്നതിനെ സ്വാഗതം ചെയ്യുന്നതായി ഹോങ്കോംഗ് സർവകലാശാല പ്രസ്താവിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം, 2026 മാർച്ചിൽ കാലാവധി അവസാനിക്കും. മുമ്പ് 2018 ൽ സർവകലാശാല ക്ജക്ക് മായ്ക്ക് ഓണററി ഡോക്ടറേറ്റ് നൽകിയിരുന്നു.

click me!