മുകേഷ് അംബാനി മക്കൾക്ക് എത്ര കൊടുക്കും? ഓരോ മീറ്റിംഗിന്റെയും പ്രതിഫലം ഇതാണ്

By Web Team  |  First Published Oct 10, 2023, 2:20 PM IST

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗങ്ങളെന്ന നിലയിൽ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവർക്ക് പ്രതിഫലം ലഭിക്കില്ലെന്ന് റിപ്പോർട്ടുണ്ട്. അവർക്ക് ശമ്പളം ലഭിക്കില്ലെങ്കിലും, ഓരോ മീറ്റിംഗിനും അവർക്ക് സിറ്റിംഗ് ഫീസും നിരവധി ആനുകൂല്യങ്ങളും ലഭിക്കും.


വർഷത്തിന്റെ തുടക്കത്തിലാണ് മുകേഷ് അംബാനി റിലയൻസിന്റെ ചുമതലകൾ മക്കൾക്ക് കൈമാറിയത്. മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ഈ വർഷം ആദ്യം നടന്ന റിലയൻസ് ബോർഡ് മീറ്റിങ്ങിൽ തലമുറമറ്റം പ്രഖ്യാപിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെബാറ്റൺ അവരുടെ മൂന്ന് മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, അനന്ത് അംബാനി എന്നിവർക്ക് കൈമാറി. ഒപ്പം നിത അംബാനി റിലയൻസ് ബോർഡിൽ നിന്ന് പടിയിറങ്ങി. 

ALSO READ: വീട്ടിൽ മിനി-ബാർ; ലൈസൻസിന് ആർക്കൊക്കെ അപേക്ഷിക്കാം

Latest Videos

undefined

 തന്റെ മൂന്ന് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ ഇപ്പോൾ ഡയറക്ടർ ബോർഡിലേക്ക് നിയമിച്ചതായി മുകേഷ് അംബാനി പ്രഖ്യാപിച്ചപ്പോൾ അംബാനിമാരുടെ പുതിയ തലമുറയ്ക്ക് കളമൊരുങ്ങി.  ഇഷ, ആകാശ്, അനന്ത് എന്നിവർക്ക് റിലയൻസ് കമ്പനിയിൽ വ്യത്യസ്ത മേഖലകൾ കൈകാര്യം ചെയ്യുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിൽ ഉൾപ്പെടുന്നതിനൊപ്പം,നിരവധി ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കും. എന്നാൽ അടുത്തിടെ ഇവർക്ക് ശമ്പളമില്ല എന്ന കാര്യം പുറത്തുവന്നിരുന്നു. 

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡ് അംഗങ്ങളെന്ന നിലയിൽ ഇഷ, ആകാശ്, അനന്ത് അംബാനി എന്നിവർക്ക് പ്രതിഫലം ലഭിക്കില്ലെന്ന് റിപ്പോർട്ടുണ്ട്. അവർക്ക് ശമ്പളം ലഭിക്കില്ലെങ്കിലും, ഓരോ മീറ്റിംഗിനും അവർക്ക് സിറ്റിംഗ് ഫീസും നിരവധി ആനുകൂല്യങ്ങളും ലഭിക്കും.

ALSO READ: 'ഇനി കളി മാറും'; മെഗാ മാളിലേക്ക് മുകേഷ് അംബാനി ക്ഷണിച്ചത് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനെ

എത്രയാണ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന് ലഭിക്കുന്ന പ്രതിഫലം?  ബോർഡ് അംഗമെന്ന നിലയിൽ ഓരോ മീറ്റിംഗിനും സിറ്റിംഗ് ഫീസായി ഏകദേശം 6 ലക്ഷം രൂപ വരെയാണ് മുൻപ് നിത അംബാനിക്ക് നൽകിയിരുന്നത്. കൂടാതെ നിത അംബാനിക്ക് പ്രതിവർഷം 2 കോടിയിലധികം രൂപയുടെ കമ്മീഷനും നൽകിയിട്ടുണ്ട്. ഇതേ രീതിയിൽ തന്നെയായിരിക്കും ഇഷ, ആകാശ്, അനന്ത് എന്നിവർക്കും ലഭിക്കുക. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!