2,000 ഏക്കറിലധികം മുന്തിരിത്തോട്ടങ്ങൾ സുലയ്ക്ക് കീഴിലുണ്ട്. അവയില്‍ ഭൂരിഭാഗവും നാസിക്, ദക്ഷിണ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്. 1200 കോടി മുതൽ1400 കോടി രൂപ വരെയായിരിക്കും സുല വൈന്‍യാര്‍ഡ്സ് ഐപിഒയിലൂടെ സമാഹരിക്കുക.
ഓഹരി വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിര്‍മ്മാതാക്കളായ സുല വൈന്‍യാര്‍ഡ്സ്(Sula Vineyards). നാസിക് ആസ്ഥാനമായുള്ള സുല വൈൻയാർഡ്‌സ് ഉടൻ തന്നെ പ്രാരംഭ പബ്ലിക് ഓഫറിനായി അതിന്റെ രേഖകൾ മാർക്കറ്റ് റെഗുലേറ്റർ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. 1200 കോടി മുതൽ1400 കോടി രൂപ വരെയായിരിക്കും സുല വൈന്‍യാര്‍ഡ്സ് ഐപിഒയിലൂടെ സമാഹരിക്കുക.
Read Also : Elon Musk : ഓഫീസിലെത്തി ജോലി ചെയ്യൂ, പറ്റില്ലെങ്കിൽ നിർത്തിയിട്ട് പോകൂ; വർക്ക് ഫ്രം ഹോം ഇനിയില്ലെന്ന് മസ്‌ക്
കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിഎല്‍എസ്എ, ഐഐഎഫ്എല്‍ എന്നിവയെ ഐപിഒയുടെ ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്. നിലവിലെ നിക്ഷേപകരായ വെർലിൻവെസ്റ്റ്, എവർസ്റ്റോൺ ക്യാപിറ്റൽ, വിസ്‌വൈറസ്, സാമ ക്യാപിറ്റൽ, ഡിഎസ്‌ജി കൺസ്യൂമർ പാർട്‌ണേഴ്‌സ് എന്നിവയുൾപ്പെടെ വിവിധ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും സ്ഥാപന നിക്ഷേപകരും സുലയെ പിന്തുണച്ചിട്ടുണ്ട്. 2010 മുതൽ സുലയിൽ നിക്ഷേപകനായ ബെൽജിയം ആസ്ഥാനമായുള്ള വെർലിൻവെസ്റ്റ് 70 മില്യൺ ഡോളറിലധികമാണ് കമ്പനിയിലേക്ക് നിക്ഷേപിച്ചത്.
Read Also: 3000 പേർ പുറത്തേക്ക്; എയർ ഇന്ത്യ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ ടാറ്റ
1999ലാണ് സുല ആദ്യത്തെ വൈൻ നിർമ്മാണ കമ്പനി സ്ഥാപിച്ചത്. ഇന്ന്13-ലധികം ബ്രാന്‍ഡുകളാണുള്ളത് ഈ വൈൻ നിർമ്മാതാക്കൾക്കുള്ളത്. 24 സംസ്ഥാനങ്ങളിലായി പടർന്നു കിടക്കുന്ന വിതരണ ശൃംഖലയാണ് നിലവിൽ സുലയ്ക്കുള്ളത്. 2,000 ഏക്കറിലധികം മുന്തിരിത്തോട്ടങ്ങൾ സുലയ്ക്ക് കീഴിലുണ്ട്. അവയില്‍ ഭൂരിഭാഗവും നാസിക്, ദക്ഷിണ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിലെ കർഷകരുമായി സുല കരാറിൽ മുന്തിരി ശേഖരിക്കുന്നുണ്ട്. 2009-ല്‍ 33 ശതമാനമായിരുന്ന ആഭ്യന്തര വിപണി വിഹിതം 2020-ൽ 52 ശതമാനമായി ഉയർന്നു.
Read Also : IPO : ഇന്ത്യയിലെ ഏറ്റവും വലിയ വൈന്‍ നിർമ്മാതാക്കൾ ഓഹരി വിപണിയിലെക്ക്