ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാർട്ടപ്പുകൾ ഏതൊക്കെ? തകർച്ച നേരിട്ട സ്റ്റാർട്ടപ്പുകൾ ഏതൊക്കെ? പരിശോധിക്കാം.
ഇന്ത്യയിലെ സ്റ്റാർട്ടപ്പ് മേഖലയിൽ സമ്മിശ്രമായ ഒരു വർഷമാണ് കടന്നു പോകുന്നത്. ചില സംരംഭങ്ങൾ വലിയ മുന്നേറ്റം കാഴ്ചവച്ചപ്പോൾ ഇന്ത്യയുടെ അഭിമാനമാണെന്ന് കരുതിയ പല സ്റ്റാർട്ടപ്പുകളും തകരുന്ന കാഴ്ചയും 2024ൽ കണ്ടു. ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാർട്ടപ്പുകൾ ഏതൊക്കെ? തകർച്ച നേരിട്ട സ്റ്റാർട്ടപ്പുകൾ ഏതൊക്കെ? പരിശോധിക്കാം.
വിജയം നേടിയ സ്റ്റാർട്ടപ്പുകൾ
undefined
1. സെപ്റ്റൊ
10 മിനിറ്റിനുള്ളിൽ വീടുകളിലേക്ക് ആവശ്യസാധനങ്ങൾ എത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് രംഗത്ത് 2024 ൽ വെന്നികൊടി പാറിച്ച ഒരു സംരംഭമാണ് സെപ്റ്റോ. അഞ്ചൂറ് കോടി ഡോളറാണ് ഇന്ന് സെപ്റ്റോയുടെ വിപണി മൂല്യം. അടുത്തവർഷം പ്രാഥമിക ഓഹരി വില്പനയ്ക്ക് തയ്യാറെടുക്കുകയാണ് സെപ്റ്റോ. യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കാതെ പുറത്തിറങ്ങിയ ആദിത്, കൈവല്യ വോഹ്‌റ ഇനി രണ്ടു സുഹൃത്തുക്കൾ ആരംഭിച്ച ഈ സംരംഭം ഇരുവർക്കും യഥാക്രമം 3600 കോടി രൂപയുടെയും 4300 കോടി രൂപയുടെയും ആസ്തി നേടി കൊടുത്തു.
2. ബ്ലിങ്കിറ്റ്
2013 ഗ്ലോഫേഴ്സ് എന്ന പേരിൽ ആരംഭിച്ച ബ്ലിങ്കിറ്റ് ഒരുകാലത്ത് എല്ലാ വമ്പൻ കമ്പനികളുടെയും ക്വിക്ക് കൊമേഴ്സ് സംരംഭങ്ങളെ പിന്നിലാക്കി വലിയ മുന്നേറ്റമാണ് കാഴ്ചവച്ചത്. രണ്ടുവർഷം മുമ്പ് സൊമാറ്റോ ബ്ലിങ്ക്റ്റിനെ ഏറ്റെടുത്തു. വളരെ പെട്ടെന്ന് ഉൽപ്പന്നങ്ങൾ വീട്ടിലെത്തിക്കുകയും, പ്രവർത്തന രംഗത്തെ മികവും കാരണം ഈ വർഷം ബ്ലിങ്കിറ്റ് വലിയ മുന്നേറ്റമാണ് വിപണിയിൽ കാഴ്ചവച്ചത്
3. സ്‌പ്രിന്റോ
സെക്യൂരിറ്റി കംപ്ലൈൻസ് ഓട്ടോമേഷൻ രംഗത്ത് നാലുവർഷം മുമ്പ് ബംഗളൂരു ആസ്ഥാനമായി പ്രവർത്തനം തുടങ്ങിയ കമ്പനിയാണ് സ്‌പ്രിന്റോ. 31.8 ദശലക്ഷം ഡോളർ നിക്ഷേപം ലഭിച്ച കമ്പനിക്ക് ഈ വർഷം മാത്രം 20 ദശലക്ഷം ഡോളറാണ് നിക്ഷേപമായി എത്തിയത്. 75 രാജ്യങ്ങളിലായി ആയിരത്തോളം കമ്പനികളാണ് ഇവരുടെ ഉപഭോക്താക്കൾ.
4. ഗ്രോത്ത് എക്സ്
ഇന്റർനെറ്റ് അധിഷ്ഠിത പുതുതലമുറ സംരംഭങ്ങളെ സഹായിക്കുന്ന കമ്പനിയാണ് ഗ്രോത്ത്എക്സ്. ഇന്ത്യയിൽ ഈ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് ഗ്രോത്ത് എക്സ്. 9 ദശലക്ഷം ഡോളറാണ് ഇന്ന് കമ്പനിയുടെ മൂല്യം
5. ബയോ ഫ്യുവൽ സർക്കിൾ
കാർഷിക രംഗത്തെ ജൈവമാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുകയും അതുവഴി ഊർജ്ജം ഉല്പാദിപ്പിക്കുകയും ചെയ്യുന്ന സംരംഭങ്ങൾക്ക് സഹായം നൽകുന്ന സ്റ്റാർട്ടപ്പ് ആണ് ബയോ ഫ്യൂവൽ സർക്കിൾ. ഇവരുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം കർഷകരെയും ജൈവ ഇന്ധന നിർമ്മാതാക്കളെയും പരസ്പരം ബന്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇന്ത്യയിലെ പുനരൂപയോഗ ഊർജ്ജ രംഗത്ത് നിർണായകമായ സ്ഥാനമാണ് ഇന്ന് ഈ സംരംഭത്തിന് ഉള്ളത്. 32.5 ദശലക്ഷം ഡോളറാണ് കമ്പനിയുടെ മൂല്യം.
ഈ വർഷം ഏറ്റവും മോശം പ്രകടനങ്ങൾ കാഴ്ചവെച്ച ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾ
1. ബൈജൂസ്
2018ൽ പ്രവർത്തനം തുടങ്ങി ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ച ബൈജൂസിന്റെ തകർച്ച പൂർണ്ണതയിലേക്ക് നീങ്ങിയ വർഷമാണ് 2024. കമ്പനിയുടെ മൂല്യത്തിൽ 95% ഇടിവാണ് ഈ വർഷം ഉണ്ടായത്. കുടിശ്ശികകൾ മുടങ്ങിയതോടെ ബൈജൂസിനെ പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടുണ്ട്.
2.കൂ
ട്വിറ്ററിന് വെല്ലുവിളിച്ചുകൊണ്ട് ഇന്ത്യയിലെ മൈക്രോ ബ്ലോഗിങ് രംഗത്ത് 2020ൽ പ്രവർത്തനം ആരംഭിച്ച സംരംഭമാണ് കൂ. 2022ഇൽ 10 ദശലക്ഷം ഉപയോക്താക്കളാണ് കൂവിന് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഉപഭോക്താക്കളുടെ എണ്ണം കുത്തനെ ഇടിഞ്ഞു.244 കോടി നഷ്ടത്തിലേക്ക് നീങ്ങിയതോടെ ഈ വർഷം കമ്പനി അടച്ചുപൂട്ടി.
3. ഡീൽഷെയർ
ഇന്ത്യയിലെ ഇ - കോമേഴ്സ് രംഗത്ത് പ്രത്യേകിച്ച് ചെറുപട്ടണങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവച്ച സംരംഭമാണ് ഡീൽ ഷെയർ. 2022ഇൽ യൂണികോൺ സ്റ്റാറ്റസ് നേടിയ 1.7 ബില്യൺ ഡോളർ മൂല്യമുള്ള കമ്പനിയായിരുന്നു ഇത്. എന്നാൽ 2024 ആയപ്പോഴേക്കും കമ്പനിയുടെ വരുമാനത്തിൽ 75% ഇടിവാണ് ഉണ്ടായത്. കമ്പനിയുടെ ആകെ പ്രവർത്തന വരുമാനം 499 കോടി രൂപയായി ഇടിയുകയും ചെയ്തു. തൊട്ടുമുൻവർഷം ഇത് 1963 കോടിയായിരുന്നു.
4.ബ്ലൂലേൺ
എജ്യൂടെക് സ്റ്റാർട്ടപ്പായ ബ്ലൂ ലേൺ 2021ലാണ് പ്രവർത്തനം തുടങ്ങിയത്. ചെറുപട്ടണങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠന സൗകര്യങ്ങൾ എത്തിക്കുക എന്നുള്ളതായിരുന്നു കമ്പനിയുടെ ലക്ഷ്യം. ആദ്യം ടെലഗ്രാം വഴിയായിരുന്നു സേവനങ്ങൾ നൽകിയിരുന്നെങ്കിൽ പിന്നീട് സ്വന്തമായ ഒരു പ്ലാറ്റ്ഫോം ആരംഭിച്ചു. ആഗോളതലത്തിൽ 250,000 അംഗങ്ങളാണ് ഈ സ്റ്റാർട്ടപ്പിന്റെ ഭാഗമായത്. എന്നാൽ ഉപഭോക്താക്കളെ പിടിച്ചുനിർത്തുന്നതിൽ പരാജയപ്പെട്ടതോടെ കമ്പനിയുടെ പ്രവർത്തനം ഈ വർഷം ആയപ്പോഴേക്കും നിലച്ചു