അമ്പമ്പോ.., എന്തൊരു പെര്‍ഫോര്‍മന്‍സ്; മിന്നും വളര്‍ച്ചയുമായി ഇന്ത്യയിലെ ടോപ്പ് ബ്രാന്‍ഡുകള്‍

By Web TeamFirst Published Sep 21, 2024, 12:51 PM IST
Highlights

ഇന്ത്യയിലെ ഏറ്റവും മികച്ച 75 ബ്രാന്‍ഡുകള്‍, ഇന്ത്യയിലെ മുന്‍ നിര ഐടി സ്ഥാപനമായ ടിസിഎസ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡെന്ന നേട്ടം നില നിര്‍ത്തി.

ഗംഭീര വളര്‍ച്ചയുമായി ഇന്ത്യയിലെ ഏറ്റവും മികച്ച 75 ബ്രാന്‍ഡുകള്‍.. 19 ശതമാനം വളര്‍ച്ചാ നിരക്കോടെ 37 ലക്ഷം കോടി രൂപയാണ് ഇവയുടെ ആകെ  ബ്രാന്‍ഡ് മൂല്യം. കാന്താര്‍ ബ്രാന്‍ഡ് ഇസഡ് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍ നിര ഐടി സ്ഥാപനമായ ടിസിഎസ് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡെന്ന നേട്ടം നില നിര്‍ത്തി. എച്ച്ഡിഎഫ്സി ബാങ്ക്, എയര്‍ടെല്‍, ഇന്‍ഫോസിസ്, എസ്ബിഐ എന്നിവയാണ് തൊട്ടുപിന്നിലായുള്ളത്.

4 ലക്ഷം കോടി രൂപ ബ്രാന്‍ഡ് മൂല്യമുള്ള ടിസിഎസ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വര്‍ദ്ധനയാണ് കൈവരിച്ചത്. മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യത്തിന്‍റെ 28 ശതമാനം സംഭാവന ചെയ്തതിരിക്കുന്നത് സാമ്പത്തിക സേവന ബ്രാന്‍ഡുകള്‍ ആണ്. 38.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എച്ച്എഫ്ഡിസി ബാങ്ക് രണ്ടാമതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18 ബില്യണ്‍ ഡോളറിന്‍റെ മൂല്യവുമായി അഞ്ചാമതുമാണ്. 15.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐസിഐസിഐ ബാങ്ക് ആറാം സ്ഥാനത്തും 11.5 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എല്‍ഐസി പത്താം സ്ഥാനത്തുമുണ്ട്.

Latest Videos

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ അതിവേഗത്തിലുള്ള വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രാന്‍ഡ് മൂല്യം 3.5 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കി 31-ാം സ്ഥാനത്താണ് സൊമാറ്റോയുള്ളത്. വാഹന മേഖലയിലെ ഏറ്റവും മൂല്യമുള്ള ബ്രാന്‍ഡ് മാരുതി സുസുക്കിയാണ്. പട്ടികയില്‍ 17-ാം സ്ഥാനത്താണ് കമ്പനിയുള്ളത്. ബജാജ് ഓട്ടോ 20-ാം സ്ഥാനത്തുണ്ട്. ബ്രാന്‍ഡ് മൂല്യനിര്‍ണ്ണയത്തില്‍ 78 ശതമാനം വളര്‍ച്ച നേടിയ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 30-ാം സ്ഥാനത്തെത്തി.108 വിഭാഗങ്ങളിലായി 1,535 ബ്രാന്‍ഡുകളില്‍ 141,000 പേരുടെ  അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് 2024ലെ റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. ലോകത്തെ പ്രമുഖ മാര്‍ക്കറ്റിംഗ് ഡാറ്റ ആന്‍ഡ് അനലിറ്റിക്സ് കമ്പനിയാണ് കാന്താര്‍.

click me!