ഇന്ത്യയിൽ പെട്രോളിനും ഡീസലിനും വൻ ഡിമാൻഡ് : ഉപഭോഗം കുതിച്ചുയർന്നു

By Web Team  |  First Published Jun 11, 2022, 3:06 PM IST

രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോഗം കുതിച്ചുയർന്നതായി റിപ്പോർട്ട്. ഉയർന്ന തോതിൽ ഉപഭോഗം വർധിക്കാൻ ഉണ്ടായ കാരണം പരിശോധിക്കാം 


ദില്ലി : രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോഗം കുതിച്ചുയർന്നതായി റിപ്പോർട്ട്. മെയ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസർക്കാറിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ പുറത്തുവിട്ട കണക്കുകളാണിത്.

കഴിഞ്ഞ മാസം 18.27 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ ഇന്ധന ഉപഭോഗം. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഉപഭോഗ വർധനവാണ് 2022 മെയ് മാസത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Latest Videos

അതേ സമയം ഇത്രയും ഉയർന്ന തോതിൽ ഉപഭോഗം വർധിക്കാൻ ഉണ്ടായ കാരണം, 2021 മെയ് മാസത്തിലെ ഉയർന്ന വ്യാപനമാണെന്ന വിലയിരുത്തലുകളും ഉണ്ട്. എങ്കിലും ഇന്ധനവിലയിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന വർദ്ധനവ് വരുംനാളുകളിൽ ഉപഭോഗം കുറച്ചേക്കാം എന്നും കരുതപ്പെടുന്നു.

മെയ് മാസത്തിൽ മുൻവർഷത്തെ അപേക്ഷിച്ച്  ഡീസലിന്റെ ഉപഭോഗം 31.7 ശതമാനം ഉയർന്നു. 7.29 ദശലക്ഷം ടണ്ണാണ് ഡീസൽ ഉപഭോഗം. 2020 മെയ് മാസത്തെ അപേക്ഷിച്ച് 32.6 ശതമാനം വർദ്ധനവും ഡീസൽ ഉപയോഗത്തിൽ ഉണ്ടായി. മെയ് മാസത്തിലെ പെട്രോൾ ഉപഭോഗം 51.5% ഉയർന്നു. 3.02 ദശലക്ഷം ടണ്ണായിരുന്നു മെയ് മാസത്തിലെ ആകെ പെട്രോൾ ഉപഭോഗം. 

click me!