തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന സമയങ്ങളിൽ വൻ തിരക്കാണ് ടിക്കറ്റ് എടുക്കാൻ ഉണ്ടാകുക. പലപ്പോഴും ടിക്കറ്റ് നഷ്ടമാകുന്ന സാഹചര്യങ്ങളും ഉണ്ടാകും. എന്നാൽ അനായാസമായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള മാർഗ്ഗമിതാ.
അടിയന്തര സാചര്യങ്ങളിൽ ഉപയോക്താക്കൾക്കു യാത്രാ ടിക്കറ്റുകൾ ലഭ്യമാക്കുന്നതിനായുള്ള ഇന്ത്യൻ റെയിൽവേയുടെ സംവിധാനമാണ് തത്കാൽ. യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ ഇത് ബുക്ക് ചെയ്യാനാകൂ. എല്ലാ ട്രെയിനുകളിലും നിശ്ചിത ശതമാനം സീറ്റുകൾ തത്കാൽ ക്വാട്ടയ്ക്കായി നീക്കിവച്ചിട്ടുണ്ടാകും. ട്രെയിൻ തത്കാൽ ടിക്കറ്റുകളുടെ ബുക്കിംഗ് എസി ക്ലാസിൽ (2A/3A/CC/EC/3E) രാവിലെ 10 മണിക്കും നോൺ എസി ക്ലാസിൽ (SL/FC/2S) രാവിലെ 11 മണിക്കും തുറക്കും
ഇങ്ങനെ സമയം ഉള്ളതിനാൽ, ആ സമയങ്ങളിൽ വൻ തിരക്കാണ് ടിക്കറ്റ് എടുക്കാൻ ഉണ്ടാകുക. പലപ്പോഴും ടിക്കറ്റ് നഷ്ടമാകുന്ന സാഹചര്യങ്ങളും ഉണ്ടാകും. എന്നാൽ അനായാസമായി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള മാർഗ്ഗമിതാ.
ALSO READ: ലോകത്തിലെ ഏറ്റവും മികച്ച 50 ഹോട്ടലുകളിൽ ഒന്ന് ഇവിടെയാണ്; പട്ടികയിൽ ഇടപിടിച്ച ഏക ഇന്ത്യൻ ഹോട്ടൽ ഇതാ
ഐആർടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ?
ഐആർസിടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ വഴി അനായാസേന ടിക്കറ്റ് ബുക്ക് ചെയ്യാം. സൗജന്യ ഓൺലൈൻ ടൂളാണ് ഇത്. യാത്രക്കാരുടെ പേരുകൾ, പ്രായം, യാത്രാ തീയതികൾ തുടങ്ങിയ വിശദാംശങ്ങൾ വേഗത്തിൽ പൂരിപ്പിക്കാൻ കഴിക്കുന്നതിലൂടെ തത്കാൽ ടിക്കറ്റുകൾ കൂടുതൽ വേഗത്തിൽ ലഭിക്കാൻ ഇടയാക്കുന്നു.
തത്കാൽ ഓട്ടോമേഷൻ ടൂൾ ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റുകൾ എങ്ങനെ ബുക്ക് ചെയ്യാം:
1. ക്രോം ബ്രൗസറിൽ ഐആർടിസി തത്കാൽ ഓട്ടോമേഷൻ ടൂൾ ഡൗൺലോഡ് ചെയ്യുക.
2.ഐആർടിസി അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക.
ALSO READ: വിരാട് കോലിയെ ഞെട്ടിച്ച ബിസിനസുകാരൻ; വിട്ടുകളയാതെ പങ്കാളിയാക്കി, നേടുന്നത് കോടികൾ
3. തത്കാൽ ബുക്കിംഗ് ആരംഭിക്കുന്നതിന് മുമ്പ്, യാത്രക്കാരുടെ വിശദാംശങ്ങൾ, യാത്രാ തീയതികൾ, പേയ്മെന്റ് മുൻഗണനകൾ എന്നിവ നല്കാൻ ടൂൾ ഉപയോഗിക്കുക.
4. ബുക്കിംഗ് സമയത്ത്, "ഡാറ്റ ലോഡുചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
5. യാത്രക്കാരുടെ വിവരങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂരിപ്പിക്കപ്പെടും.
6. പണമടയ്ക്കുക. വളരെവേഗം ടിക്കറ്റ് ബുക്ക് ചെയ്യപ്പെടും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം