ഫ്രാൻസും ബ്രിട്ടനും അമേരിക്കയും പിന്നിൽ, ലോകത്തെ നമ്പർ വൺ വിസ്കിയായി ഇന്ത്യയുടെ ഇന്ദ്രി, മദ്യലോകം കീഴടക്കുമോ?

By Web Team  |  First Published Dec 17, 2023, 6:37 PM IST

സ്വദേശിയാണെന്ന് കരുതി ഇന്ത്യൻ വിസ്കികൾ വില കുറവൊന്നുമില്ല.  ഇന്ദ്രിക്ക് 37 ഡോളർ (3000 രൂപ), അമൃത് 42 ഡോളർ, റാംപൂര്‍ 66 ഡോളർ  എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്.


ദില്ലി: മദ്യലോകത്ത് അത്ഭുതമായി ഇന്ത്യൻ ബ്രാൻഡ് വിസ്കി. യൂറോപ്യൻ രാജ്യങ്ങളെയും അമേരിക്കയെയുമെല്ലാം തോൽപ്പിച്ച് ഇന്ത്യൻ നിർമിത ഇന്ത്യന്‍ സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാൻഡായ ഇന്ദ്രിയെ ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കിയായി തെരഞ്ഞെടുത്തു. ഏകദേശം 10000 ബോട്ടിലുകൾ പ്രതിദിനം നിർമിക്കുന്നു. ഫ്രാന്‍സിലെ പെര്‍നോഡ് റിക്കാര്‍ഡ് നിര്‍മ്മിച്ച ഗ്ലെന്‍ലിവെറ്റ് പോലുള്ള ആഗോള ബ്രാന്‍ഡുകളും ബ്രിട്ടനിലെ ഡിയാജിയോയുടെ ടാലിസ്‌കറും പ്രാദേശിക ബ്രാൻഡുകളായ അമൃത്, റാഡിക്കോ ഖൈതാൻസ്, റാംപുർ  എന്നിവരുമായാണ് ഇന്ദ്രിയുടെ മത്സരം. 33 ബില്ല്യൺ ഡോളറിന്റെ മദ്യവിപണിയെ ഇന്ദ്രി സ്വാധീനിക്കുമെന്നാണ് മാർക്കറ്റ് വിദ​ഗ്ധരുടെ അഭിപ്രായം. 

വിസ്കിക്ക് മികച്ച വിപണിയുള്ള രാജ്യമാണ് ഇന്ത്യ. ഓഗസ്റ്റില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന വിസ്‌കി ഓഫ് ദി വേള്‍ഡ് അവാര്‍ഡ് ബ്ലൈന്‍ഡ് ടേസ്റ്റിംഗില്‍ സ്‌കോട്ടിഷ്, യുഎസ് ബ്രാൻഡുകളെ ഇന്ദ്രി പിന്തള്ളിയിരുന്നു.  ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സിംഗിള്‍ മാള്‍ട്ടായ പെര്‍നോഡിന്റെ ഗ്ലെന്‍ലിവെറ്റ് കഴിഞ്ഞ വര്‍ഷം  39% വളര്‍ച്ച കൈവരിച്ചു, എന്നാല്‍ ഇന്ത്യൻ ബ്രാൻഡായ അമൃതിന്റെ വളർച്ച 183 ശതമാനമായി ഉയർന്നു.  

Latest Videos

ഇന്ദ്രി നിര്‍മ്മാതാക്കളായ പിക്കാഡിലി ഡിസ്റ്റിലറീസ് 2025-ഓടെ പ്രതിദിനം 66 ശതമാനം വര്‍ധിച്ച് 20,000 ലിറ്ററായി ശേഷി വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലെ വിദേശ വിൽപനയായ 30 ശതമാനത്തിൽ നിന്ന് വർധിക്കുമെന്ന് സ്ഥാപകന്‍ സിദ്ധാര്‍ത്ഥ ശര്‍മ്മ പറഞ്ഞു. സ്വദേശിയാണെന്ന് കരുതി ഇന്ത്യൻ വിസ്കികൾ വില കുറവൊന്നുമില്ല.  ഇന്ദ്രിക്ക് 37 ഡോളർ (3000 രൂപ), അമൃത് 42 ഡോളർ, റാംപൂര്‍ 66 ഡോളർ  എന്നിങ്ങനെയാണ് വില ആരംഭിക്കുന്നത്. പെര്‍നോഡിന്റെ ഗ്ലെന്‍ലിവെറ്റ്  $40 മുതല്‍ $118 വരെയാണ് റീട്ടെയില്‍ വില. 

click me!