ഐആര്‍സിടിസിയുടെ ഇ - കാറ്ററിംഗ് പോര്‍ട്ടല്‍ വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടത്. ഭക്ഷണമെത്തിക്കുന്ന സേവനം നിര്‍വഹിക്കുന്നത് സൊമാറ്റോയായിരിക്കും. ഒരേ സമയം ഐആര്‍സിടിസി, സൊമാറ്റോ എന്നിവയ്ക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.
ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്തമായ ഭക്ഷണം രുചിക്കണമെന്ന് തോന്നാറുണ്ടോ..എന്നാല്‍ ഇതിനുള്ള അവസരമൊരുക്കുകയാണ് ഐആര്‍സിടിസിയും ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമാറ്റോയും ചേര്‍ന്ന്. ആദ്യ ഘട്ടത്തില്‍ രാജ്യത്തെ അഞ്ച് പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനുകളിലായിരിക്കും ഈ സേവനം ലഭിക്കുക. ന്യൂ ഡല്‍ഹി, പ്രയാഗ് രാജ്, കാണ്‍പൂര്‍, ലഖ്നൗ, വാരണാസി എന്നിവിടങ്ങളാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.
ALSO READ: ടാറ്റ പൊളിയാണ്; ദുർഗ്ഗാ പൂജയോടനുബന്ധിച്ച് എയർ ഇന്ത്യ യാത്രക്കാർക്ക് സർപ്രൈസ്
undefined
ഐആര്‍സിടിസിയുടെ ഇ - കാറ്ററിംഗ് പോര്‍ട്ടല്‍ വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യേണ്ടത്. ഭക്ഷണമെത്തിക്കുന്ന സേവനം നിര്‍വഹിക്കുന്നത് സൊമാറ്റോയായിരിക്കും. ഒരേ സമയം ഐആര്‍സിടിസി, സൊമാറ്റോ എന്നിവയ്ക്ക് ഗുണകരമാകുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. വിപുലമായ യാത്രക്കാരും ഗതാഗത ശൃംഖലയുമുള്ള റെയില്‍വേയുടെ ഉപഭോക്തൃ സേവന നിരയുടെ ഭാഗമാകുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് സൊമാറ്റോയുടെ വിലയിരുത്തല്‍. ഇത് വഴി കൂടുതല്‍ ഇടപാടുകളും വരുമാനവും കമ്പനി ലക്ഷ്യമിടുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പ്പറേഷനെ (ഐആര്‍സിടിസി) സംബന്ധിച്ചിടത്തോളം യാത്രക്കാര്‍ക്ക് കൂടുതല്‍ ഭക്ഷണ വിഭവങ്ങള്‍ എത്തിക്കാനും സാധിക്കും.
ഇതിന് പുറമേ യാത്രക്കാര്‍ക്കുള്ള ഭക്ഷണ വിതരണം കാര്യക്ഷമമാക്കാനും വ്യത്യസ്തമായ വിഭവങ്ങള്‍ എത്തിക്കാനും ഐആര്‍സിടിസി പദ്ധതിയിടുന്നുണ്ട്. നവരാത്രിയോടനുബന്ധിച്ച് പ്രത്യേക മെനു ഐആര്‍സിടിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് വ്രതമെടുക്കുന്ന യാത്രക്കാര്‍ക്ക് നവരാത്രി താലീസ് ലഭ്യമാക്കും. ഫോണ്‍ വഴിയോ, വാട്സാപ്പ് വഴിയോ, ഫുഡ് ഓണ്‍ ട്രാക്ക് ആപ്പ് വഴിയോ ഇത് ബുക്ക് ചെയ്യാം. കഴിഞ്ഞ പന്ത്രണ്ടാം തീയതി ആരംഭിച്ച ഈ സേവനം നവരാത്രി ആഘോഷങ്ങള്‍ തീരുന്നത് വരെ ലഭ്യമാണ്. ഭക്ഷണം വേണ്ട സമയത്തിന് രണ്ട് മണിക്കൂര്‍ മുമ്പായി ബുക്ക് ചെയ്യണം. നവരാത്രിയോടനുബന്ധിച്ച ഭക്ഷണ വിതരണ സേവനം രാജ്യത്തെ 96 റെയില്‍വേ സ്റ്റേഷനുകളില്‍ ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം