2023 -24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും
ആദായ നികുതി ഓഡിറ്റിന് വിധേയരായ നികുതിദായകര്‍ക്ക് 2023 -24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. യഥാര്‍ത്ഥ സമയപരിധി 2024 ഒക്ടോബര്‍ 31 ആയിരുന്നു.ഇത് നീട്ടി നവംബര്‍ 15 വരെയാക്കുകയിരുന്നു.
നവംബര്‍ 15-നകം ആരാണ് ഐടിആര്‍ ഫയല്‍ ചെയ്യേണ്ടത്?
1) ഏതെങ്കിലും കോര്‍പ്പറേറ്റ്
2) ആദായനികുതി നിയമം അല്ലെങ്കില്‍ നിലവിലുള്ള മറ്റേതെങ്കിലും നിയമം അനുസരിച്ച് അക്കൗണ്ട് ബുക്കുകള്‍ ഓഡിറ്റ് ചെയ്യേണ്ട കോര്‍പ്പറേറ്റ് ഇതര നികുതി ദായകന്‍
3) ആദായനികുതി നിയമം അല്ലെങ്കില്‍ തല്‍ക്കാലം നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യേണ്ട ഒരു സ്ഥാപനത്തിന്‍റെ ഏതെങ്കിലും പങ്കാളി
നവംബര്‍ 15-നകം ആരെങ്കിലും ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ മൊത്തം വരുമാനം 5 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍, വീഴ്ച വരുത്തുന്നവരില്‍ നിന്നും 5,000 രൂപ ഫീസ് ഈടാക്കുന്നു. സെക്ഷന്‍ 234 എഫ് പ്രകാരം മറ്റ് കേസുകളില്‍ 1,000 രൂപ ആയിരിക്കും ഫീസ്. സെക്ഷന്‍ 234 എ പ്രകാരം പ്രതിമാസം 1 ശതമാനം അല്ലെങ്കില്‍ അതിന്‍റെ ഒരു ഭാഗം പലിശ അടയ്ക്കേണ്ടിവരും. സെക്ഷന്‍ 80 എസി പ്രകാരം പ്രത്യേക വരുമാനം അടിസ്ഥാനമാക്കിയുള്ള കിഴിവുകള്‍ അനുവദിക്കില്ല. നികുതിദായകര്‍ക്ക് സെക്ഷന്‍ 139(4) പ്രകാരം 31.12.2024-നോ അതിനുമുമ്പോ വൈകിയുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസരം ഉണ്ട്.
ഐടിആര്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ എന്ത് സംഭവിക്കും?
ഒരു നികുതിദായകന് 2024 നവംബര്‍ 15-നകം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്ക് 2024 ഡിസംബര്‍ 31-നകം വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. എന്നാല്‍ ആ വ്യക്തികള്‍ സെക്ഷന്‍ 234എ, 234ബിഎന്നിവയ്ക്ക് കീഴിലുള്ള പലിശ നിരക്കുകള്‍ ഉള്‍പ്പെടെയുള്ള ചില പിഴകള്‍ അടയ്ക്കേണ്ടിവരും. കൂടാതെ, നികുതിദായകന്‍റെ വരുമാനത്തെ അടിസ്ഥാനമാക്കി 1,000 രൂപ മുതല്‍ 5,000 രൂപ വരെ, സെക്ഷന്‍ 234എഫ് പ്രകാരമുള്ള പിഴ ചുമത്തും.