എസ്ബിഐയിൽ നിക്ഷേപിക്കുമ്പോൾ സാധാരണ പൗരന്മാർക്കുള്ള പലിശയേക്കാൾ കൂടുതൽ മുതിര്ന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് അധികം പലിശയാണ് നൽകുന്നത്. എസ്ബിഐയുടെ പലിശ നിരക്കുകൾ എത്രയെന്ന് പരിശോധിക്കാം.
സ്ഥിര നിക്ഷേപം അല്ലെങ്കിൽ എഫ്ഡി എന്നത് ഒരു വ്യക്തി ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ബാങ്കിൽ ഒരു വലിയ തുക നിക്ഷേപിക്കുന്നതാണ്. താരതമ്യേന സുരക്ഷിത നിക്ഷേപ മാർഗമാണ് ഇത്. ഉയർന്ന പലിശ നിരക്കുകളാണ് രാജ്യത്തെ ബാങ്കുകൾ ഇപ്പോൾ ഫിക്സഡ് ഡെപോസിറ്റിനു നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ പലിശ നിരക്കുകളും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ഉയർന്ന പലിശയാണ് നിക്ഷേപകർക്ക് നൽകുന്നത്.
എസ്ബിഐയിൽ നിക്ഷേപിക്കുമ്പോൾ സാധാരണ പൗരന്മാർക്കുള്ള പലിശയേക്കാൾ കൂടുതൽ മുതിര്ന്ന പൗരന്മാർക്ക് 50 ബേസിസ് പോയിന്റ് അധികം പലിശയാണ് നൽകുന്നത്. എസ്ബിഐയുടെ പലിശ നിരക്കുകൾ എത്രയെന്ന് പരിശോധിക്കാം.
എസ്ബിഐ സാധാരണ പൗരന്മാർക്ക് നൽകുന്ന പലിശ നിരക്കുകൾ
സാധാരണ പൗരന്മാർക്ക് 444 ദിവസത്തെ കാലാവധിയിൽ 7.25 ശതമാനം റിട്ടേൺ ലഭിക്കും. ഒരു വർഷത്തെ കാലാവധിയിലേക്ക് നിക്ഷേപിക്കുകയാണെങ്കിൽ പലിശ 6.8 ശതമാനമാണ്. 3 വർഷത്തേക്ക് നിക്ഷേപിക്കുന്നവർക്ക് .75 ശതമാനം പലിശ നൽകുന്നു. 5 വർഷത്തേക്ക്, 6.5 ശതമാനം പലിശ നിരക്കാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.
എസ്ബിഐ മുതിർന്ന പൗരന്മാർക്ക് നൽകുന്ന പലിശ നിരക്കുകൾ
മുതിർന്ന പൗരന്മാർക്ക് 444 ദിവസത്തേക്ക് 7.75 ശതമാനം പലിശയാണ് എസ്ബിഐ നൽകുന്നത്. ഒരു വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കിൽ മുതിർന്ന പൗരന്മാർക്ക് 7.3 ശതമാനം പലിശ നിരക്ക് ലഭിക്കും. മൂന്ന് വർഷത്തേക്കുള്ള നിക്ഷേപത്തിന് 7.25 ശതമാനം പലിശ നിരക്ക് ലഭിക്കും. അഞ്ച് വർഷത്തെ നിക്ഷേപത്തിന് മുതിർന്ന പൗരന്മാർക്ക് എസ്ബിഐ വാഗ്ദാനം ചെയ്യുന്നത് 7.5 ശതമാനം പലിശ നിരക്കാണ്.